• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ ചാണക്യനെ ഇറക്കി പ്രിയങ്ക, നാലാം സ്ഥാനത്തിന് വെല്ലുവിളി, വിമതരെല്ലാം ആ പാര്‍ട്ടിയിലേക്ക്!!

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ യുപി കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി. നാലാം സ്ഥാനത്തിനായുള്ള പോര് കടുത്തിരിക്കുകയാണ്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കിംഗ് മേക്കറാവാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയൊരു പാര്‍ട്ടി കടന്നുവന്നിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ എഎപി യുപിയുടെ പൊതുമണ്ഡലത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. പ്രിയങ്കയോട് ഇടഞ്ഞ് നിരവധി പേരാണ് എഎപിയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് ഇത് തടയാന്‍ ചാണക്യനെ തന്നെ ഇവിടേക്ക് എത്തിച്ചിരിക്കുകയാണ്. ചെറിയ മാറ്റങ്ങളും പാര്‍ട്ടിയില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്.

നാലാം സ്ഥാനം കിട്ടില്ല

നാലാം സ്ഥാനം കിട്ടില്ല

കോണ്‍ഗ്രസിന്റെ നാലാം സ്ഥാനത്തിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ സീനിയര്‍-ജൂനിയര്‍ പോര് കടുത്തതാണ് പ്രശ്‌നം. ടീം പ്രിയങ്ക പാര്‍ട്ടിയില്‍ പിടിമുറുക്കിയതോടെ പലരും കോണ്‍ഗ്രസിനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. 80ല്‍ അധികം പ്രാദേശിക നേതാക്കള്‍ ഇതുവരെ എഎപി ചേര്‍ന്ന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ലഖ്‌നൗ യൂണിറ്റിലെ രണ്ട് ഡസനോളം നേതാക്കളാണ് എഎപിയിലെത്തിയത്. സെന്‍ട്രല്‍ യുപിയില്‍ മാത്രം അമ്പതില്‍ അധികം നേതാക്കളാണ് കോണ്‍ഗ്രസിനെ കൈവിട്ടത്.

കെജ്‌രിവാളിന്റെ വിശ്വസ്തന്‍

കെജ്‌രിവാളിന്റെ വിശ്വസ്തന്‍

പഞ്ചാബില്‍ മുഖ്യപ്രതിപക്ഷമായി എഎപി മാറിയ പോലെ യുപിയിലും തേരോട്ടമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അരവിന്ദ് കെജ്രിവാല്‍ വിശ്വസ്തനായ സഞ്ജയ് സിംഗിനെയാണ് യുപി പിടിക്കാനായി ചുമതലപ്പെടുത്തിയത്. സഞ്ജയ് സിംഗ് ആഴ്ച്ചയില്‍ നാല് ദിവസം യുപിയില്‍ ചെലവിടുന്നുണ്ട്. പ്രിയങ്ക ഇതുവരെ യുപിയിലേക്ക് എത്തിയത് രണ്ട് തവണയാണ്. അവിടെയാണ് സിംഗ് തരംഗമുണ്ടാക്കുന്നത്. കോണ്‍ഗ്രസ് വിമതരെയാണ് ഈ നാല് ദിവസവും സഞ്ജയ് സിംഗ് കാണുന്നത്. എല്ലാ ജില്ലയിലും കോണ്‍ഗ്രസ് വിമതരെ നിര്‍ത്തി മത്സരിപ്പിക്കാനാണ് എഎപിയുടെ പ്ലാന്‍.

പ്രിയങ്കയുടെ ടീം

പ്രിയങ്കയുടെ ടീം

പ്രിയങ്കയുടെ ടീമുമായി ഇടഞ്ഞ പ്രാദേശിക നേതാക്കളെയും ചെറു നേതാക്കളെയുമാണ് എഎപി ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനവും നല്‍കും. മത്സരിപ്പിക്കാന്‍ ടിക്കറ്റും സഞ്ജയ് സിംഗ് ഉറപ്പ് നല്‍കുന്നു. കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റിയില്‍ യാതൊരു പദവിയും നല്‍കാതിരുന്നവരെയാണ് ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുന്നത്. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ സീനിയര്‍ നേതാവ് നദീപ് അഷ്‌റഫ് ജയസി, മീഡിന്‍ ഇന്‍ ചാര്‍ജായിരുന്ന രാജീവ് ബക്ഷി. സരബ്ജിത്ത് സിംഗ് മക്കര്‍ എന്നിവര്‍ എഎപിയിലെത്തി. ഇവര്‍ക്ക് വന്‍ പൊസിഷനും പാര്‍ട്ടിയില്‍ നല്‍കി.

