കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്, ഗെയിം ചേഞ്ചറുമായി രാഹുല്‍, 3 സംസ്ഥാനങ്ങള്‍ മുന്നില്‍!!

Google Oneindia Malayalam News

ദില്ലി: അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന സംഭവത്തില്‍ രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ്. ഇവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളില്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുന്ന സംവിധാനമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ഈ നീക്കം വലിയ ഗെയിം ചേഞ്ചറാവുമെന്ന് രാഹുല്‍ ഗാന്ധിയും കരുതുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ പ്രതിസന്ധികള്‍ ഇവര്‍ നേരിടുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

Recommended Video

cmsvideo
അതിഥി തൊഴിലാളികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് | Oneindia Malayalam

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷമായി നില്‍ക്കുന്നതിടത്തും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇതിനായി നേതാക്കളും പ്രവര്‍ത്തകരും എല്ലാം മറന്ന് രംഗത്തിറങ്ങിയിട്ടുണ്ട്. അതിലുപരി ഇവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുന്നിലേക്ക് വരണമെന്ന ആവശ്യം സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ നേതാക്കള്‍ ഏറ്റെടുത്തിട്ടുണ്ട്.

രാഹുലിന്റെ തീരുമാനം

രാഹുലിന്റെ തീരുമാനം

ന്യായ് പദ്ധതിയാണ് രാഹുല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഇതില്‍ ചെറിയ മാറ്റം കൊണ്ടുവരും. ലോക്‌സബാ തിരഞ്ഞെടുപ്പില്‍ 6000 രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് എത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. ഇതിന് പകരം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഒരു തുക പാവപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ തുടക്കം

മഹാരാഷ്ട്രയില്‍ തുടക്കം

മഹാരാഷ്ട്രയില്‍ ഇതിനുള്ള തുടക്കമായിരിക്കുകയാണ്. കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായ ശിവസേന പാവപ്പെട്ടവര്‍ക്കും വിശന്നിരിക്കുന്നവര്‍ക്കുമായി ഏര്‍പ്പാടാക്കിയ ഭക്ഷ്യപദ്ധതിയാണിത്. ശിവ് ഭോജന്‍ യോജന എന്നാണ് ഇതിന്റെ പേര്. പ്രവര്‍ത്തന സമയം മൂന്ന് മണിക്കൂറോളമാണ് ഈ ഹോട്ടലുകള്‍ക്ക് കൂട്ടേണ്ടി വന്നത്.വയറുനിറയെ ഭക്ഷണം പത്ത് രൂപയ്ക്ക് നല്‍കുന്ന പദ്ധതിയാണിത്. തുടങ്ങിയ അന്ന് മുതല്‍ ഭക്ഷണമൊന്നും ബാക്കിയില്ല എന്നാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിശന്നിരിക്കുന്നവര്‍ക്കായി പുതിയ കേന്ദ്രങ്ങള്‍ വരെ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്.

വിദേശങ്ങളില്‍ പോലും

വിദേശങ്ങളില്‍ പോലും

അമേരിക്കയില്‍ പോലും രാഹുലിന്റെ ന്യായ് പദ്ധതിക്ക് സമാനമായ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടം എല്ലാവരുടെ അക്കൗണ്ടുകളിലേക്കും പണം നേരിട്ട് എത്തിക്കുകയാണ്. പഞ്ചാബ് അതിഥി തൊഴിലാളികള്‍ക്കായി എല്ലാം തയ്യാറാക്കിയിരിക്കുകയാണ്. എല്ലാ വ്യവസായ കേന്ദ്രങ്ങളോടും അതിഥി തൊഴിലാളികളെ താമസിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യവസായ കേന്ദ്രങ്ങളില്‍ അതിനുള്ള സൗകര്യമൊരുക്കും. ഇവര്‍ക്ക് ഇഷ്ടിക ചൂളയിലും മറ്റ് വ്യവസായ കേന്ദ്രങ്ങളിലും ലോക്ഡൗണിന് ശേഷം ജോലി ഒരുക്കാനുള്ള ശ്രമത്തിലാണ് അമരീന്ദര്‍.

ബിജെപിയില്‍ അതൃപ്തി

ബിജെപിയില്‍ അതൃപ്തി

ബിജെപിക്ക് വേണ്ട വിധത്തില്‍ ഈ തൊഴിലാളികളെ സഹായിക്കാനാവുന്നില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ ഇവരെ ദില്ലിയില്‍ തന്നെ താമസിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് നല്‍കാനോ തൊഴിലോ പണമോ ഇല്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. അതേസമയം കോണ്‍ഗ്രസ് ഇവരെ കൊണ്ടുവന്നാലും തൊഴില്‍ നല്‍കാമെന്നാണ് ഉറപ്പ് നല്‍കുന്നത്. ബിജെപി മുഖ്യമന്ത്രിമാര്‍ക്കെതിരെ കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനവും കടുക്കുന്നുണ്ട്. ബീഹാറില്‍ ബിജെപി നിതീഷിനെ സഹായിക്കുന്നില്ലെന്നും പരാതിയുണ്ട്.

മധ്യപ്രദേശില്‍ കളി തുടങ്ങി

മധ്യപ്രദേശില്‍ കളി തുടങ്ങി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കൊറോണ പ്രവര്‍ത്തനത്തില്‍ മുന്നിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനുള്ള തിരക്കിലാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ പൂര്‍ണ പരാജയമായ സമയത്താണ് കോണ്‍ഗ്രസ് വിജയകരമായി പ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന സമിതി വലിയ അടുക്കളയായി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ട്രഷറര്‍ ഗോവിന്ദ് ഗോയലിനാണ് അടുക്കളയുടെ ചുമതല. ചേരികളിലും ഹോസ്റ്റലിലും ഉള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് ആദ്യ ശ്രമമെന്ന് ഗോയല്‍ പറഞ്ഞു. ശനിയാഴ്ച്ച പതിനായിരം പാക്കറ്റും ഞായറാഴ്ച്ച 20000 പാക്കറ്റ് ഭക്ഷണവും ഇന്നലെ 26000 പാക്കറ്റ് ഭക്ഷണവുമാണ് വിതരണം ചെയ്തത്.

തെലങ്കാനയിലും രാഷ്ട്രീയ കളി

തെലങ്കാനയിലും രാഷ്ട്രീയ കളി

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയും വന്‍ പ്രവര്‍ത്തനത്തിലാണ്. ഇയാള്‍ ഭക്ഷണവും പച്ചക്കറികളുമാണ് വിതരണം ചെയ്യുന്നത്. ഗുഡിമാല്‍ക്കപൂര്‍, തൊലിചോക്കി, എന്നീ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സുരക്ഷിതത്വത്തോടെയും ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം.

വര്‍ക്കിംഗ് കമ്മിറ്റി യോഗം

വര്‍ക്കിംഗ് കമ്മിറ്റി യോഗം

ഏപ്രില്‍ രണ്ടിന് ലോക്ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും യോഗം നടക്കുക. രാഹുല്‍ രക്ഷാ പദ്ധതികള്‍ ഈ യോഗത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതിന് പുറമേ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യൂണിറ്റ് തലം വരെയുള്ള നേതാക്കളെ പ്രവര്‍ത്തനത്തില്‍ ഏകോപിപ്പിക്കാനാണ് നിര്‍ദേശം. ഈ നീക്കം കോണ്‍ഗ്രസിലെ സീനിയര്‍-ജൂനിയര്‍ നേതാക്കളെ ഒന്നിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
congress looking to control migrant workers problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X