Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ വജ്രായുധവുമായി കോണ്‍ഗ്രസ്.... നിതീഷിനെ പൂട്ടാന്‍ രാഹുല്‍, ബിജെപിക്കെതിരെ ഹിന്ദു ഫോര്‍മുല

പട്‌ന: ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ജാതി സമവാക്യത്തെ മാറ്റി പിടിച്ചുള്ള നീക്കത്തിനാണ് കോണ്‍ഗ്രസും ആര്‍ജെഡിയും ശ്രമിക്കുന്നത്. മുസ്ലീം-യാദവ സഖ്യം എന്ന വിളിപ്പേര് മാറ്റാനായി എല്ലാ വിഭാഗത്തിന്റെയും നേതാവായി മാറാന്‍ ആര്‍ജെഡി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ കളത്തില്‍ ഇറക്കിയുള്ള പ്രചാരണമാണ് നയിക്കുക. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.

പട്‌നയില്‍ മാസങ്ങളായി നടക്കുന്ന പോസ്റ്റര്‍ യുദ്ധം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതാണ് രാഹുലിന്റെ വരവ് ഉണ്ടാകുമെന്ന സൂചനകള്‍ക്ക് പിന്നില്‍. ദളിത് ഐക്യത്തിനുള്ള പടയൊരുക്കമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍ജെഡി പോലും അമ്പരന്നിരിക്കുകയാണ് ഈ നീക്കത്തിന് മുന്നില്‍. അതേസമയം സഖ്യത്തില്‍ ഭീഷണി ഉയര്‍ത്തി നിന്ന ശരത് യാദവ്, അപ്രതീക്ഷിതമായി തേജസ്വി യാദവിനെ പിന്തുണച്ചും ശുഭസൂചനയാണ്.

കോണ്‍ഗ്രസ് ഒരുങ്ങുന്നു

കോണ്‍ഗ്രസ് ഒരുങ്ങുന്നു

കോണ്‍ഗ്രസ് സംവരണ തന്ത്രമാണ് ആദ്യമായി പുറത്തെടുത്തത്. സുപ്രീം കോടതി സംവരണം മൗലികാവകാശമല്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍, ബീഹാറില്‍ പ്രധാന വിഷയമായി സംവരണം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍. നിതീഷ് കുമാറിനെ നേരിടാന്‍ രാഹുല്‍ ഗാന്ധിയെ തന്നെ കളത്തിലിറക്കാനാണ് തീരുമാനം. പട്‌നയില്‍ ഉയര്‍ന്ന പോസ്റ്ററില്‍ രാഹുലിനെ ഹീറോ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഞങ്ങളൊരിക്കലും സംവരണം അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഈ പോസ്റ്ററില്‍ പറയുന്നുണ്ട്.

അടുത്ത നീക്കം

അടുത്ത നീക്കം

കോണ്‍ഗ്രസ് സഖ്യം മുസ്ലീം യാദവ സഖ്യമായിട്ടാണ് അറിയപ്പെടുന്നത്. ഇമേജ് മേക്കോവറാണ് അടുത്ത നീക്കം. മുന്നോക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് അടുത്ത നീക്കം. 1990കളില്‍ ലാലു പ്രസാദ് യാദവ് കൊണ്ടുവന്ന സമുദായ വോട്ടുബാങ്കിനെ പൊളിച്ച് എല്ലാവര്‍ക്കും സ്വീകാര്യമാക്കുന്ന തന്ത്രമാണ് ആര്‍ജെഡി പയറ്റുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നോക്ക വിഭാഗത്തിനും തുല്യ പ്രാധാന്യം നല്‍കും. രാജ്യസഭാ സീറ്റുകള്‍, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ എന്നിവയിലും കോണ്‍ഗ്രസിന്റെ സമീപനം ഇതായിരിക്കും.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

