കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ഗെയിം പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്.... ബിജെപിക്കെതിരെ രണ്ട് യുവരക്തങ്ങള്‍, നിതീഷ് മോഡല്‍!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ എത്രയും പെട്ടെന്ന് സീറ്റ് വിഭജനത്തിന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് എട്ട് മാസങ്ങള്‍ ഉണ്ടെങ്കിലും മുന്നൊരുക്കങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഗ്രൗണ്ട് ലെവലില്‍ നിന്ന് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇടതുപക്ഷം അടക്കമുള്ള സംഘടനകളെ ഒപ്പം നിര്‍ത്തണമെന്ന ആവശ്യവും കോണ്‍ഗ്രസിനുണ്ട്. ആര്‍ജെഡിയും തേജസ്വി യാദവും കടുംപിടുത്തം അവസാനിപ്പിക്കണമെന്നാണ് പ്രധാന നിര്‍ദേശം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും ഒപ്പം കൂട്ടാതെ സഖ്യത്തിലെ നാല് പാര്‍ട്ടികള്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും. സീറ്റ് തുല്യമായി വീതിക്കണമെന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഇത്തവണ ബീഹാറില്‍ നേരിട്ടിടപെടാനാണ് സാധ്യത. കഴിഞ്ഞ ദിവസം രാഹുലിന്റെ മിടുക്കാണ് നിതീഷ് കുമാര്‍, ലാലുപ്രസാദ് യാദവ് സഖ്യത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചത്. ഇത്തവണ സഖ്യം ശക്തമാക്കാന്‍ അദ്ദേഹത്തിന്റെ ശ്രമമമുണ്ടാവും.

അതിവേഗ നീക്കത്തിന് കോണ്‍ഗ്രസ്

അതിവേഗ നീക്കത്തിന് കോണ്‍ഗ്രസ്

ബീഹാര്‍ അതിവേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സഖ്യത്തെ തിരഞ്ഞെടുപ്പിന് സജ്ജമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിനെ ശരത് യാദവ് കണ്ടെന്നാണ് സൂചന. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും അഭ്യൂഹമുണ്ട്. സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആര്‍ജെഡിക്ക് പട്ടിക സമര്‍പ്പിച്ച് കഴിഞ്ഞു. 243 സീറ്റാണ് ബീഹാറില്‍ ഉള്ളത്. ഇതില്‍ 55 സീറ്റില്‍ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ജെഡിയുവിനും ബിജെപിക്കും ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെയാണ് ഭയപ്പെടുന്നത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

കോണ്‍ഗ്രസ് 2015ല്‍ 41 സീറ്റിലാണ് മത്സരിച്ചത്. അമ്പരിപ്പിക്കുന്ന പ്രകടനം കോണ്‍ഗ്രസില്‍ നിന്നുണ്ടായിരുന്നു. 27 സീറ്റകളാണ് അ്‌ന് നേടിയത്. ആര്‍ജെഡിയും ജെഡിയുവും 101 സീറ്റില്‍ വീതം മത്സരിച്ചു. ഇതില്‍ വിജയ ശരാശരിയില്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. ആര്‍ജെഡിക്ക് 80 സീറ്റും ജെഡിയുവിന് 71 സീറ്റുമാണ് ലഭിച്ചത്. 2015ലെയും 2010ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തിയാണ് 55 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

നിതീഷിന്റെ ഫോര്‍മുല

നിതീഷിന്റെ ഫോര്‍മുല

2005ല്‍ രാഷ്ട്രീയ യാത്രയിലൂടെയാണ് നിതീഷ് കുമാര്‍ ബീഹാറില്‍ അധികാരം പിടിക്കുന്നത്. അതേ ഫോര്‍മുല കോണ്‍ഗ്രസ് സഖ്യത്തിനുള്ളില്‍ ഉന്നയിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമായി തുടങ്ങിയിട്ടുണ്ട്. സിപിഐ നേതാവ് കനയ്യകുമാര്‍ ജന്‍ ഗണ്‍ മന്‍ യാത്രയാണ് ആരംഭിച്ചത്. കനയ്യ കുമാറിന് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ട്. തേജസ്വി യാദവിന്റെ ബെറോസ്ഗാരി യാത്രയാണ് തുടങ്ങാനിരിക്കുന്നത്. ഫെബ്രുവരി 23ന് ഈ യാത്ര ആരംഭിക്കുന്നു. തൊഴിലില്ലായമയാണ് ഇതിന്റെ പ്രധാന വിഷയം ബിജെപിയെ വീഴ്ത്താന്‍ നിതീഷ് ഫോര്‍മുല മികച്ചതാണെന്ന് കോണ്‍ഗ്രസ് ഉന്നയിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രശ്‌നം

കോണ്‍ഗ്രസിന്റെ പ്രശ്‌നം

തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാന്‍ സഖ്യത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് താല്‍പര്യമില്ല. നേരത്തെ അങ്ങനെ പറഞ്ഞെങ്കിലും, കോണ്‍ഗ്രസ് തിരുത്തുന്നുണ്ട്. ആര്‍എല്‍എസ്പി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ ഇടഞ്ഞതാണ് കാരണം. ശരത് യാദവിനെയാണ് ഇവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്നത്. തേജസ്വിക്ക് സഖ്യത്തെ നിയന്ത്രിക്കാനുള്ള കഴിവില്ലെന്നാണ് വാദം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി, അതിന് ശേഷം നാല് മാസം രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നിന്നത്, എന്നിവയാണ് പ്രധാന വീഴ്ച്ചകള്‍. നിതീഷിന് അനുയോജ്യനായ എതിരാളിയായി ഇതുവരെ തേജസ്വിക്ക് ഉയരാനും സാധിച്ചിട്ടില്ല.

