കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കിഷോര്‍ വന്നു.... ബംഗാളില്‍ കോണ്‍ഗ്രസിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. മൈനുല്‍ ഹഖ് തൃണൂലില്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല. പ്രശാന്ത് കിഷോര്‍ ബംഗാളിലെത്തിയതിന് പിന്നാലെ വമ്പനൊരു നേതാവ് കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറിയിരിക്കുകയാണ്. അഞ്ച് തവണ എംഎല്‍എയായ സീനിയര്‍ നേതാവ് മൈനുല്‍ ഹഖാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കോട്ടയായ മുര്‍ഷിദാബാദില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. ബംഗാളിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ കോട്ട കൂടിയാണ് മുര്‍ഷിദാബാദ്. സമീപകാലത്ത് കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. നേരത്തെ ത്രിപുരയില്‍ സുസ്മിത ദേവിനെയും ഇതേ പോലെ തൃണമൂല്‍ അടര്‍ത്തിയെടുത്തിരുന്നു.

1

നേരത്തെ തന്നെ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ നിന്നടക്കം എത്തുമെന്ന് തൃണമൂല്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് കാര്യമായി കണ്ടില്ല. ഭവാനിപൂരിലെ മത്സരത്തില്‍ നിന്നടക്കം വിട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ ഇതിനെതിരെ അടക്കം രോഷമുണ്ട്. മൈനുള്‍ ഹഖ് അത്ര ചെറിയ നേതാവുമല്ല എന്നതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള പ്ലാനാണ് മമത നേരത്തെ തന്നെ നടത്തുന്നത്. അതും പ്രമുഖ നേതാക്കളെയാണ് ലക്ഷ്യമിടുന്നത്. വലിയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പോയാല്‍ അടിത്തറ തകരുമെന്ന് മമതയ്ക്കറിയാം. എങ്കില്‍ 2024ല്‍ പ്രബല ശക്തിയാവാന്‍ ടിഎംസിക്ക് സാധിക്കും.

അഭിഷേക് ബാനര്‍ജിയും പ്രശാന്ത് കിഷോറും ചേര്‍ന്നാണ് തൃണമൂലിന്റെ ദേശീയ പ്ലാന്‍ ഒരുക്കുന്നത്. ബിജെപിയില്‍ നിന്ന് നിരവധി നേതാക്കള്‍ പോയപ്പോള്‍ തൃണമൂലിനെ കോണ്‍ഗ്രസ് നേരത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് വലിയ തിരിച്ചടിക്ക് കാരണമായിരിക്കുകയാണ്. സോണിയയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും തൃണമൂല്‍ ഇതുവരെ കോണ്‍ഗ്രസിനോട് സൗഹാര്‍ദപരമായി പെരുമാറിയിട്ടില്ല. കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് രാഹുല്‍ ഗാന്ധിയല്ല, മമത ബാനര്‍ജിയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് പാര്‍ട്ടിയുടെ മുഖപത്രത്തിലും വന്നിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന് വലിയ റോള്‍ നല്‍കുന്നതിനോട് മമതയ്ക്ക് താല്‍പര്യമില്ലെന്ന് തെളിയിക്കുന്നതാണ്.

മുര്‍ഷിദാബാദിലെ ഫരാക്കയില്‍ നിന്നുള്ള എംഎല്‍യാണ് മൈനുല്‍ ഹഖ്. രാജി നല്‍കിയതിന് പിന്നാലെ തൃണമൂലില്‍ ചേരുമെന്നും ഹഖ് പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 23നാണ് അദ്ദേഹം ടിഎംസിയില്‍ ചേരുകയാണ്. അതേസമയം രാജിവെക്കാനുള്ള കാരണം ഇപ്പോഴും മൈനുള്‍ വ്യക്തമായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒറ്റസീറ്റ് പോലും പാര്‍ട്ടിക്ക് ലഭിച്ചിരുന്നില്ല. അതേസമയം അധീര്‍ രഞ്ജന്‍ ചൗധരിയുടെ നിസ്സംഗ മനോഭാവമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടി വിടുന്നവരെ കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് ചൗധരി പറയുന്നത്.

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

ആവശ്യമുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാമെന്നാണ് അധീര്‍ ചൗധരിയുടെ നിലപാട്. മൈനുളിന്റെ രാജി കോണ്‍ഗ്രസിന് സര്‍പ്രൈസല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. നേരത്തെ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലായ്മ മൈനുളിനുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിടുമെന്ന അവസ്ഥയിലായിരുന്നു മൈനുല്‍. അതുകൊണ്ട് ഇത് പുതിയ കാര്യമല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ നിരവധി അഴിമതികള്‍ മൈനുളിന്റെ പേരിലുണ്ട്. അത് മറയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹം തൃണമൂലിലേക്ക് മാറിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. എന്നാല്‍ ഇതിനോട് മൈനുള്‍ പ്രതികരിച്ചിട്ടില്ല.

കല്‍ക്കരി, മണല്‍, ഇഷ്ടിക, കല്ലുകള്‍ എന്നിവ ഫറാക്ക വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നുണ്ട്.ഇതെല്ലാം അനധികൃതമായിട്ടാണ്. മൈനുളിന് ഇതെല്ലാം മറച്ചുപിടിക്കാനുള്ള മാര്‍ഗമാണ് തൃണമൂല്‍ കോണ്‍ഗ്രസെന്നും സുവേന്ദു പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ തൃണമൂലിലെത്തുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയും തൃണമൂലില്‍ ചേര്‍ന്നിരുന്നു.ഇതിനെല്ലാം അണിയറയില്‍ ഇരുന്ന് നീക്കം നടത്തുന്നത് പ്രശാന്ത് കിഷോര്‍. മുന്‍നിരയില്‍ ഇരുന്ന് ഇവരുമായി ചര്‍ച്ച നടത്തുന്നത് അഭിഷേക് ബാനര്‍ജിയാണ്. നേരത്തെ പ്രശാന്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സുഷ്മിത തൃണമൂലിലെത്തിയത്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
congress loose another leader in bengal, mainul haque resign from party, joining tmc on september 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X