കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കമല്‍ നാഥിന്‍റെ മുഖ്യമന്ത്രി കസേര ഇളകുന്നു: ദയനീയ തോല്‍വിയുടെ ഭാരം മുഖ്യമന്ത്രിക്ക്!

  • By Desk
Google Oneindia Malayalam News

ദില്ലി: മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശ് കോണ്‍ഗ്രസിനൊപ്പം നിന്ന് നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം മോദിയുടെ ഭരണ വിരുദ്ധ വികാരമാണെന്ന് പറഞ്ഞ് അവസാനിപ്പിക്കും മുന്‍പെത്തിയ ലോക്സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മോദിയെ വീണ്ടും വാഴിക്കയാണ്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടി വീണ്ടും സമ്മാനിച്ച് ബിജെപി തൂത്തുവാരിയിരിക്കയാണ്. ഇതോടെ സംസ്ഥാന അസംബ്ലിയിലും ബിജെപി അവകാശം ഉന്നയിക്കയും മുഖ്യമന്ത്രി കമല്‍ നാഥിനെ പുറത്താക്കാനുള്ള ശ്രമം ആരംഭിച്ചെന്നുമാണ് പറയുന്നത്.

സിദ്ദുവിനെ പുറത്താക്കണം, ഹൈക്കമാന്‍ഡിന് കത്തയച്ച് അമരീന്ദര്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ തമ്മിലടി!!സിദ്ദുവിനെ പുറത്താക്കണം, ഹൈക്കമാന്‍ഡിന് കത്തയച്ച് അമരീന്ദര്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ തമ്മിലടി!!

മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും അസംബ്ലിയിലേക്ക് അവകാശം ഉന്നയിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ബിജെപി. ഈ രണ്ട് സംസ്ഥാനങ്ങളിലും ഭാവിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകയാണെന്നാണ് പറയുന്നത്. ബിജെപി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായിരുന്ന കൈലാഷ് വിജയ് വര്‍ഗ്യ ആണ് പാര്‍ട്ടിയുടെ കരുനീക്കങ്ങളുടെ സൂചന നല്‍കുന്നത്. 28 സീറ്റില്‍ വിജയിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ വലിയ മാര്‍ജിനിലാണ് വിജയിച്ചതെന്നതും പാര്‍ട്ടിക്ക് ഇവിടെ ആത്മ വിശ്വാസം ഉറപ്പിക്കുന്നതാണ്.

kamalnathrahul-

ഹിന്ദു വോട്ട് നേടാന്‍ മാലേഗാവ് സ്ഫോടനക്കേസ് കുറ്റാരോപിതയായ പ്രഗ്യ സിങ് ഠാക്കൂറിനായി എന്നതാണ് എടുത്ത് പറയേണ്ടത്. കോണ്‍ഗ്രസിന്‍റെ ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തി പ്രഗ്യ നേടിയത് വന്‍ നേട്ടമാണ്. കമല്‍ നാഥിന്‍റെ മന്ത്രി സഭയിലെ അവസാനത്തെ ആണിയും ഊരിയെടുത്ത സ്ഥിതിയാണ് നിലവില്‍ മധ്യപ്രദേശില്‍. നേരിയ ഭൂരിപക്ഷത്തില്‍ ആടിയുലയുകയാണ് മന്ത്രിസഭ. 114 എംഎല്‍എമാര്‍ കോണ്‍ഗ്രസിനും 109 ബിജെപിക്കും. ചുരുക്കത്തില്‍ ഒട്ടും ഉറപ്പില്ലാത്ത കസേരയാണ് കമല്‍ നാഥ് തിരഞ്ഞെടുത്ത മുഖ്യമന്ത്രി കസേര.

കോണ്‍ഗ്രസിന്‍റെ ദാരുണമായ പതനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമല്‍ നാഥ് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നാണ് ബിജെപി പറയുന്നത്.

English summary
Congress loss in Loksabha may lead to loss in Madhya Pradesh assembly too, Kamal Nath Cm seat is fragile after the loksaba election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X