മുന്നോക്ക വോട്ടുകള്‍

മുന്നോക്ക വോട്ടുകള്‍

കോണ്‍ഗ്രസ് മുന്നോക്ക വോട്ടുകളെ ഭിന്നിക്കാനാണ് ശ്രമിക്കുന്നത്്. തേജസ്വിയെ മുന്നില്‍ നിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ വീണ്ടും ജെഡിയു ബിജെപി സഖ്യത്തിനൊപ്പം നില്‍ക്കും. ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടായേക്കും. അതേസമയം ശരത് യാദവിന് ബീഹാറില്‍ വലിയ തോതിലുള്ള ജനപിന്തുണയില്ല. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്താനും സാധിക്കില്ല. ഈ അവസരത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ക്ക് മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യതയുണ്ട്. പക്ഷേ അവിടെയും ആര്‍ജെഡി വില്ലനാണ്.

കിഷോറിന്റെ സഹായം

കിഷോറിന്റെ സഹായം

പ്രശാന്ത് കിഷോറിന്റെ സഹായവും കോണ്‍ഗ്രസ് തേടുന്നുണ്ട്. ഒരുപാര്‍ട്ടിയിലും അദ്ദേഹം ഭാഗമാകില്ലെങ്കിലും, തിരഞ്ഞെടുപ്പ് തന്ത്രത്തിനായി കോണ്‍ഗ്രസ് അദ്ദേഹത്തെ സമീപിക്കും. കിഷോര്‍ നിതീഷ് സര്‍ക്കാരിനെതിരെ നടത്തുന്ന 100 ദിവസത്തെ യാത്ര ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ബാത്ത് ബീഹാര്‍ കീ എന്നാണ് അദ്ദേഹത്തിന്റെ യാത്രയുടെ പേര്. മധ്യവര്‍ഗത്തെ ഈ യാത്രയിലൂടെ ആകര്‍ഷിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപി കിഷോറിന്റെ യാത്രയില്‍ ഇപ്പോള്‍ തന്നെ പ്രതിരോധത്തിലാണ്.

ഗ്രൗണ്ട് ലെവലിലേക്ക്

ഗ്രൗണ്ട് ലെവലിലേക്ക്

ഓരോ ബൂത്തിലും വമ്പന്‍ അഴിച്ചുപണി കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ഇന്റേണല്‍ സര്‍വേയില്‍ ആര്‍ജെഡി ഇപ്പോഴും മുന്‍തൂക്കം നിലനിര്‍ത്തുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. യാദവരും മുസ്ലീങ്ങളും ശക്തമായി തന്നെ ആര്‍ജെഡിക്കൊപ്പമാണ്. ബീഹാറിലെ മൊത്തം വോട്ടര്‍മാരുടെ 30 ശതമാനം വരും ഇവര്‍. ലാലു പ്രചാരണത്തിനിറങ്ങിയാല്‍ വിചാരിച്ചതിലും വലിയ നേട്ടം മഹാസഖ്യത്തിന് ഉണ്ടാവും. അതേസമയം നിതീഷ് കുമാറിന്റെ മനംമാറ്റത്തിനും കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

ബിജെപി തകരും

ബിജെപി തകരും

ബീഹാറില്‍ ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് മുന്നിലുള്ളത്. മുന്നോക്ക വിഭാഗം കടുത്ത അവഗണനയാണ് നേരിടുന്നത്. മുസ്ലീങ്ങള്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം മദ്യനിരോധനം നിതീഷ് കുമാറിന് വലിയ വെല്ലുവിളിയായി മുന്നിലുണ്ട്. കുറ്റകൃത്യങ്ങളുടെ വര്‍ധനവും എത്രയോ മുന്നിലാണ്. ഇതെല്ലാം സഹിച്ച് ബിജെപിക്കൊപ്പം നില്‍ക്കാനാവില്ലെന്നാണ് ജെഡിയു നിലപാട്. ജെഡിയുവിന്റെ മുസ്ലീം വോട്ടുകള്‍ ഇപ്പോള്‍ തന്നെ നഷ്ടമാകുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ടാണ് ദില്ലി മോഡല്‍ പ്രചാരണം തന്നെ വേണ്ടെന്ന് നിതീഷ് പറഞ്ഞത്. സഖ്യത്തിലെ പല നേതാക്കളും കടുത്ത ഭരണവിരുദ്ധ വികാരവും നേരിടുന്നുണ്ട്. കോണ്‍ഗ്രസിന്റെ ശക്തമായ നീക്കങ്ങള്‍ അതുകൊണ്ട് ബിജെപിക്ക് കനത്ത വെല്ലുവിളിയാണ്.

ചൗഹാനുമായി പോലും പ്രശ്‌നമില്ല... പിന്നെയാണോ സിന്ധ്യ, കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലുമായി കമല്‍നാഥ്!!ചൗഹാനുമായി പോലും പ്രശ്‌നമില്ല... പിന്നെയാണോ സിന്ധ്യ, കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലുമായി കമല്‍നാഥ്!!

English summary
congress looking for new movements in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X