• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി തരംഗം യുപിയിലേക്കും.... ബിജെപിയെ വീഴ്ത്താന്‍ കെജ്‌രിവാള്‍ ഫോര്‍മുല, നയിക്കുന്നത് പ്രിയങ്ക!!

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പിടിക്കാന്‍ ദില്ലി മോഡല്‍ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി. നിശബ്ദമായിട്ടുള്ള അണിയറ നീക്കമാണിത്. ദില്ലിയില്‍ എഎപിയുടെ പ്രവര്‍ത്തനം എന്താണെന്ന് ബിജെപി ഒരുഘട്ടത്തില്‍ പോലും അറിഞ്ഞിരുന്നില്ല. ഇതാണ് അരവിന്ദ് കെജ്രിവാളിന്റെ ജയം എളുപ്പമാക്കിയത്. ബിജെപിയെ കൂടാതെ സമാജ് വാദി പാര്‍ട്ടിയെയും വീഴ്ത്താനുള്ള തന്ത്രം നേരത്തെ തന്നെ പ്രിയങ്ക സ്വീകരിച്ചിരുന്നു.

അതേസമയം പ്രവര്‍ത്തനം പ്രാദേശിക തലത്തില്‍ നിന്ന് തുടങ്ങി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. യോഗി ആദിത്യനാഥിനെ നേരിട്ട് ആക്രമിക്കാതെ, സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് തുടക്കമിട്ടത്. യുപിയില്‍ മുസ്ലീം വിഭാഗം ഒറ്റക്കെട്ടായി ബിജെപിയെ എതിര്‍ക്കുന്നുണ്ട്. ഇത് എസ്പിയിലേക്ക് മാത്രമായി പോകാതെ ശ്രമിക്കുകയാണ് പ്രധാനമായും കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പണി.

ദില്ലിയിലെ തന്ത്രം

ദില്ലിയിലെ തന്ത്രം

മുസ്ലീങ്ങള്‍ക്കിടയില്‍ എഎപിയുടെ നിലപാടുകള്‍ കൃത്യമായി എത്തിച്ചത് അമാനത്തുള്ള ഖാനായിയിരുന്നു. ഒരക്ഷരം സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ കെജ്‌രിവാള്‍. ഈ നീക്കം കാരണം ഹിന്ദുക്കളുടെ വോട്ടുകള്‍ ഭൂരിഭാഗവും ലഭിച്ചത് എഎപിക്കായിരുന്നു. ഇതേ തന്ത്രമാണ് പ്രിയങ്കയും ലക്ഷ്യമിടുന്നത്. മുസ്ലീം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ മുസ്ലീം നേതാക്കളെ തന്നെ നിയോഗിക്കുക. ഹിന്ദു വിഷയത്തില്‍ അത്തരത്തിലുള്ള നേതാക്കളെയും നിയോഗിക്കുക. ഇതോടെ രണ്ട് വിഭാഗത്തിനും കോണ്‍ഗ്രസിലുള്ള വിശ്വാസ്യത വര്‍ധിക്കും.

ബിജെപിക്കുള്ള ഭയം

ബിജെപിക്കുള്ള ഭയം

ഹിന്ദു വോട്ടര്‍മാര്‍ പൂര്‍ണമായി ബിജെപിക്കൊപ്പമല്ല എന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വ്യക്തമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പി-ബിഎസ്പി സഖ്യം ഒരുമിച്ച് നിന്നപ്പോള്‍ ഹിന്ദു വോട്ടുകള്‍ ബിജെപിയെ കൈവിട്ടിരുന്നു. മുന്നോക്ക വോട്ടുകള്‍ക്ക് പകരം കോണ്‍ഗ്രസ് മധ്യവര്‍ഗ വോട്ടര്‍മാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഒബിസി വോട്ടര്‍മാരെ പിളര്‍ത്തുന്ന നീക്കമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ദളിത്-മുസ്ലീം ഐക്യത്തോടെ ശക്തമായ വോട്ടുബാങ്ക് ഉണ്ടാക്കാനാണ് മറ്റൊരു ശ്രമം.

മുന്നിലുള്ള വഴി

മുന്നിലുള്ള വഴി

സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ പിടിവള്ളി. ഇതിനെതിരെ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയില്‍ പരമാവധി പ്രചാരണം ഈ വിഷയമാക്കാനാണ് തീരുമാനം. ബിജെപി ഒരിക്കലും നിയമനിര്‍മാണം കൊണ്ടുവരില്ലെന്ന് ഉറപ്പാണ്. ഒബിസി, ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ തൊഴില്‍ മേഖലയിലെ സംവരണം ലഭിക്കുന്നവരാണ്. നേരത്തെ എസ്‌സി, എസ്ടി ആക്ടും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലൂടെ മധ്യവര്‍ഗ വോട്ടുകള്‍ ഭിന്നിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രിയങ്ക.

