കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിനെ രക്ഷിയ്ക്കാന്‍ 'ജയ്ഹിന്ദിനെ' ദേശീയ ചാനലാക്കും?

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖങ്ങളാണ് വീക്ഷണം ദിനപത്രവും ജയ്ഹിന്ദ് ടിവി ചാനലും. എന്നാല്‍ ഇത് രണ്ടും പാര്‍ട്ടിയ്ക്ക് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുന്നതായി ആരും കണ്ടെത്തിയിട്ടില്ല.

എന്നാല്‍ പുതുമാധ്യമങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വളരെ പിറകിലാണെന്ന് ദേശീയ നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഒരു ചാനല്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും എന്ന ആലോചനയിലാണ് നേതൃത്വം എന്നാണ് വിവരം.

ഒരു ദേശീയ ടിവി ചാനല്‍ എന്നതാണത്രെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മലയാളത്തിലെ ജയ്ഹിന്ദിനെ ദേശീയ ചാനലാക്കുകയാണ് പദ്ധതിയെന്നാണ് സൂചന.

പറഞ്ഞതാര്?

പറഞ്ഞതാര്?

കോണ്‍ഗ്രസിന് ഒരു ദേശീയ ടിവി ചാനല്‍ തുടങ്ങാനുള്ള പദ്ധതിയുണ്ടെന്ന് പറഞ്ഞത് മറ്റാരുമല്ല, നമ്മുടെ എകെ ആന്റണി തന്നെ.

ജയ് ഹിന്ദ് തന്നെയോ

ജയ് ഹിന്ദ് തന്നെയോ

ജയ് ഹിന്ദ് ചാനല്‍ തന്നെ ആയിരിയ്ക്കുമോ കോണ്‍ഗ്രസ്സിന്റെ ദേശീയ ചാനലായി പരിവര്‍ത്തനം ചെയ്യപ്പെടുക?

ജയ്ഹിന്ദില്‍ വച്ച്

ജയ്ഹിന്ദില്‍ വച്ച്

ജയ്ഹിന്ദിന്റെ ദേശീയ ബ്യൂറോ ഓഫീസ് ദില്ലിയില്‍ ഉദ്ഘാടനം ചെയ്യവേയാണ് എകെ ആന്റണി ഇങ്ങനെ പറഞ്ഞത്.

പുതിയ മാധ്യമങ്ങള്‍

പുതിയ മാധ്യമങ്ങള്‍

പുതിയ കാലത്തെ മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിയ്ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിയ്ക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചാനല്‍ തന്നെ രക്ഷ?

ചാനല്‍ തന്നെ രക്ഷ?

ജനക്കൂട്ടത്തെ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ ഒരു ടിവി ചാനല്‍ തുടങ്ങുന്നത് തന്നെയാണ് രക്ഷയെന്നാണ് ആന്റണി കരുതുന്നതത്രെ.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്തതുകൊണ്ട് എതിര്‍ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ മറികടക്കാന്‍ കഴിയുന്നില്ലെന്നും എകെ ആന്റണി വിലയിരുത്തുന്നു.

ജയ്ഹിന്ദ് ആണെങ്കില്‍ എളുപ്പമാണ്

ജയ്ഹിന്ദ് ആണെങ്കില്‍ എളുപ്പമാണ്

നിലവില്‍ പുതിയ ഒരു ചാനല്‍ തുടങ്ങണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ജയ്ഹിന്ദ് ചാനലിനെ ദേശീയ ചാനലല്‍ ആക്കുമ്പോള്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല.

ജയ്ഹിന്ദ്

ജയ്ഹിന്ദ്

ജയ്ഹിന്ദ് ടിവി കോണ്‍ഗ്രസിന്റെ ചാനല്‍ അല്ലെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പോലും പറയാണ്. കൈരളി സിപിഎമ്മിന്റെ ചാനല്‍ അല്ലെന്ന് പറയുന്നത് പോലെ!

പരാതികളില്ല

പരാതികളില്ല

ജയ്ഹിന്ദ് ടിവി പ്രവര്‍ത്തനം തുടങ്ങിയിട്ട് എട്ട് വര്‍ഷത്തോളം ആകുന്നു. ഇതുവരെ തൊഴില്‍ പരമായി കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

മുഖം മാറുമോ

മുഖം മാറുമോ

എകെ ആന്റണി പറഞ്ഞത് സത്യമെങ്കില്‍ മലയാളി ഇത്രനാളും കണ്ടുകൊണ്ടിരുന്ന ജയ്ഹിന്ദ് ചാനലിന്റെ മുഖം മാറിപ്പോകുമോ?

English summary
Congress has said that it is seriously considering the idea of launching a national TV channel to reach out to the masses. Indications in this regard came from senior Congress leader and former Union Minister AK Antony, who said that discussions are on to convert 'Jaihind TV' to a national channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X