സിന്ധ്യയുടെ വീക്ക്‌നെസ്സില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്, കമല്‍നാഥിന്റെ ഡബിള്‍ ഗെയിം, ബിജെപിക്ക് പൂട്ട്!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വീക്ക്‌നെസ്സില്‍ നോട്ടമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖല അദ്ദേഹത്തിന്റെ വീക്ക്‌നെസ്സുകളില്‍ ഒന്നാണ്. ഇവിടെ മഹാരാജാവിനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്. ഈ ഒരു പ്രതിച്ഛായയാണ് കോണ്‍ഗ്രസ് പൊളിക്കുന്നത്. ഒരേസമയം രണ്ട് തന്ത്രങ്ങളാണ് കമല്‍നാഥ് ഒരുക്കുന്നത്. ശിവരാജ് സിംഗ് ചൗഹാനെ വീണ്ടും പൊളിക്കാന്‍ വ്യാപം അഴിമതി കേസ് പുറത്ത് കൊണ്ടുവന്ന ഹീറോയെ നേരത്തെ ഇറക്കിയിരുന്നു കമല്‍നാഥ്. പകരം ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് ചൗഹാനെതിരെയുള്ള പടയൊരുക്കം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

സിന്ധ്യക്കെതിരെ ഗെയിം

സിന്ധ്യക്കെതിരെ ഗെയിം

സിന്ധ്യയെ പൂട്ടാന്‍ ഉദ്യോഗസ്ഥരെ വെച്ചുള്ള ഗെയിമാണ് കമല്‍നാഥ് പയറ്റുന്നത്. അദ്ദേഹത്തിനെതിരെ ഭൂമി തട്ടിപ്പ് കേസ് അവസാനിപ്പിച്ചത് ഉദ്യോഗസ്ഥ തലത്തില്‍ നേരത്തെ കോണ്‍ഗ്രസ് ചര്‍ച്ചയാക്കിയിരുന്നു. പട്വാരി ദിവാന്‍ സിംഗ് ബജോരിയ എന്നയാളെ ഇതിനിടെ മജിസ്‌ട്രേറ്റ് സസ്‌പെന്‍ഡ് ചെയ്തു. സിന്ധ്യയെ വിമര്‍ശിച്ചതിനാണ് സസ്‌പെന്‍ഷന്‍. ബജോരിയ ജില്ലയുടെ ചുമതയുള്ള ഉദ്യോഗസ്ഥനാണ് ബജോരിയ. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യം തടയല്‍ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ബിജെപി വന്നതോടെ ഇത് പൂര്‍ണമായും അവസാനിപ്പിച്ചു എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

മഹാരാജാവിന്റെ പ്രതിച്ഛായ

മഹാരാജാവിന്റെ പ്രതിച്ഛായ

സിന്ധ്യക്ക് മഹാരാജാവിന്റെ പ്രതിച്ഛായയാണ് ഗ്വാളിയോറില്‍ ഉള്ളത്. എന്നാല്‍ ഇത് പിതാവ് മാധവറാവു സിന്ധ്യയുടെ ജനപ്രീതിയില്‍ ലഭിച്ചതാണ്. സിന്ധ്യ ഗുണയിലും ശിവപുരിയിലുമുള്ളവര്‍ക്ക് ഒന്നും ചെയ്തിട്ടില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ ഇമേജ് പൊളിക്കാനുള്ള ശ്രമത്തിലാണ് കമല്‍നാഥ്. സിന്ധ്യ പുറത്തിറങ്ങാതെ ഇരിക്കുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗ്വാളിയോറിലും ചമ്പലിലും ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കിയത്.

ബിജെപിക്ക് തെറ്റി

ബിജെപിക്ക് തെറ്റി

ശിവരാജ് സിംഗ് ചൗഹാന്‍ സിന്ധ്യയുടെ കരുത്തിനെ കുറിച്ച് തെറ്റായ ധാരണകളാണ് വെച്ച് പുലര്‍ത്തുന്നത്. അതുകൊണ്ടാണ് പരസ്യമായി അദ്ദേഹത്തെ എതിര്‍ക്കാതിരിക്കുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ അനുയായികളുടെ നിര്‍ദേശം കാരണമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയിലെ പ്രമുഖരെല്ലാം ഒറ്റുകാരന്‍ എന്ന ഇമേജാണ് സിന്ധ്യക്ക് നല്‍കുന്നത്. 2013ലെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപിയിലെ നേതാക്കളാരും മറന്നിട്ടില്ല. മാഫ് കരോ മഹാരാജ് ഹമാരാ നേതാ ശിവരാജ് എന്നായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യം. ഞങ്ങളോട് ക്ഷമിക്കുക മഹാരാജാ, ഞങ്ങളുടെ നേതാവ് ശിവരാജാണ് എന്നായിരുന്നു ഈ മുദ്രാവാക്യം.

