കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിയെ കൈവിട്ട് അടുപ്പക്കാരന്‍, ബിജെപിക്കൊപ്പം ചേരുന്നു, ഹൈദരാബാദില്‍ മാറ്റം!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രബല ശക്തിയായിരുന്ന കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുന്നു. പ്രമുഖ നേതാവ് സാര്‍വെ സത്യനാരായണ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ഇക്കാര്യം അദ്ദേഹം തന്നെ പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് വന്‍ തിരിച്ചടി കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് വ്യക്തിപരമായി ഏറ്റിരിക്കുന്ന തിരിച്ചടി കൂടിയാണ് ഇത്. സോണിയാ ഗാന്ധിയുമായി വളരെ അടുപ്പമുള്ള നേതാവാണ് സാര്‍വെ സത്യനാരായണ.

1

സംസ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതിക്ക് പ്രധാന എതിരാളിയായി ബിജെപി ഉയര്‍ന്ന് വരികയാണെന്ന് സൂചിപ്പിക്കുന്ന നീക്കങ്ങള്‍ കൂടിയാണിത്. അതേസമയം എന്നാണ് ബിജെപിയില്‍ ചേരുന്നതെന്ന് സത്യനാരായണ പ്രഖ്യാപിച്ചിട്ടില്ല. മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ സത്യനാരായണ ഹൈദരാബാദിലെ കരുത്തനായ നേതാവാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ബണ്ഡി സഞ്ജയും മുന്‍ എംപി വിവേക് വെങ്കടസ്വാമിയും സത്യനാരായണയെ വിളിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

ബിജെപി നേതാക്കള്‍ വിളിച്ചതോടെ കോണ്‍ഗ്രസ് വിട്ട് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിനാണ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ കേന്ദ്ര നേതൃത്വും സംസ്ഥാന നേതൃത്വവും താനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സത്യനാരായണ പറഞ്ഞു. മഹേന്ദ്ര ഹില്‍സിലെ സത്യനാരായണയുടെ വീട്ടില്‍ സംസ്ഥാന നേതാക്കള്‍ എത്തിയതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സന്ദര്‍ശനം. അതേസമയം ബിജെപി തെലങ്കാനയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി കോണ്‍ഗ്രസിലെ ടിആര്‍എസ്സിലെയും പ്രമുഖ നേതാക്കളെയും കൂറുമാറ്റിക്കാനാണ് നീക്കം.

നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ബാന്ദ കാര്‍ത്തിക റെഡ്ഡി, അവരുടെ ഭര്‍ത്താവ് ബാന്ദ ചന്ദ്ര റെഡ്ഡി, രവി കുമാര്‍ യാദവ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഡിസംബര്‍ ഒന്നിന് മുമ്പ് ഇനിയും നേതാക്കള്‍ എത്തുമെന്നാണ് വിവരം. തനിക്ക് ബിജെപിയില്‍ ചേരാന്‍ അണികളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് സത്യനാരായണ പറയുന്നു. സംസ്ഥാന സമിതിയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം. കോണ്‍ഗ്രസിലെ പല സീനിയര്‍ നേതാക്കളും ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്നും സത്യനാരായണ പറഞ്ഞു. അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാല്‍കജ്ഗിരിയില്‍ നിന്നും രേവന്ത് റെഡ്ഡിക്കെതിരെ സത്യനാരായണ മത്സരിക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
Congress goes digital to elect new party president

English summary
congress loose sonia aide in telengana senior leader, sarve satyanarayana will join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X