കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് പിടിക്കാനുള്ള ഓട്ടം ഔദ്യോഗികമായി ആരംഭിച്ചു. പ്രിയങ്ക ഗാന്ധിക്ക് വീട് തിരയലാണ് ആദ്യത്തെ ഘട്ടം. ദില്ലിയില്‍ നിന്ന് സ്ഥിരമായി വന്ന് യുപിയില്‍ നില്‍ക്കുന്നതിന്റെ തടസ്സം പ്രചാരണത്തില്‍ അടക്കം പ്രിയങ്ക ബാധിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് മുതല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള ഒരുക്കങ്ങളുടെ ആദ്യ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.

അതേസമയം പ്രിയങ്കയുടെ ഈ നീക്കങ്ങള്‍ക്ക് പിന്നാലെ യുപിയുടെ സംസ്ഥാന കമ്മിറ്റിയുടെ ചെയര്‍മാന്‍ അവര്‍ക്ക് കത്തയച്ചിട്ടുണ്ട്. അണിയറയില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ക്ക് ഒരേസമയം ആശങ്കയും പ്രതീക്ഷയും ഇതോടൊപ്പം വന്നിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിലെ പ്രകടനത്തിനായി കോണ്‍ഗ്രസ് കാത്തിരിക്കേണ്ടെന്നും, നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങിയിറങ്ങണമെന്നും നേതാക്കള്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിയങ്കയ്ക്ക് വീടൊരുങ്ങുന്നു

പ്രിയങ്കയ്ക്ക് വീടൊരുങ്ങുന്നു

പ്രിയങ്കയ്ക്ക് വീടൊരുക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാന സമിതിയിലെ ഒരുപറ്റം നേതാക്കളും അവര്‍ക്ക് പിന്നിലുണ്ട്. ലഖ്‌നൗവില്‍ തന്നെ സൗകര്യാര്‍ത്ഥം വീട് ഉണ്ടാക്കാനാണ് ശ്രമം. ഗോഖലെ മാര്‍ഗ്, ഗോമതി നഗര്‍ മേഖലയില്‍ പ്രിയങ്കയ്ക്കായി രണ്ട് വീടുകള്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഗോഖലെ മാര്‍ഗിലെ വീട്ടിലാണ് കോണ്‍ഗ്രസിന്റെ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്കായി എത്തിയപ്പോള്‍ പ്രിയങ്ക വിശ്രമിച്ചത്.

മുന്നിലുള്ള ലക്ഷ്യം

മുന്നിലുള്ള ലക്ഷ്യം

പ്രിയങ്ക സംസ്ഥാനത്തെ പ്രധാന കാര്യങ്ങളില്‍ അപ്പപ്പോള്‍ ഇടപെടുന്നത് വൈകുന്നു എന്ന് നേതൃത്വത്തിനുള്ളില്‍ സംസാരമുണ്ടായിരുന്നു. ദില്ലിയില്‍ നിന്ന് ലഖ്‌നൗവില്‍ എത്താന്‍ സമയവും എടുക്കുന്നുണ്ട്. ഇത് മാറ്റാനുള്ള ഒരുക്കമാണ് നടക്കുന്നത്. യോഗി സര്‍ക്കാരിനെതിരെയുള്ള പടപ്പുറപ്പാടിന് വൈകാതെ തന്നെ പ്രിയങ്ക തുടക്കമിടും. പ്രിയങ്കയുടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ ടീമംഗങ്ങള്‍ എന്നിവയും സ്ഥിരമായി അവര്‍ക്കൊപ്പമുണ്ടാകും.

അനുനയ നീക്കം

അനുനയ നീക്കം

സംസ്ഥാനത്ത് ചെറിയ തോതിലുള്ള വിഭാഗീയത ശക്തമാണെന്ന് പ്രിയങ്കയുടെ ടീം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അദിതി സിംഗിന്റെ പ്രസ്താവനകള്‍ അടക്കം പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ തുടക്കമായിട്ടാണ് പ്രിയങ്ക കാണുന്നത്. കഴിഞ്ഞ ദിവസം തന്നെ അനുനയ നീക്കം പ്രിയങ്ക ആരംഭിച്ചിരുന്നു. അദിതി സിംഗിനെതിരെ നടപടി ഉണ്ടാവില്ലെന്നാണ് സൂചന. പക്ഷേ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയേക്കും. ഇവരെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാക്കണമെന്നും, പ്രചാരണത്തിന് ഇറക്കണമെന്നും നിര്‍ദേശമുണ്ട്.