കര്‍ഷക പ്രശ്‌നങ്ങള്‍

കര്‍ഷക പ്രശ്‌നങ്ങള്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക വായ്പ നയങ്ങള്‍ പരമാവധി അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രിയങ്ക അവതരിപ്പിക്കും. യുപി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളുമായിട്ടാണ് ഇതിനെ താരതമ്യം ചെയ്യുക. ഇത് കെജ്‌രിവാള്‍ മോദി സര്‍ക്കാരിന്റെയും ദില്ലി സര്‍ക്കാരിന്റെയും ആരോഗ്യ പദ്ധതികള്‍ താരതമ്യം ചെയ്ത് ബിജെപിയെ വീഴ്ത്തിയ തന്ത്രമാണ്. ബിജെപിയുടെ കാര്‍ഷിക പാക്കേജുകള്‍ വളരെ നിലവാരം കുറഞ്ഞതാണ്. മറ്റൊരു പശു സംരക്ഷണ ശാലകളാണ്.

എസ്പിയെ നേരിടും

എസ്പിയെ നേരിടും

എസ്പിയുടെ മുസ്ലീം വോട്ടുകളിലാണ് പ്രിയങ്കയുടെ അടുത്ത നോട്ടം. 19 ശതമാനം മുസ്ലീം വോട്ടുകള്‍ എസ്പിക്കുണ്ട്. ഇതിനെ പിളര്‍ത്താന്‍ പ്രിയങ്ക നേരത്തെ തന്നെ ഇറങ്ങിയിരുന്നു. മൂന്ന് ദിവസം മുമ്പ് അസംഖഡ് സന്ദര്‍ശിച്ചായിരുന്നു തടക്കം. പൗരത്വ പ്രക്ഷോഭത്തില്‍ പരിക്കേറ്റവരെയും അറസ്റ്റ് ചെയ്യപ്പെട്ടവരെയും പ്രിയങ്ക കണ്ടു. സന്ദര്‍ശനത്തിനിടെ മുസ്ലീം സ്ത്രീയെ കെട്ടിപ്പിടിച്ച പ്രിയങ്ക അവരുടെ കുട്ടിയെ സ്വന്തം മടിയിലുമിരുത്തി. സ്ത്രീകള്‍ കൂട്ടത്തോടെയാണ് പ്രിയങ്കയുടെ റാലിക്കെത്തിയത്. അഖിലേഷിനെതിരെയുള്ള പരാതികളുടെ പ്രളയമാണ് സ്ത്രീകളില്‍ നിന്ന് പ്രിയങ്കയ്ക്ക് ലഭിച്ചത്.

സഖ്യത്തിനായി ശ്രമം

സഖ്യത്തിനായി ശ്രമം

ചന്ദ്രശേഖര്‍ ആസാദിനെയും ദളിത് വിഭാഗങ്ങളെയും പ്രിയങ്ക ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ആസാദിന് എസ്പിക്കൊപ്പം ചേരാനാവില്ല. ബിഎസ്പി അദ്ദേഹത്തെ ബിജെപിയുടെ ചാരനെന്നാണ് വിളിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ ആസാദിന്റെ ഭീം ആര്‍മി കോണ്‍ഗ്രസിനൊപ്പം ചേരാനാണ് സാധ്യത. ബിഎസ്പിയില്‍ നിന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ഭീം ആര്‍മിയിലേക്കും പോകുന്നുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ നല്ലൊരു ശതമാനം ദളിതരുണ്ട്. മോദി നേരിട്ടുള്ള ഫാക്ടര്‍ അല്ലാത്തത് കൊണ്ട് ദളിതുകള്‍ യോഗിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. യുപിയില്‍ ആസാദ്-കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ നേട്ടവും പ്രവചിക്കുന്നവരുണ്ട്.

എല്ലാവരെയും ചേര്‍ത്തു...

എല്ലാവരെയും ചേര്‍ത്തു...

പ്രിയങ്ക വാരണാസിയില്‍ നിന്ന് അസംഖഡിലേക്കുള്ള യാത്രയില്‍ എല്ലാ ചെറിയ ടൗണുകളും സന്ദര്‍ശിക്കാനും മറന്നില്ല. സിഎഎ പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളെ മനുഷ്യാവകാശ കമ്മീഷനില്‍ നേരിടാനും പ്രിയങ്ക മുന്നിലുണ്ട്. മീററ്റ്, ബിജ്‌നോര്‍, വാരണാസി എന്നിവിടങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് പ്രിയങ്കയെ വരവേറ്റത്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ് വെല്ലുവിളിയാണെന്ന് സമ്മതിച്ചു. ബ്രാഹ്മണ-മുസ്ലീം വോട്ടുബാങ്കുകളെ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങളും പ്രിയങ്ക നടതതുന്നുണ്ട്. ഇത് വിജയിച്ചാല്‍ യോഗി തന്നെ സ്വന്തം മണ്ഡലത്തില്‍ തോല്‍ക്കും.

ആദ്യം കോണ്‍ഗ്രസ് കോട്ടയിലേക്ക്.. പിന്നെ ബിജെപിയെ പൂട്ടും, എഎപിയുടെ ദേശീയ നീക്കങ്ങള്‍ ഇങ്ങനെ

English summary
congress looking for new caste combination in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X