കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് കൈകൊടുത്ത് കോണ്‍ഗ്രസ്.... 15 സീറ്റ് ലഭിക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് കൈകൊടുത്ത് കോണ്‍ഗ്രസ് | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന അഖിലേഷിന്റെ പ്രസ്താവനയ്ക്ക് വെറും മണിക്കൂറുകളുടെ ആയുസ്സ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിലേക്ക് കൂടുതല്‍ സീറ്റുകളുമായി ചേരാന്‍ ഒരുങ്ങുകയാണ്. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മായാവതി അഖിലേഷ് യാദവ് എന്നിവരുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇതില്‍ തീരുമാനമായെന്നാണ് സൂചന.

അടുത്ത ദിവസം തന്നെ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഐക്യത്തോടെയുള്ള പ്രതിപക്ഷവുമായി ബിജെപിയെ നേരിടാനുള്ള ഒരുക്കങ്ങളാണ് തയ്യാറാക്കുന്നത്. കോണ്‍ഗ്രസിന് പത്തിലധികം സീറ്റുകള്‍ ഉറപ്പായും ലഭിക്കും. ഇതോടെ പ്രിയങ്ക ഫാക്ടര്‍ ശക്തമായി വര്‍ധിക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിനും സഖ്യം വലിയ നേട്ടം ഇതോടെ ഉറപ്പായിരിക്കുകയാണ്.

അഖിലേഷും മായാവതിയും വഴങ്ങി

അഖിലേഷും മായാവതിയും വഴങ്ങി

ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം രാജ്യത്തെ സാഹചര്യം മാറിയെന്നും, പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബിജെപി നേരിടണമെന്നും അഖിലേഷ് യാദവും മായാവതിയും തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസിനെ വിളിക്കാന്‍ മായാവതി വഴങ്ങുകയായിരുന്നു. ബിജെപിയെ തീവ്രദേശീയത ഉപയോഗിച്ച് ജയിപ്പിക്കരുതെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. ഇതോടെയാണ് കോണ്‍ഗ്രസിനുള്ള സാധ്യത തെളിഞ്ഞത്.

ചര്‍ച്ചയില്‍ തീരുമാനം

ചര്‍ച്ചയില്‍ തീരുമാനം

എസ്പി ബിഎസ്പി ആര്‍എല്‍ഡി എന്നിവര്‍ ചേര്‍ന്ന് മത്സരിക്കാനാണ് കഴിഞ്ഞ ദിവസം അഖിലേഷ് തീരുമാനിച്ചത്. എന്നാല്‍ രാഹുലിനെ ഇതിനിടയില്‍ വിളിച്ച് സംസാരിക്കാന്‍ മായാവതി തയ്യാറായി. നേരത്തെ 20 സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് അഹങ്കാരമായിട്ടാണ് മായാവതി കരുതിയിരുന്നത്. എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച്ച വേണമെന്ന ആവശ്യമാണ് മായാവതി ആവശ്യപ്പെട്ടത്. ഇതിന് രാഹുലും വഴങ്ങുകയായിരുന്നു.

15 സീറ്റുകള്‍

15 സീറ്റുകള്‍

കോണ്‍ഗ്രസിന് 15 സീറ്റുകളാണ് നല്‍കാനൊരുങ്ങുന്നത്. 20 എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നത് കൊണ്ടാണ് ഇത്രയും സീറ്റുകള്‍ നല്‍കാന്‍ തീരുമാനമായത്. സമാജ് വാദി പാര്‍ട്ടി സ്വന്തം സീറ്റുകളില്‍ ഏഴെണ്ണം കോണ്‍ഗ്രസിനായി വിട്ടുനല്‍കും. ബിഎസ്പി ആറു സീറ്റുകളും വിട്ടുനല്‍കും. ഇതിന് പുറമേ റായ്ബറേലിയും, അമേത്തിയും കോണ്‍ഗ്രസിനായി നല്‍കും. അതേസമയം ഇത്രയും സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വിചാരിച്ചിരുന്നില്ല.

പ്രതിപക്ഷം ഒന്നിക്കുന്നു

പ്രതിപക്ഷം ഒന്നിക്കുന്നു

യുപിയില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനായുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും ശരത് പവാറുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നിച്ച് നിന്നിട്ടില്ലെങ്കില്‍ ഒരിക്കലും പ്രതിപക്ഷത്തിന് മോദിയെ തോല്‍പ്പിക്കാനാവില്ലെന്ന് ഇവര്‍ മായാവതിയെ അറിയിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി കൂടി വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ത്രികോണ പോരാട്ടം നടക്കുമെന്നും, വോട്ട് ഭിന്നിക്കുമെന്നും ഇവര്‍ അറിയിച്ചു. ഇതോടെയാണ് കോണ്‍ഗ്രസുമായി ചര്‍ച്ചയാവാമെന്ന് ബിജെപി സമ്മതിച്ചത്.

കോണ്‍ഗ്രസ് വഴങ്ങും

കോണ്‍ഗ്രസ് വഴങ്ങും

എസ്പി ബിഎസ്പി സഖ്യം മുന്നോട്ട് വെച്ച സീറ്റ് ഫോര്‍മുല അംഗീകരിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ തീവ്രദേശീയത ഏറ്റവും കടുത്ത രീതിയില്‍ ഫലിക്കാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മുമ്പ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സമയത്ത് ഉണ്ടായ തിരിച്ചടി കോണ്‍ഗ്രസിന്റെ ചിന്തിപ്പിച്ചിരുന്നു. 15 സീറ്റുകളില്‍ പകുതി കിഴക്കന്‍ യുപിയിലായിരിക്കും ലഭിക്കുക. ഇവിടെ ജയിക്കാനുള്ള എല്ലാ സാധ്യതയും കോണ്‍ഗ്രസിനുണ്ട്.

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം സഖ്യ കാര്യത്തില്‍ കോണ്‍ഗ്രസിന് ഗുണകരമായിരിക്കുകയാണ്. ബിജെപിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയത് പ്രിയങ്കയുടെ പ്രതിച്ഛായയിലാണ്. ഈ സാഹചര്യത്തില്‍ അവരുമായി പോരാടുന്നത് വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകും. പിന്നോക്ക, മുസ്ലീം വോട്ടര്‍മാരില്‍ വലിയ സ്വാധീനം ഇപ്പോള്‍ തന്നെ പ്രിയങ്കയ്ക്കുണ്ട്. ഇത് എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കാണ്.

രാഹുല്‍ തീരുമാനിക്കും

രാഹുല്‍ തീരുമാനിക്കും

എസ്പിയും ബിഎസ്പിയുമായുള്ള സഖ്യം രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. അതേസമയം സോണിയാ ഗാന്ധിയും ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. രാഹുല്‍ തന്റെ സംഭാഷണങ്ങളില്‍ ഒരിക്കല്‍ പോലും ഇവരെ കുറിച്ച് വിമര്‍ശനം ഉന്നയിക്കാതിരുന്നത് സഖ്യത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നുണ്ട്. ഇരുവരോടും ബഹുമാനമുള്ളതായി രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായാല്‍, ബ്രാഹ്മണ വോട്ടുകള്‍ പോലും ഭിന്നിക്കില്ല. ഇത് മഹാസഖ്യത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

യുപിയില്‍ പ്രിയങ്ക തിരിച്ചടി തുടങ്ങി.... നിതീഷിന്റെയും മോദിയുടെയും ക്യാമ്പയിന്‍ മാനേജര്‍ കോണ്‍ഗ്രസ്യുപിയില്‍ പ്രിയങ്ക തിരിച്ചടി തുടങ്ങി.... നിതീഷിന്റെയും മോദിയുടെയും ക്യാമ്പയിന്‍ മാനേജര്‍ കോണ്‍ഗ്രസ്

English summary
congress likely to join sp bsp grand alliance in uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X