ജില്ലാ സെക്രട്ടറിമാരെ ഒന്നിപ്പിക്കും

ജില്ലാ സെക്രട്ടറിമാരെ ഒന്നിപ്പിക്കും

ജില്ലാ സെക്രട്ടറിമാരുടെ പ്രവര്‍ത്തനത്തെ ഓരോ ആഴ്ച്ചയും പ്രിയങ്ക വിലയിരുത്തുന്നുണ്ട്. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നേരത്തെ തന്നെ നല്‍കിയിരുന്നു. അതേസമയം മുസ്ലീം മണ്ഡലങ്ങളിലെ പ്രവര്‍ത്തനം ഏറ്റെടുക്കുകയാണ് ആദ്യ ലക്ഷ്യം. ബിഎസ്പിയുടെ സ്ഥിരം വോട്ടുബാങ്കില്‍ വിള്ളലുണ്ടായെന്നും, അതിന് ബദലായി കോണ്‍ഗ്രസിനെ കൊണ്ടുവരാനുമാണ് പ്രിയങ്കയുടെ പദ്ധതി. അതേസമയം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള ഗോഖലെ മാര്‍ഗിലെ വീട് പ്രിയങ്ക തിരഞ്ഞെടുക്കുന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

വോട്ടുബാങ്ക് ലക്ഷ്യം

വോട്ടുബാങ്ക് ലക്ഷ്യം

വോട്ടുബാങ്ക് സംസ്ഥാനത്ത് കേന്ദ്രീകരിച്ച് ഉണ്ടാക്കിയെടുക്കുകയാണ് പ്രിയങ്കയുടെ പ്രധാന ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒരു വിഭാഗങ്ങളും കോണ്‍ഗ്രസില്‍ വിശ്വസിച്ചിരുന്നില്ല. ഇത് തിരിച്ചുപിടിക്കാന്‍ നിര്‍ദേശങ്ങള്‍ തേടിയിരിക്കുകയാണ് പ്രിയങ്ക. ഉടന്‍ തന്നെ സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് പ്രിയങ്ക എത്തും. അതേസമയം യുപി തിരഞ്ഞെടുപ്പിന് ശേഷം ദേശീയ അധ്യക്ഷ പദവിയും പ്രിയങ്ക സ്വപ്‌നം കാണുന്നുണ്ട്. അവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത് ഇത് മുന്നില്‍ കണ്ടാണ്.

ചെയര്‍മാന്റെ നിര്‍ദേശം

ചെയര്‍മാന്റെ നിര്‍ദേശം

കോണ്‍ഗ്രസ് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഇപ്പോള്‍ പദ്ധതി ഒരുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ ഹാജി സിറാജ് മെഹദി ആവശ്യപ്പെട്ടിരിക്കുന്നത്. 75 ജില്ലകള്‍ക്കായി 75 കോണ്‍ഗ്രസ് നേതാക്കളെ നിയമിക്കണമെന്നാണ് മെഹദിയുടെ ആവശ്യം. പ്രിയങ്ക ഇവരുമായി ആശയവിനിമയം നടത്തണമെന്നും ഇയാള്‍ ഉന്നയിച്ചിട്ടുണ്ട്. 18 മണ്ഡലങ്ങള്‍ക്ക് മുന്‍ കേന്ദ്ര മന്ത്രിമാരെ നിയമിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. അതേസമയം രാഹുലും സോണിയയും കൂടുതല്‍ സമയം യുപിയില്‍ ചെലവിടുമെന്ന് സൂചനയുണ്ട്. സീനിയര്‍ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് പകരം മറ്റ് ചുമതലകള്‍ നല്‍കണമെന്ന് മെഹദി ആവശ്യപ്പെട്ടിട്ടുണ്ട്.

 ഭക്ഷണത്തിന്‍റെ കൂടെ ഇനി ഉള്ളി വേണ്ടെന്ന് ഷെയ്ഖ് ഹസീന... കാരണം ഇന്ത്യ മാത്രം, ഒപ്പം ഉപദേശവും ഭക്ഷണത്തിന്‍റെ കൂടെ ഇനി ഉള്ളി വേണ്ടെന്ന് ഷെയ്ഖ് ഹസീന... കാരണം ഇന്ത്യ മാത്രം, ഒപ്പം ഉപദേശവും

English summary
congress looking for new house to priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X