മുസ്ലീങ്ങള്‍ സംസ്ഥാന ജനസംഖ്യയുടെ 18 ശതമാനത്തോളം വരും. യാദവര്‍ 12 ശതമാനവും വരും. ഈ 30 ശതമാനം വോട്ട് കൊണ്ടാണ് 15 വര്‍ഷത്തോളം ബീഹാര്‍ ആര്‍ജെഡി ഭരിച്ചത്. ദേശീയ തലത്തില്‍ പിന്നോക്ക വിഭാഗങ്ങളെ ഒബിസിയായിട്ടാണ് കാണുന്നത്. എന്നാല്‍ ബീഹാറില്‍ ഇവര്‍ രണ്ട് വിഭാഗമാണ്. വലരെ പിന്നോക്കം നില്‍ക്കുന്നവരും, പിന്നോക്ക വിഭാഗവും എന്നിങ്ങനെയാണ്. ആദ്യ വിഭാഗത്തിലാണ് യാദവര്‍, കുറുമി, കുശ്വാഹ, വൈശ്യ, വിഭാഗങ്ങളുള്ളത്. നിതീഷ് കുമാറിന് ഇവരുടെ വോട്ടുകള്‍ എല്ലായ്‌പ്പോഴും കിട്ടാറില്ല. ഇവിടെയാണ് കോണ്‍ഗ്രസ് സാധ്യത കാണുന്നത്.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

നിതീഷ് കുമാറിനേക്കാള്‍ ദേശീയ ഇമേജുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് പോരാട്ടം നിതീഷും രാഹുലും തമ്മിലാക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. തേജസ്വി യാദവാണെങ്കില്‍ നിതീഷ് എളുപ്പത്തില്‍ മേല്‍ക്കൈ നേടും. ബീഹാറില്‍ നിതീഷിനേക്കാള്‍ കുറഞ്ഞ രീതിയിലുള്ള സ്വാധീനം മാത്രമാണ് തേജസ്വിക്കുള്ളത്. ഇത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ സ്റ്റൈലിലേക്ക് പോരാട്ടത്തെ മാറ്റിയാല്‍ അത് നിതീഷിനെ വീഴ്ത്തുമെന്ന് സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് പറഞ്ഞേക്കും.

ഒറ്റക്കെട്ടായി മുന്നോട്ട്

ഒറ്റക്കെട്ടായി മുന്നോട്ട്

കോണ്‍ഗ്രസ് സഖ്യത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് മുന്‍തൂക്കം നേടാമെന്ന ബിജെപിയുടെ എല്ലാ മോഹങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ശരത് യാദവ് പ്രഖ്യാപിച്ചു. ഇതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ഇടപെടലുണ്ട്. തേജസ്വി യാദവാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും ശരത് യാദവ് വ്യക്തമാക്കി. ഇതോടെ ആര്‍എല്‍എസ്പി, എച്ച്എഎം, വിഐപി എന്നീ പാര്‍ട്ടികളും ഈ നിലപാട് അംഗീകരിച്ചിരിക്കുകയാണ്. ഇവരെ സീറ്റ് വിഭജന സമയത്തും നിരാശരാക്കില്ലെന്നാണ് സൂചന.

മുന്നിലെത്താന്‍ സഖ്യം

മുന്നിലെത്താന്‍ സഖ്യം

സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത്. ഇത്രയും കാലം മുന്നോക്ക വിഭാഗം ആര്‍ജെഡിയെ തഴഞ്ഞത് ഇതിന്റെ പേരിലായിരുന്നു. എതിര്‍പ്പുകളെല്ലാം മാറ്റാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ദളിതുകള്‍, മുസ്ലീങ്ങള്‍, പിന്നോക്ക-മുന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലഭിക്കുമെന്ന് ഉറപ്പാണ്.

സംശയങ്ങള്‍ ബാക്കി

സംശയങ്ങള്‍ ബാക്കി

കനയ്യകുമാറിനെ മുന്നില്‍ നിര്‍ത്തുന്നത് തിരിച്ചടിയാവുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ബിജെപി കൊണ്ടുവന്ന ദേശീയ വാദം കാരണം കനയ്യക്ക് മോശം പ്രതിച്ഛായയാണ് ഉള്ളത്. കനയ്യ വരുന്നതോടെ മുന്നോക്ക വിഭാഗം വോട്ടില്‍ വിള്ളലുണ്ടാവുമെന്ന് നിതീഷ് കുമാര്‍ സൂചിപ്പിക്കുന്നു. ആര്‍ജെഡിയുടെ ശക്തിയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ലാലുപ്രസാദ് യാദവ് പ്രചാരണത്തിനിറങ്ങുന്നതും കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. നിതീഷിന് സംവരണ നയത്തില്‍ അടിതെറ്റിയാല്‍ ബിജെപി തകരുമെന്ന് അതോടെ ഉറപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+