കോണ്‍ഗ്രസ് തോറ്റത് തന്റെ ശാപംകൊണ്ടെന്ന് ആശാറാം
ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് കാരണം നരേന്ദ്ര മോഡി പ്രഭാവമല്ലെന്ന് വിവാദ ആള്‍ദൈവം ആശാറാം ബാപ്പു. തന്റെ ശാപമാണ് രാജസ്ഥാനിലും ദില്ലിയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണമായത് എന്നാണ് ജയിലില്‍ കിടന്ന് സ്വയം പ്രഖ്യാപിത ദൈവം പറയുന്നത്.
വേറെന്ത് കാരണം സമ്മതിച്ചാലും മോഡി പ്രഭാവം മാത്രം അംഗീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ചിലപ്പോള്‍ ഇത് ശരിവെച്ചാക്കാനും മതി. സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോളാണ്, തന്റെ ശാപം ഫലിച്ചതാണ് കോണ്‍ഗ്രസ് പരാജയത്തിന് കാരണമെന്ന് ആള്‍ദൈവം അരുളിയത്.

ദൈവവിളിക്ക് കാത്തുനിന്ന ഭക്തരാകട്ടെ സംഭവം അപ്പോള്‍ തന്നെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ പരത്തി. സന്യാസിയെ ശിക്ഷിച്ചാല്‍ അധികാരവും കുലവും മുടിഞ്ഞുപോകും എന്നായിരുന്നു ആശാറാം ഭക്തരുടെ ആക്രോശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിയുകയാണ് ആശാറാം ബാപ്പു ഇപ്പോള്‍.
നേരത്തെയും കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിട്ടുള്ളയാളാണ് ആശാറാം ബാപ്പു. ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളാക്കുന്നതില്‍ കോണ്‍ഗ്രസ് സഹായങ്ങള്‍ ചെയ്യുന്നതായി ആശാറാം നേരത്തെ ആരോപിച്ചിരുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്നെ പീഡിപ്പിക്കുകയാണ് എന്നും ഇയാള്‍ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications