കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കം

Google Oneindia Malayalam News

ദില്ലി: ഹരിയാണയിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസ് അടുത്ത നീക്കം തുടങ്ങി. വരും മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ജാര്‍ഖണ്ഡില്‍ സഖ്യനീക്കം ആരംഭിച്ചു. ഹരിയാണയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കാത്തത് തിരിച്ചടിയായെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. ഈ പോരായ്മ ജാര്‍ഖണ്ഡില്‍ സംഭവിക്കരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചുവെന്നാണ് വിവരം.

ജാര്‍ഖണ്ഡില്‍ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. അതേസമയം, എന്തുവില കൊടുത്തും ജാര്‍ഖണ്ഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് ബിജെപിയുടെ തീരുമാനം. ജാര്‍ഖണ്ഡിലെ രാഷ്ട്രീയ വിശേഷങ്ങള്‍ ഇങ്ങനെ...

 കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) യുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ നിലവില്‍ സഖ്യമില്ല. അസംബ്ലി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സഖ്യധാരണയുണ്ടാക്കുമെന്ന് നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസ് വല്യേട്ടനല്ല

കോണ്‍ഗ്രസ് വല്യേട്ടനല്ല

തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസും ജെഎംഎമ്മും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. സീറ്റ് വിഭജന ചര്‍ച്ചയാണ് ഇനി നടക്കുക. ജെഎംഎമ്മിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് രണ്ടാംകക്ഷിയായിട്ടാണ് ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നേരിടുക.

ജെവിഎം സഖ്യത്തില്‍ ചേരുമോ?

ജെവിഎം സഖ്യത്തില്‍ ചേരുമോ?

81 അംഗ നിയമസഭയാണ് ജാര്‍ഖണ്ഡില്‍. 25-30 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം, ബാബുലാല്‍ മറാണ്ടിയുടെ ജെവിഎം സഖ്യത്തില്‍ ചേരുമോ എന്ന കാര്യം വ്യക്തമല്ല. അങ്ങനെ സംഭവിച്ചാല്‍ സീറ്റ് പങ്കുവയ്ക്കുന്നതില്‍ വ്യത്യാസങ്ങളുണ്ടാകും. ജെവിഎമ്മിനെ കൂടെ നിര്‍ത്താന്‍ ബിജെപിയും ശ്രമിച്ചേക്കാം.

 തൂത്തുവാരി ബിജെപി

തൂത്തുവാരി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്. ജഎംഎം-ജെവിഎം-കോണ്‍ഗ്രസ് സഖ്യമാണ് ബിജെപിക്കെതിരെ മല്‍സരിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും ബിജെപി തരംഗമായിരുന്നു. മോദി ഫാക്ടറാണ് ജാര്‍ഖണ്ഡില്‍ ബിജെപിയെ തുണച്ചത്.

കോണ്‍ഗ്രസിന് ആത്മവിശ്വാസം

കോണ്‍ഗ്രസിന് ആത്മവിശ്വാസം

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി ഫാക്ടര്‍ ഇല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അതുകൊണ്ടുതന്നെ സഖ്യം രൂപീകരിക്കുന്നത് നേട്ടമുണ്ടാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മഹാരാഷ്ട്രയിലും ഹരിയാണയിലും കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായതും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

രണ്ടിടത്ത് നടന്നത് ഇങ്ങനെ

രണ്ടിടത്ത് നടന്നത് ഇങ്ങനെ

ഹരിയാണയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയത്. ബിജെപിക്ക് തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. മഹാരാഷ്ട്രയില്‍ ഒട്ടേറെ നേതാക്കള്‍ ബിജെപിക്കൊപ്പം ചേര്‍ന്നിട്ടും കോണ്‍ഗ്രസിന് പഴയ സീറ്റ് നിലനിര്‍തതാന്‍ സാധിച്ചു. ഇതാണ് സോണിയാ ഗാന്ധിക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചത്.

ബിജെപി പുതിയ തന്ത്രം പയറ്റും

ബിജെപി പുതിയ തന്ത്രം പയറ്റും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളില്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളാണ് തിളങ്ങിയത്. അതുകൊണ്ടുതന്നെ ബിജെപി ജാര്‍ഖണ്ഡില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നാണ് വിവരം. ജെഎംഎം നേതാവ് ഷിബു സോറന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.

കോണ്‍ഗ്രസിലെ ചര്‍ച്ച

കോണ്‍ഗ്രസിലെ ചര്‍ച്ച

ആദിവാസി മേഖല കൂടുതലുള്ള സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. സോറന്റെ നേതൃത്വത്തില്‍ ആദിവാസി മേഖലയിലെ വോട്ട് പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഒബിസി, ഉയര്‍ന്ന ജാതി വോട്ടുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസിനും സാധിക്കും. അതേസമയം, ഇവരെ തകര്‍ക്കാന്‍ ബിജെപി എന്ത് തന്ത്രമാണ് പയറ്റുക എന്ന് കാത്തിരുന്ന് കാണാം.

ബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയിബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയി

English summary
Congress likely to seal deal with JMM in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X