കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ കത്തുന്നു..... കോണ്‍ഗ്രസിന് സംഘടനാ പ്രവര്‍ത്തനത്തില്‍ പിടിവിടുന്നു

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സംസ്ഥാന സമിതികള്‍ക്ക് അധികാരം നല്‍കുന്നതിനായി രാഹുല്‍ ഗാന്ധി കൊണ്ടുവന്ന നീക്കങ്ങള്‍ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാവുന്നു. ദില്ലിയിലും തെലങ്കാനയിലും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഒരു സ്ഥലത്ത് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പോരാട്ടമാണ് കടുത്തിരിക്കുന്നത്. തെലങ്കാനയില്‍ അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ വിള്ളല്‍ വീണിരിക്കുകയാണ്.

ദേശീയ നേതൃത്വത്തില്‍ അധ്യക്ഷനില്ലാത്തത് പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. അതേസമയം കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ട്. സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയാവണമെന്നും, അതല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി അധ്യക്ഷയാവണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഇതും പാര്‍ട്ടിയെ രണ്ട് വിഭാഗങ്ങളിലാക്കിയിരിക്കുകയാണ്.

ദില്ലിയിലെ പ്രതിസന്ധി

ദില്ലിയിലെ പ്രതിസന്ധി

ദില്ലിയില്‍ അധ്യക്ഷ ഷീലാ ദീക്ഷിതും എഐസിസി ചുമതലയുള്ള പിസി ചാക്കോയും തമ്മിലാണ് പോര്. ഇവിടെ ഷീലാ ദീക്ഷിതിന്റെ അധികാരം വെട്ടിക്കുറച്ചിരിക്കുകയാണ് ചാക്കോ. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളുടെ അധ്യക്ഷന്‍മാരെ തീരുമാനിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരോട് യോഗം ചേരാന്‍ പിസി ചാക്കോ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ഷീലയുടെ അധികാരം ഇല്ലാതായിരിക്കുകയാണ്.

നടപടി ഇങ്ങനെ

നടപടി ഇങ്ങനെ

ഷീലാ ദീക്ഷിത് നേതൃത്വത്തിന്റെ അനുമതിയില്ലാതെ നിയമനങ്ങള്‍ നടത്തുന്നുവെന്നാണ് ചാക്കോ ഉന്നയിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പോര് തുടങ്ങിയത്. ചില വക്താക്കള്‍ പല അബദ്ധങളും വിളിച്ച് പറയുന്നത് പാര്‍ട്ടിക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ചാക്കോ ആരോപിക്കുന്നു. അതേസമയം തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഷീലാ ദീക്ഷിത് വീഴ്ച്ച വരുത്തിയെന്നും ചാക്കോ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തീരുമാനമാണിതെന്നും ചാക്കോ പറയുന്നു.

ഷീലാ ദീക്ഷിത് ആശുപത്രിയില്‍

ഷീലാ ദീക്ഷിത് ആശുപത്രിയില്‍

ഷീലാ ദീക്ഷിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പിസി ചാക്കോ നീക്കങ്ങള്‍ ആരംഭിച്ചത്. തന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കാന്‍ സാധിക്കാത്തത് അത് കൊണ്ടാണെന്നും ചാക്കോ പറഞ്ഞു. അതേസമയം ഷീലാ ദീക്ഷിത് സാധാരണ ചെക്കപ്പിനാണ് ആശുപത്രിയിലെത്തിയതെന്നും, ഡിസ്ചാര്‍ജ് ചെയ്‌തെന്നും അവരുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി. അതേസമയം ഷീലാ ദീക്ഷിതിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അവരുടെ ബന്ധുക്കള്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നു

മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നു

തെലങ്കാനയില്‍ പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെന്ന് മുതിര്‍ന്ന നേതാക്കളാണ് പറഞ്ഞിരിക്കുന്നത്. സോണിയാ ഗാന്ധി ഈ വിഷയത്തില്‍ ഇടപെടണമെന്നും, പാര്‍ട്ടി അധ്യക്ഷയായി അവര്‍ എത്തണമെന്നുമാണ് ആവശ്യം. അതേസമയം രാഹുല്‍ പോയത് വലിയ നഷ്ടമായെന്നുമാണ് വിലയിരുത്തല്‍. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനുള്ള തീരുമാനമാണ് ഈ പ്രശ്‌നങ്ങള്‍ കാരണമായിരിക്കുന്നത്. ഇത് രാഹുലാണ് കൊണ്ടുവന്നത്. അതേസമയം രാഹുല്‍ പോയതോടെ ഇത് നേതാക്കള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. പല കമ്മിറ്റികളും പിരിച്ചുവിട്ട് പുതിയ നേതൃത്വത്തെ കൊണ്ടുവന്നാല്‍ മാത്രമേ ഒരു മാറ്റത്തിന് സാധ്യതയുള്ളൂ.

കര്‍ണാടകത്തില്‍ കൂറുമാറ്റ നിയമവുമായി കോണ്‍ഗ്രസ്, എന്താണ് ഈ നിയമം, നിങ്ങള്‍ അറിയേണ്ടതെല്ലാംകര്‍ണാടകത്തില്‍ കൂറുമാറ്റ നിയമവുമായി കോണ്‍ഗ്രസ്, എന്താണ് ഈ നിയമം, നിങ്ങള്‍ അറിയേണ്ടതെല്ലാം

English summary
congress lose grip in state organisations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X