കോണ്‍ഗ്രസ് ഭയപ്പെടണം

കോണ്‍ഗ്രസ് ഭയപ്പെടണം

ഇവര്‍ക്കുള്ള പ്രധാന നിര്‍ദേശം കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കളെ അടര്‍ത്തിയെടുക്കലാണ്. ലഖ്‌നൗ, കാണ്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ് ജില്ലകളില്‍ നിന്ന് 80 നേതാക്കളിലധികമാണ് എഎപിയിലേക്ക് എത്തിയത്. മുന്‍ എംപിമാരും എംഎല്‍എമാരും ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലേക്ക് എത്തും. പ്രിയങ്ക എഎപിയെ നേരിടാന്‍ മഹിളാ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും ഉപയോഗിക്കുന്നുണ്ട്. എഎപിയെ വിലകുറച്ച് കണ്ടാല്‍ മരുന്നിന് പോലും കോണ്‍ഗ്രസ് ബാക്കിയുണ്ടാവില്ലെന്നാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്ന ഉപദേശം.

ചാണക്യനെ ഇറക്കി

ചാണക്യനെ ഇറക്കി

എഎപിയെയും ബിജെപിയെയും ഒരുപോലെ നേരിടാന്‍ പ്രിയങ്ക ഇറക്കിയത് ഭൂപേഷ് ബാഗലിനെയാണ്. കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജറായി അദ്ദേഹം പതിയെ വളര്‍ന്ന് വരികയാണ്. നേരത്തെ ബീഹാറില്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചത് ബാഗലാണ്. രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തെ നിയോഗിച്ചത്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ യുപിയിലേക്കും പ്രിയങ്ക വിളിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാഗലിന്റെ ട്രെയിനിംഗ് ക്യാമ്പ് ഉണ്ടായിരിക്കും. ഒപ്പം ചില ടിപ്‌സുകളും നല്‍കും. പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷയാവണമെന്ന് ശക്തമായി വാദിക്കുന്ന നേതാവാണ് ബാഗല്‍.

കോണ്‍ഗ്രസിന് ജീവനില്ല

കോണ്‍ഗ്രസിന് ജീവനില്ല

കോണ്‍ഗ്രസ് ഇടത് പ്രത്യയശാസ്ത്രത്തിന്റെ പിടിയിലാണെന്ന് മുതിര്‍ന്ന നേതാവ് അമിത് ശ്രീവാസ്തവ ത്യാഗി പറഞ്ഞു. ഇയാള്‍ പാര്‍ട്ടി വിട്ട് കഴിഞ്ഞു. കോണ്‍ഗ്രസിന് ജീവനില്ലെന്നും അദ്ദേഹം പറയുന്നു. അനു ടണ്ടന്‍, സലീ ഷെര്‍വാനി, ബിജേന്ദ്ര സിംഗ് എന്നിവരുമായി എഎപി ചര്‍ച്ച നടത്തുന്നുണ്ട്. മുന്‍ എംപിമാരും എംഎല്‍എമാരും ആയ നേതാക്കളാണ് ഇവര്‍. ടീം പ്രിയങ്കയ്ക്ക് പരിചയസമ്പത്തില്ലാത്തത് കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് ഇവര്‍ പറയുന്നു. 2017ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 44 സീറ്റ് നേടിയ എഎപിയുടെ പ്രകടനം ആവര്‍ത്തിക്കാനാണ് ഇത്തവണ ശ്രമം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ഇത്തവണ എഎപി മത്സരിക്കും.

പതറാതെ പ്രിയങ്ക

പതറാതെ പ്രിയങ്ക

വിമത ഭീഷണിയിലും പ്രിയങ്ക പതറിയിട്ടില്ല. 60000 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ ഒരുക്കങ്ങളാണ് അവര്‍ പ്ലാന്‍ ചെയ്യുന്നത്. ഗ്രാമീണ തല കമ്മിറ്റികള്‍ ഇത്രയും ഗ്രാമപഞ്ചായത്തുകളില്‍ ഒരുക്കും. പ്രിയങ്കയുടെ ടീം ഹെഡ് സന്ദീപ് സിംഗ് എല്ലാ യൂണിറ്റിലും സന്ദര്‍ശനം നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയാണ് പ്രിയങ്ക. ദളിത് വിദ്യാര്‍ത്ഥികളെയാണ് കൈയ്യിലെടുക്കുന്നത്. 75 നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് പ്രിയങ്ക നിര്‍ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് ഒരുങ്ങുന്ന ശീലം കോണ്‍ഗ്രസ് മാറ്റിയിരിക്കുകയാണ്.

cmsvideo
  Priyanka Gandhi should be the candidate in Kanyakumari says Karthi Chidambaram'| Oneindia Malayalam

  English summary
  congress loosing dissenter to aap, bu priyanka gandhi have a master plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X