ചൗഹാന്‍ തീര്‍ന്നു

ചൗഹാന്‍ തീര്‍ന്നു

ചൗഹാന് കോണ്‍ഗ്രസിനെ മാത്രം നേരിട്ടാല്‍ പോര. സ്വന്തം പാര്‍ട്ടിയുടെ പ്രശ്‌നങ്ങളെയും നേരിടേണ്ട അവസ്ഥയാണ്. ദില്ലി ടീം ചൗഹാനെ താഴെയിറക്കാനുള്ള ഒരുക്കത്തിലാണ്. നരോത്തം മിശ്രയുമായി ചൗഹാന്‍ അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മിശ്ര ക്യാമ്പ് സോഷ്യല്‍ മീഡിയയില്‍ ചൗഹാനെതിരെ ഒളിയമ്പ് എയ്ത് കൊണ്ടിരിക്കുകയാണ്. ചൗഹാന്റെ വീഴ്ച്ചകള്‍ ഇവര്‍ കോണ്‍ഗ്രസിന് രഹസ്യമായി നല്‍കുന്നുണ്ട്. കേന്ദ്ര സംഘം ചൗഹാനെ നിരീക്ഷിക്കാനായി എത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന വേറൊരു സംസ്ഥാനത്തും കേന്ദ്ര സംഘം എത്തിയിട്ടില്ല എന്നതാണ് ചൗഹാന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ടീം കമല്‍നാഥ്

ടീം കമല്‍നാഥ്

കമല്‍നാഥ് ബിജെപി സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ സഹായം ഉപതിരഞ്ഞെടുപ്പിനായി ഒരുക്കുന്നുണ്ട്. സിന്ധ്യ കടുത്ത സമ്മര്‍ദത്തിലാണെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കമല്‍നാഥ് ഗോവിന്ദ് സിംഗിനെ കളത്തില്‍ ഇറക്കിയത് സിന്ധ്യയുടെ താളം തെറ്റിച്ചിരിക്കുകയാണ്. സിന്ധ്യയുമായി 20 വര്‍ഷത്തെ പകയുണ്ട് ഗോവിന്ദ് സിംഗിന്. ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ രൂക്ഷ വിമര്‍ശകനുമാണ് അദ്ദേഹം. നേരിട്ട് മുട്ടുന്നത് ജനപ്രീതി കുറഞ്ഞ സാഹചര്യത്തില്‍ വന്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ബിജെപിയില്‍ ലോട്ടറിയില്ല

ബിജെപിയില്‍ ലോട്ടറിയില്ല

കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ ഏറ്റവും ലോട്ടറിയടിച്ച നേതാവായിരുന്നു സിന്ധ്യ. മാധവറാവുവിന്റെ പാരമ്പര്യത്തില്‍ അദ്ദേഹത്തിന് 2001ല്‍ തന്നെ കോണ്‍ഗ്രസിലേക്ക് വരാനായി. നാല് തവണ അദ്ദേഹം എംപിയായി. ഇതില്‍ രണ്ട് തവണ കേന്ദ്ര മന്ത്രിയുമായി. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. എന്നാല്‍ ഏല്‍പ്പിച്ച പണികളൊന്നും സിന്ധ്യ ഇതുവരെ ഭംഗിയായി പൂര്‍ത്തിയാക്കിയിട്ടില്ല. പശ്ചിമ യുപിയില്‍ കോണ്‍ഗ്രസ് തകര്‍ന്നു. മഹാരാഷ്ട്രയില്‍ തന്നെ പ്രവര്‍ത്തനത്തിനായി കിട്ടില്ലെന്നായിരുന്നു സമീപനം. ഗുണയില്‍ പ്രചാരണത്തിനിറങ്ങിയില്ല. ്അതിന് പുറമേ അന്നത്തെ എതിരാളിയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ഇത്തരമൊരാളെ ബിജെപി വാഴിക്കുമെന്ന് ഒരിക്കലും കരുതാനാവില്ല.

അമിത് ഷാ കലിപ്പില്‍

അമിത് ഷാ കലിപ്പില്‍

അമിത് ഷാ സിന്ധ്യയുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയിലാണ്. ഇടയ്ക്കിടെ തന്നെ കാണാന്‍ വരുന്നതും ബിജെപിയിലെ തന്നെ നേതാക്കളുടെ പ്രശ്‌നങ്ങള്‍ പറയുന്നതും അമിത് ഷായ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ചൗഹാനെ തഴയുന്നത് പോലെ സിന്ധ്യയെ തഴയാനാണ് തീരുമാനം. മോദിയും വലിയ താല്‍പര്യം സിന്ധ്യയില്‍ കാണിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പ് ഫലം വരട്ടെ എന്നാണ് ഇവരുടെ തീരുമാനം. ഇതില്‍ ബിജെപി പരാജയപ്പെട്ടാല്‍ സിന്ധ്യയുടെ കരിയര്‍ അതോടെ തീരും. അതിനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കമല്‍നാഥ് ലക്ഷ്യമിടുന്നത്

കമല്‍നാഥ് ലക്ഷ്യമിടുന്നത്

കമല്‍നാഥ് എല്ലാം മുന്‍കൂട്ടി കാണുന്ന കൂട്ടത്തിലാണ്. രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിനായി ഇറക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ടാണ്. സിന്ധ്യ തകര്‍ന്നാല്‍ ഗ്വാളിയോര്‍ മേഖലയില്‍ കമല്‍നാഥിനുണ്ടാവുന്ന നേട്ടം വലുതായിരിക്കും. സംസ്ഥാനത്ത് സമ്പൂര്‍ണ രാഷ്ട്രീയ ആധിപത്യവും ഇതിലൂടെ കമല്‍നാഥിന് നേടാം. ശത്രുവിനെ രംഗത്തിറക്കി സിന്ധ്യയുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രം അതിന്റെ ഭാഗമാണ്. ചൗഹാനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് ലഭിക്കും. അതിലൂടെ ഓരോ ദിവസവും ഓരോ വീഴ്ച്ചകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കമല്‍നാഥിന്റെ പ്ലാന്‍. കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് ഫോര്‍മുല അതുകൊണ്ട് തന്നെ വലിയ നേട്ടം സമ്മാനിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+