
മണിപ്പൂരില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്, പ്രമുഖ എംഎല്‍എ രാജിവെച്ചു, പോകുന്നത് ഈ പാര്‍ട്ടിയിലേക്ക്
ദില്ലി: മണിപ്പൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രമുഖ എംഎല്‍എ രാജിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാ കോറുംഗ്താങാണ് രാജിവെച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനവും ഇയാള്രാജിവെച്ചു. മണിപ്പൂര്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനിടയിലാണ് രാജി. സ്പീക്കര്‍ക്കാണ് കോറുംഗ്താങ് രാജിക്കത്ത് നല്‍കിയത്. അതേസമയം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. ഭക്തചരണ്‍ ദാസ് ഇക്കാര്യം അറിയിച്ചു. തെംഗ്നോപാല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് കോറുംഗ്താങിനെ പുറത്താക്കിയതെന്ന് ഭക്തചരണ്‍ ദാസ് പറഞ്ഞു.
ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്ല, കൗണ്‍സിലര്‍മാരെ ജയ്പൂരിലേക്ക് മാറ്റി
അതേസമയം കോറുംഗ്താങ് അടുത്ത ദിവസം തന്നെ എന്‍പിഎഫില്‍ ചേരുമെന്നാണ് സൂചന. തെംഗ്നോപാല്‍ മണ്ഡലം ആദിവാസികള്‍ക്ക് പ്രാമുഖ്യമുള്ള സീറ്റാണ്. പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട മണ്ഡലമാണ് ഇത്. മണിപ്പൂരില്‍ പത്തൊന്‍പതോളം മണ്ഡലങ്ങള്‍ ട്രൈബല്‍ മണ്ഡലങ്ങളാണ്. 2017ല്‍ ഈ മേഖലയില്‍ നിന്ന് ഒന്‍പതോളം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ബിജെപിക്കും എന്‍പിഎഫിനും നാല് സീറ്റും എന്‍പിപിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. സംസ്ഥാനത്ത് വന്‍ പ്രതീക്ഷയായിരുന്നു ഇത്തവണ കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്‍പിപിയും എന്‍പിഎഫും ഇത്തവണ ബിജെപിക്കൊപ്പം ഉണ്ടാവില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇവിടെ മുഖ്യമന്ത്രിയുമായി ഇവര്‍ അകന്നിരിക്കുകയാണ്.
മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ ഇത്തവണ ബിജെപി മാറ്റുമെന്ന് ഉറപ്പാണ്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഒരിക്കലും അദ്ദേഹമായിരിക്കില്ല സ്ഥാനാര്‍ത്ഥി. ഇത് തന്നെ ബിജെപിയിലെ വലിയ പ്രശ്നമാണ്. ഒപ്പം ഭരണവിരുദ്ധ വികാരം അതിശക്തമായി മണിപ്പൂരിലുണ്ട്. കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് വരാത്തത് കൊണ്ടാണ് ബിജെപി ജയിക്കുന്നത്. നേതൃത്വത്തിന് തിരഞ്ഞെടുപ്പില്‍ ആവേശത്തോടെ ഇടപെടാന്‍ സാധിക്കുന്നില്ല. ഒക്രം ഇബോബി സിംഗാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. അദ്ദേഹമാണ് പാര്‍ട്ടിയുടെ കരുത്ത്. എന്നാല്‍ പാര്‍ട്ടിയുടെ ദൗര്‍ബല്യവും അദ്ദേഹം തന്നെയാണ്. ഇബോബി സിംഗിനും കുടുംബത്തിനുമെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സജീവമായി ഇടപെടുന്നില്ല.
ജനപ്രിയനായ ഒരു നേതാവില്ലാത്തതാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖര്‍ കൊഴിഞ്ഞുപോകാണ് കാരണം. ബിജെപിക്കെതിരെ അദ്ദേഹം ആക്രമണം തുടര്‍ന്നാണ് മണിപ്പൂരില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പാണ്. സ്വന്തം ജില്ലയായ തൗബലില്‍ പോലും ഇബോബി സിംഗിന്റെ സാന്നിധ്യമില്ല. നിലവില്‍ 15 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 28 എംഎല്‍എമാരുണ്ടായിരുന്നു പാര്‍ട്ടിക്ക്. കോണ്‍ഗ്രസിന് ശക്തമായ സംഘടനാ സംവിധാനം ഇല്ലാത്തതാണ് വലിയ പ്രശ്നം. 15 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണിത്. എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നത് മാത്രമല്ല, സ്വന്തം അനുയായികളെ ഒന്നടങ്കം ബിജെപിയിലേക്ക് കൊണ്ടുപോവുകയാണ്. ഇബോബി സിംഗ് മാത്രമാണ് കോണ്‍ഗ്രസില്‍ ഇപ്പോഴും ജനപ്രീതിയോടെ നില്ക്കുന്ന നേതാവ്. അദ്ദേഹത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ഭാര്യക്ക് നട്ടെല്ലിന് സര്‍ജറി, കൈയ്യില്‍ ആകെ 750 രൂപ, നിര്‍മാതാവ് പണം തന്നില്ലെന്ന് അലി അക്ബര്‍