Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്‍; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍

ദില്ലി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും. ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഉത്തരം നല്‍കാതെ ഏറെ നേരം മിണ്ടാതിരിക്കാനും പാര്‍ട്ടിക്ക് കഴിയില്ല. കാരണം പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി സഭാ നേതാവിനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തിരിക്കണം. സഭാ നേതാവ് മാത്രമല്ല, സുപ്രധാനമായ അഞ്ചു പദവികളില്‍ 24 മണിക്കൂറിനകം നിയമനം നടത്തേണ്ടതുണ്ട്.

നാല് പേരുകളാണ് സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോണ്‍ഗ്രസിന് മികച്ച വിജയം സമ്മാനിച്ച കേരളത്തില്‍ നിന്ന് രണ്ടു പേരാണുള്ളത്. ശശി തരൂരും, കൊടിക്കുന്നില്‍ സുരേഷും. എന്നാല്‍ ഇവരെ പദവി ഏല്‍പ്പിക്കുന്നതിന് തടസങ്ങളുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ദേശീയ അധ്യക്ഷ പദവി

ദേശീയ അധ്യക്ഷ പദവി

ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച രാഹുല്‍ ഗാന്ധി ഇതുവരെ തീരുമാനം മാറ്റിയിട്ടില്ല എന്നാണ് വിവരം. പാര്‍ട്ടി നേതൃത്വം ഇക്കാര്യം തള്ളുന്നു. ദേശീയ അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി തന്നെ തുടരുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ലോക്‌സഭയില്‍ ആര്

ലോക്‌സഭയില്‍ ആര്

അതേസമയം, ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ആര് നേതൃത്വം നല്‍കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കഴിഞ്ഞ ലോക്‌സഭയില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റു.

നിബന്ധനകള്‍ ഇങ്ങനെ

നിബന്ധനകള്‍ ഇങ്ങനെ

ഖാര്‍ഗെ തോറ്റതോടെയാണ് ഈ പദവിയിലേക്ക് ആര് എന്ന ചോദ്യം ഉയര്‍ന്നത്. ഹിന്ദിയും ഇംഗ്ലീഷും ഒരുപോലെ വഴങ്ങുന്ന വ്യക്തിയാകണം. മാത്രമല്ല, നെഹ്രു കുടുംബത്തോട് അടുപ്പം നിലനിര്‍ത്തുന്നവരുമാകണം. പാര്‍ട്ടിയുടെ നയങ്ങളും മറ്റും വ്യക്തമായ ബോധ്യമുള്ള വ്യക്തിയുമാകണം സഭയില്‍ നേതൃത്വം നല്‍കേണ്ടത്.

 ഈ നാല് പേര്‍ പട്ടികയില്‍

ഈ നാല് പേര്‍ പട്ടികയില്‍

നാല് പേരെയാണ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നേതാവാകാന്‍ പരിഗണിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ മനീഷ് തിവാരി, ശശി തരൂര്‍, പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി, കേരളത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പരിഗണനയില്‍.

സാധ്യത കൂടുതല്‍

സാധ്യത കൂടുതല്‍

ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിച്ച പിന്തുണയാണ് തരൂരിനും കൊടിക്കുന്നിലിനും സാധ്യത ഇരട്ടിയാക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

തരൂരിന് സാധ്യത ഇങ്ങനെ

തരൂരിന് സാധ്യത ഇങ്ങനെ

ശശി തരൂരിന് ഇംഗ്ലീഷ് നന്നായി വഴങ്ങും. ഹിന്ദി അത്ര മോശമല്ല. പക്ഷേ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് തരൂരിന് തിരിച്ചടിയാണ്. ആരോപണ വിധേയനായ വ്യക്തിയെ കോണ്‍ഗ്രസ് ലോക്‌സഭാ നേതൃത്വ പദവി ഏല്‍പ്പിക്കുമോ എന്നാണ് മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കുമെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊടിക്കുന്നിലിന്റെ തടസം

കൊടിക്കുന്നിലിന്റെ തടസം

കൊടിക്കുന്നില്‍ സുരേഷ് ആണ് മറ്റൊരാള്‍. പാര്‍ട്ടിയോട് അടങ്ങാത്ത കൂറുള്ള വ്യക്തിയാണ് ഇദ്ദേഹം. എന്നാല്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകര്‍ അത്ര വഴങ്ങില്ല, ഇതാണ് സുരേഷിനെതിരായ ഒരു കാര്യം. എന്നാല്‍ മനീഷ് തിവാരി എല്ലാതരത്തിലും മികച്ച വ്യക്തിത്വമാണ്.

 മനീഷ് തിവാരിക്ക് സാധ്യത

മനീഷ് തിവാരിക്ക് സാധ്യത

ഹിന്ദി, ഇംഗ്ലീഷ് ഭാഷകര്‍ മനീഷ് തിവാരിക്ക് നന്നായി വഴങ്ങും. പാര്‍ട്ടിയുടെ പ്രധാന വക്താവാണ് ഇദ്ദേഹം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന ഇദ്ദേഹം രണ്ടാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിനോട് മുതിര്‍ന്ന നേതാക്കള്‍ക്ക് ചില അതൃപ്തിയുണ്ട്.

 ഇന്ന് സര്‍വകക്ഷി യോഗം

ഇന്ന് സര്‍വകക്ഷി യോഗം

2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മനീഷ് തിവാരിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം തയ്യാറായില്ല. പക്ഷേ, പിന്നീട് പാര്‍ട്ടി വാക്താവായി മാറി. ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത് കൊടിക്കുന്നില്‍ സുരേഷിനോടും ചൗധരിയോടുമാണ്.

ഒഴിവുള്ള പദവികള്‍

ഒഴിവുള്ള പദവികള്‍

ലോക്‌സഭാ കക്ഷി നേതാവിനെ മാത്രമല്ല കോണ്‍ഗ്രസിന് തിരഞ്ഞെടുക്കാനുള്ളത്. ലോക്‌സഭാ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, പ്രധാന വിപ്പ്, മറ്റു രണ്ടു വിപ്പുകള്‍ എന്നിവരെയെല്ലാം കോണ്‍ഗ്രസ് തിരഞ്ഞെടുക്കേണ്ടതുണ്ട്. എല്ലാം തീരുമാനിക്കുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് മുമ്പിലുള്ളത്.

ഇരുമേഖലയെയും പരിഗണിക്കും

ഇരുമേഖലയെയും പരിഗണിക്കും

ദക്ഷിണേന്ത്യയില്‍ നിന്നാണ് കോണ്‍ഗ്രസ് ഇത്തവണ ആശ്വാസ ജയം നേടിയത്. എന്നാല്‍ ഉത്തരേന്ത്യയെ പാടേ അവഗണിക്കാനാകില്ല. അതുകൊണ്ടുതന്നെ പട്ടികയിലുള്ളവര്‍ക്ക് പ്രധാന പദവികള്‍ വീതിച്ചുനല്‍കാനാണ് സാധ്യത. മറ്റു പോരായ്മകളെല്ലാം മാറ്റിവെച്ച് ഉടന്‍ നിയമനം സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+