കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബേദ്ക്കര്‍ക്ക് ഓഫറുമായി കോണ്‍ഗ്രസ്.... ഗെയിം പ്ലാന്‍ ഇങ്ങനെയെന്ന് മുന്‍ മുഖ്യമന്ത്രി,

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഇത്തവണ സഖ്യത്തോടെ തന്നെ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ സംസ്ഥാനത്ത് നിന്നുള്ള നേതാക്കള്‍ കണ്ടിരുന്നു. സഖ്യമില്ലാതെ മത്സരിക്കണമെന്നും ഈ അവസരത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യമില്ലാതെ മത്സരിച്ചാല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്ന് തരിപ്പണമാകുമെന്ന് ചവാന്‍ മുന്നറിയിപ്പും നല്‍കുന്നു.

അരുൺ ജെയ്റ്റ്ലിയുടെ നില ഗുരുതരം: ദില്ലി എയിംസിന്റെ സുരക്ഷ വർധിപ്പിച്ചു, മോദിയും ഷായും എയിംസിൽ !!അരുൺ ജെയ്റ്റ്ലിയുടെ നില ഗുരുതരം: ദില്ലി എയിംസിന്റെ സുരക്ഷ വർധിപ്പിച്ചു, മോദിയും ഷായും എയിംസിൽ !!

അതേസമയം സംസ്ഥാന അധ്യക്ഷനെ അടക്കം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സോണിയയെന്നാണ് സൂചന. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അന്തിമ തീരുമാനം സംസ്ഥാന സമിതിയുടേതാണെന്ന സൂചനയും ചവാന്‍ നല്‍കുന്നുണ്ട്. പ്രകാശ് അംബേദ്ക്കറുടെ വിബിഎയുമായുള്ള സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന സമിതി നേതാക്കളും വ്യക്തമാകുന്നു. ഇതിനായി നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ബിജെപിയെ നേരിടും

ബിജെപിയെ നേരിടും


ബിജെപിയെ ഇതുവരെ കാണാത്ത രീതിയില്‍ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്ന് പൃഥ്വിരാജ് ചവാന്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിക്ക് അപ്രതീക്ഷിതമായിരുന്നു. ഓഗസ്റ്റ് 21ന് ദേശീയ വ്യാപകമായി വലിയൊരു പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ഇവിഎമ്മിലെ കൃത്രിമവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭമാണിത്. അത് കോണ്‍ഗ്രസിന് വലിയ ഊര്‍ജം മഹാരാഷ്ട്രയില്‍ നല്‍കുമെന്നും ചവാന്‍ പറഞ്ഞു.

 സഖ്യമില്ലാതെ രക്ഷയില്ല

സഖ്യമില്ലാതെ രക്ഷയില്ല


സഖ്യമില്ലാതെ കോണ്‍ഗ്രസിന് ഇനി മത്സരിക്കാനാവില്ല. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള സഖ്യം ഗുണകരമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നുപോയി. അധികാരത്തിലെത്തുക എന്നത് സഖ്യമില്ലാതെ ഒരിക്കലും സാധ്യമല്ല. സീറ്റ് വിഭജനത്തില്‍ ചെറിയ പ്രശ്‌നം മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസും എന്‍സിപിയും 100 മുതല്‍ 125 സീറ്റില്‍ വരെ മത്സരിക്കും. ബാക്കിയുള്ള കക്ഷികള്‍ക്ക് 30 മുതല്‍ 40 സീറ്റ് വരെ നല്‍കും. 0 സീറ്റ് വരെ നല്‍കും.

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ


96 സീറ്റ് ഫോര്‍മുല നടക്കുമോ എന്ന ഉറപ്പ് പറയാനാവില്ലെന്ന് ചവാന്‍ പറയുന്നു. അതേസമയം അംബേദ്ക്കറുടെ വിബിഎയ്ക്ക് മുന്നില്‍ നല്ലൊരു ഓഫര്‍ വെച്ചിട്ടുണ്ട്. 50 സീറ്റിലധികം അവര്‍ക്ക് നല്‍കാന്‍ തയ്യാറാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുതെന്നാണ് ആഗ്രഹം. വിബിഎയ്ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ശ്രമം. പക്ഷേ സഖ്യം സാധ്യമാക്കാനും അവരും ശ്രമിക്കണം. കോണ്‍ഗ്രസിന് 40 സീറ്റ് എന്ന പരിഹാസ ഫോര്‍മുലയ്ക്ക് വഴങ്ങില്ല. അവരോട് യാചിക്കുകയില്ലെന്നും ചവാന്‍ വ്യക്തമാക്കി.

ഒവൈസിയെ വേണ്ട

ഒവൈസിയെ വേണ്ട

വിബിഎ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഒവൈസിയുടെ എഐഎംഐഎമ്മിനെ ഒപ്പം കൂട്ടാന്‍ താല്‍പര്യമില്ല. അവര്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയാണ്. ബിജെപിക്കെതിരെ പോരാടണമോ അതോ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തമോ എന്ന് പ്രകാശ് അംബേദ്ക്കറാണ് തീരുമാനിക്കേണ്ടത്. വിബിഎ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് അനുകൂലികളായ എട്ട് പേരെയാണ് മത്സരിപ്പിച്ചത്. ദളിത് സംഘടനയായ വിബിഎ ദളിത് നേതാവായ സുശീല്‍ കുമാര്‍ ഷിന്‍ഡെയെ പരാജയപ്പെടുത്തകയാണ് ചെയ്തത്.

എംഎന്‍എസിന് ടാസ്‌ക്

എംഎന്‍എസിന് ടാസ്‌ക്


രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ ഒപ്പം കൂട്ടിയത്, അവര്‍ മുന്‍ നിലപാടുകള്‍ തിരുത്തിയത് കൊണ്ടാണ്. അവര്‍ ഉത്തരേന്ത്യക്കാര്‍ക്കെതിരെ അതിക്രമവും അതോടൊപ്പം വലിയ ക്യാമ്പയിനും നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അവര്‍ ഉത്തരേന്ത്യക്കാരിലേക്ക് ഇറങ്ങി കാര്യങ്ങള്‍ക്ക് ക്ഷമ ചോദിച്ചിരിക്കുകയാണ്. ഇതോടൊപ്പം ശിവസേനയുടെ വോട്ടുബാങ്ക് പിളര്‍ത്തുക എന്ന ലക്ഷ്യവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സാധ്യമായ സഖ്യം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

ലക്ഷ്യം 200 സീറ്റുകള്‍

ലക്ഷ്യം 200 സീറ്റുകള്‍

കോണ്‍ഗ്രസ് ചവാനെ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. പക്ഷേ പഴയ പടക്കുതിരകളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുകുള്‍ വാസ്‌നിക്, അവിനാഷ് പാണ്ഡെ, നാനാ പടോലെ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ചവാന്‍ ഇതിനോട് അനുകൂല സ്വഭാവമാണ് പ്രകടിപ്പിച്ചത്. കമല്‍നാഥിനെ ദീര്‍ഘകാലത്തിന് ശേഷം മധ്യപ്രദേശിലേക്ക് കൊണ്ടുവന്നപ്പോള്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അത് മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.

English summary
congress looking for an alliance with vba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X