• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം... പ്രധാന മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇടിയും!!

cmsvideo
  രാജസ്ഥാനില്‍ ബിജെപി വിയർക്കും | Oneindia Malayalam

  ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിയുടെ അടിസ്ഥാന വോട്ടുബാങ്കില്‍ തിരിച്ചടിയുണ്ടാവുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന ഘടകത്തിന്റെ നിര്‍ജീവാവസ്ഥയില്‍ കടുത്ത സമ്മര്‍ദത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ശക്തമായ രീതിയിലേക്ക് മടങ്ങിയെത്തിട്ടില്ലെന്നാണ് പരാതി.

  അതേസമയം കോണ്‍ഗ്രസ് ബൂത്ത് തല പ്രവര്‍ത്തനങ്ങളും റാലികളും നടത്തി സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കി കഴിഞ്ഞു. അഞ്ച് വര്‍ഷം കഴിഞ്ഞ് അധികാരം ലഭിച്ചത് കോണ്‍ഗ്രസിനെ കൂടുതല്‍ മുന്നേറ്റത്തിലേക്ക് നയിച്ചിരിക്കുകയാണ്. എന്നാല്‍ വസുന്ധര രാജയുടെ അഭാവം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. കേന്ദ്രത്തിലെ പ്രമുഖ നേതാക്കളെ സംസ്ഥാനത്തെ കാര്യങ്ങള്‍ പരിശോധിക്കാന്‍ അമിത് ഷാ അയക്കുന്നുണ്ട്.

  കോണ്‍ഗ്രസിന്റെ കുതിപ്പ്

  കോണ്‍ഗ്രസിന്റെ കുതിപ്പ്

  കോണ്‍ഗ്രസ് തങ്ങളുടെ പ്രകടപത്രികയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനുമാണ് ചുമതല. സംസ്ഥാനത്ത് മുമ്പുണ്ടായിരുന്ന ചരിത്രം തിരുത്താനുള്ള ഒരവസരവും കോണ്‍ഗ്രസിനുണ്ട്. 1998ല്‍ 25 സീറ്റില്‍ 18 എണ്ണം നേടി കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ആ വര്‍ഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 153 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. വെറും 9 സീറ്റാണ് ലഭിച്ചത്.

  2013ലെ തിരിച്ചടി

  2013ലെ തിരിച്ചടി

  അതുപോലൊരു തിരിച്ചടിയാണ് 2013-14 വര്‍ഷത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചത്. നിയമസഭയില്‍ വെറും 21 സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിന്റെ ഏറ്റവും കുറഞ്ഞ സീറ്റ് നിലയായിരുന്നു ഇത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ബിജെപി നേടി. ഇതോടെ സംസ്ഥാനത്ത് പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. ഇതിനൊക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൂടി മറുപടി പറയേണ്ടതുണ്ട് കോണ്‍ഗ്രസിന്.

  കോണ്‍ഗ്രസ് കുതിക്കും

  കോണ്‍ഗ്രസ് കുതിക്കും

  ഇത്തവണ കോണ്‍ഗ്രസ് കുതിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കര്‍ഷകരെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കര്‍ഷക വായ്പ എഴുതി തള്ളിയത് വലിയ സ്വാധീനം ചെലുത്തിയിരുന്നു. രാഹുലുമായി ചേര്‍ന്ന് നടത്തിയ കര്‍ഷക റാലി കോണ്‍ഗ്രസിനെ ബഹുദൂരം മുന്നിലെത്തിച്ചിരിക്കുകയാണ്. ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിന് കാര്‍ഷിക മേഖലകളില്‍ കുതിപ്പുണ്ടാക്കാനാവുമെന്ന് വിലയിരുത്തലുണ്ട്.

  ദുര്‍ബലമായ പ്രതിപക്ഷം

  ദുര്‍ബലമായ പ്രതിപക്ഷം

  നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷം ദുര്‍ബലമായിരിക്കുകയാണ്. ബിജെപിയെ സംസ്ഥാനത്തിന്റെ പ്രധാന കാര്യങ്ങളിലൊന്നും കാണാന്‍ കിട്ടുന്നില്ലെന്നാണ് പരാതി. നേതാക്കളില്ലാത്ത അവസ്ഥയും ബിജെപിക്കുണ്ട്. വസുന്ധര രാജയും കേന്ദ്ര നേതൃത്വും തമ്മിലുള്ള പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസിനായി ഇപ്പോഴും ബിജെപിയുടെ വിമതര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വസുന്ധര രാജയെ മടക്കികൊണ്ടുവരണമെന്നും ആവശ്യമുണ്ട്.

  ബിജെപിയും ഒരുങ്ങുന്നു

  ബിജെപിയും ഒരുങ്ങുന്നു

  ബിജെപി കണ്‍വീനര്‍മാരെ എല്ലാ മണ്ഡലങ്ങളിലും നിയമിച്ചിട്ടുണ്ട്. പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ രാം മേഘ്‌വാള്‍ എന്നിവരാണ് സംസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. പാര്‍ട്ടിയുടെ യൂത്ത് വിംഗും പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പാക്കേജുകള്‍ വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കര്‍ഷക മേഖലകളില്‍ ബിജെപിയുടെ റാലികള്‍ക്ക് വേണ്ട പിന്തുണയും ലഭിക്കുന്നില്ല. മോദിയുടെ റാലികളുടെ എണ്ണവും ഇതിനെ തുടര്‍ന്ന് കുറയാനാണ് സാധ്യത.

  ബിജെപി തോല്‍ക്കാത്ത 5 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്... പ്രത്യേക ടീമിനെ ഇറക്കുന്നു!!

  English summary
  congress looking for big in rajasthan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X