കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും മോദി തരംഗം... ട്രെന്‍ഡ് മാറിയത് മൂന്ന് മാസത്തിനുള്ളില്‍

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തേരോട്ടം പ്രവചിച്ചത് പോലെ തന്നെ ഉണ്ടായിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ വിജയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ശക്തമാണ്. മോദി തരംഗം തന്നെയാണ് എല്ലായിടത്തും ആഞ്ഞടിച്ചത്. അതേസമയം മൂന്ന് മാസം മുമ്പ് ബിജെപി കൈവിട്ട സംസ്ഥാനങ്ങള്‍ പോലും വമ്പന്‍ ജയത്തോടെ ബിജെപിക്കൊപ്പം നിന്നിരിക്കുകയാണ്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കാണ് ഏറ്റവുമധികം തിരിച്ചടി ഉണ്ടായത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം സ്വ്ന്തമാക്കിയ രാഹുല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമെന്ന പ്രവചനം വരെ ഉണ്ടായിരുന്നു. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങള്‍ അടക്കം ബിജെപിക്കൊപ്പം നിന്നിരിക്കുകയാണ്. നരേന്ദ്ര മോദി ശക്തമായ വോട്ടുബാങ്കായി മാറി എന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്.

കര്‍ണാടകത്തില്‍ വമ്പന്‍ തിരിച്ചടി

കര്‍ണാടകത്തില്‍ വമ്പന്‍ തിരിച്ചടി

കര്‍ണാടകത്തില്‍ നേരത്തെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജെഡിഎസ്സിനെ ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കിയതോടെ കാര്യമായ തിരിച്ചടി ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 28 ലോക്‌സഭാ മണ്ഡലങ്ങളിലെ 23 സീറ്റുകളില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ഇവിടെ ഗൗഡ കുടുംബത്തില്‍ മത്സരിച്ച രണ്ട് നേതാക്കളും തോല്‍വി നേരിടുമെന്ന ഘട്ടത്തിലാണ്.

രാജസ്ഥാനില്‍ തൂത്തുവാരല്‍

രാജസ്ഥാനില്‍ തൂത്തുവാരല്‍

രാജസ്ഥാനില്‍ 6 മാസങ്ങള്‍ക്ക് മുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമായിരുന്നു കോണ്‍ഗ്രസ് നേടിയത്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റില്‍ 24 എണ്ണത്തിലും ബിജെപി മുന്നിലാണ്. 2014ല്‍ 25 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് വരെ പിന്നിലാണ്.

മധ്യപ്രദേശില്‍ തിരിച്ചടി

മധ്യപ്രദേശില്‍ തിരിച്ചടി

മധ്യപ്രദേശിലും കോണ്‍ഗ്രസ് നിലം തൊട്ടില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 29 സീറ്റിലെ 28 എണ്ണത്തിലും ബിജെപിയാണ് മുമ്പില്‍. കഴിഞ്ഞ തവണ 27 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഫലമാണ് ഇത്തവണ ബിജെപി നേടാന്‍ ഒരുങ്ങുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു. പക്ഷേ വമ്പന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.

ഛത്തീസ്ഗഡില്‍ അട്ടിമറി

ഛത്തീസ്ഗഡില്‍ അട്ടിമറി

ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. സമീപകാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും ഗംഭീര പ്രകടനവും ഇതായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന 11 മണ്ഡലങ്ങളില്‍ 9 എണ്ണവും ബിജെപി ലീഡ് ചെയ്യുകയാണ്. ഇവിടെ ഏകദേശം വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് മോദി തരംഗത്തില്‍ അട്ടിമറിക്കപ്പെട്ടെന്ന് ഉറപ്പായിരിക്കുകയാണ്.

ആശ്വാസം പഞ്ചാബില്‍

ആശ്വാസം പഞ്ചാബില്‍

കോണ്‍ഗ്രസിന് ആശ്വാസം പഞ്ചാബില്‍ മാത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം കൂടിയാണിത്. സംസ്ഥാനത്തെ 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ എട്ടെണ്ണത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ബിജെപി ശിരോമണി അകാലിദള്‍ സഖ്യം നാല് സീറ്റിലും ആംആദ്മി പാര്‍ട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. നേരത്തെ എക്‌സിറ്റ് പോളുകളില്‍ എല്ലാം കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചിരുന്നു. ഇത് പോലെ തന്നെയാണ് ഫലം വന്നിരിക്കുന്നത്. നിലവില്‍ കേരളവും പഞ്ചാബും മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ആന്ധ്രയില്‍ തൂത്തുവാരി ജഗന്‍ മോഹന്‍..... നിയമസഭയിലും ലോക്‌സഭയിലും മേല്‍ക്കൈ!!ആന്ധ്രയില്‍ തൂത്തുവാരി ജഗന്‍ മോഹന്‍..... നിയമസഭയിലും ലോക്‌സഭയിലും മേല്‍ക്കൈ!!

English summary
congress looses 4 states ruled by party hope in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X