• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദക്ഷിണേന്ത്യയില്‍ വട്ടപൂജ്യം, ഭരണം മൂന്നിടത്ത്, കോണ്‍ഗ്രസ് അസ്തമിക്കുന്നുവോ? രാഹുല്‍ വരണം!!

കോഴിക്കോട്: 2013ല്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് കളത്തിലേക്ക ഇറങ്ങിയപ്പോള്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിന്റെ പതനം. ഏതാണ്ട് കോണ്‍ഗ്രസ് മുക്ത ഭാരതം സാധ്യമായി കൊണ്ടിരിക്കുകയാണ്. ഇനി മൂന്ന് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്നത്. എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളും സുരക്ഷിതമല്ലാത്ത കോട്ടയാണ്. ഇനി സഖ്യത്തോടൊപ്പം ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഒരിടത്തും കോണ്‍ഗ്രസ് ശക്തി നേടിയെന്നോ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ വരുമെന്ന യാതൊരു ഉറപ്പുമില്ല. പുതുച്ചേരി കൂടി വീണതോടെ കോണ്‍ഗ്രസ് അതീവ ദുര്‍ബലമാണ്.

ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ഭരിക്കുന്ന സംസ്ഥാനങ്ങള്‍

രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. ഏറ്റവും ഒടുവിലായി വീണത് പുതുച്ചേരിയാണ്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡലും സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് ഭരണം പങ്കിടുന്നുണ്ട്. പുതുച്ചേരിയില്‍ 15 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താമായിരുന്നു. നാല് പേരുടെ രാജി അവിടെയും സര്‍ക്കാരിനെ വീഴ്ത്തുകയായിരുന്നു. കോണ്‍ഗ്രസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്ക് ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ബാക്കിയുണ്ടാവുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്.

അടുത്തത് രാജസ്ഥാന്‍?

അടുത്തത് രാജസ്ഥാന്‍?

പുതുച്ചേരിയില്‍ സര്‍ക്കാര്‍ വീണതോടെ ബിജെപിയുടെ അടുത്ത ലക്ഷ്യം രാജസ്ഥാനാണെന്ന് പറയേണ്ടി വരും. അവിടെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ കൂടി കൊണ്ടിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് ഒറ്റയ്ക്കാണ് കര്‍ഷക സമരം പോലും നടത്തുന്നത്. രാഹുല്‍ ഗാന്ധിയും അശോക് ഗെലോട്ടും അദ്ദേഹത്തെ അവഗണിച്ചിരിക്കുകയാണ്. സച്ചിന്റെ റാലിയില്‍ വരാന്‍ പോലും ഗെലോട്ട് തയ്യാറായിട്ടില്ല. ഗെലോട്ട് പക്ഷവും തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനമാണ് സച്ചിന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. തിരഞ്ഞെടുപ്പ് നടത്തിയാലും വീണ്ടും ഭരണത്തില്‍ വരാനുള്ള സാധ്യതയും ഗെലോട്ടിന് കുറവാണ്. തുടര്‍ച്ചയായി ആരെയും ജയിപ്പിക്കുന്ന ശീലം രാജസ്ഥാനില്ല. 2024ന് മുമ്പ് രാജസ്ഥാന്‍ കൈവിടാന്‍ സാധ്യത ശക്തമാണ്.

പഞ്ചാബില്‍ തല്‍ക്കാലം സേഫ്

പഞ്ചാബില്‍ തല്‍ക്കാലം സേഫ്

പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെതിരെ കടുത്ത ജനവികാരമുണ്ട്. പക്ഷേ അതിലും വലിയ വില്ലന്‍മാരാണ് അവിടെ ശിരോമണി അകാലിദളും ബിജെപിയും. അതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസിനുള്ള പിന്തുണ ശക്തമാകുന്നത്. ഒരുപക്ഷേ പ്രകടനം മാത്രമാണെങ്കില്‍ കോണ്‍ഗ്രസ് ശരിക്കും പ്രതിരോധത്തിലായേനെ. പഞ്ചാബില്‍ വികസന പദ്ധതികളൊക്കെ അമരീന്ദര്‍ കാരണമാണ് മുടങ്ങുന്നത്. സിദ്ദുവടക്കമുള്ള പല പ്രമുഖ നേതാക്കളെയും പിണക്കി. പല വകുപ്പിന്റെ നിയന്ത്രണം അദ്ദേഹം ഏറ്റെടുത്തതാണ് പ്രശ്‌നം. കര്‍ഷക പ്രശ്‌നം ഒന്നടങ്കുമ്പോഴേക്ക് അമരീന്ദര്‍ ട്രാക്ക് മാറ്റിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരും.

ഛത്തീസ്ഗഡില്‍ അധികാര തര്‍ക്കം

ഛത്തീസ്ഗഡില്‍ അധികാര തര്‍ക്കം

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം അധികാര തര്‍ക്കമാണ്. ഇവിടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം ഭൂപേഷ് ബാഗലും ടിഎസ് സിംഗ് ദേവും തമ്മിലാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ ഭീമന്മാരാണ് ഇവര്‍. സിംഗ് ദേവിന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനം ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. ത്ല്‍ക്കാലം പ്രിയങ്കാ ഗാന്ധി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. പക്ഷേ 2023ല്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കും. ബാഗലിന് ജയിക്കണമെങ്കില്‍ ഈ പ്രശ്‌നം തീര്‍ക്കേണ്ടതുണ്ട്.

ദക്ഷിണേന്ത്യയില്‍ വട്ടപൂജ്യം

ദക്ഷിണേന്ത്യയില്‍ വട്ടപൂജ്യം

കോണ്‍ഗ്രസ് കരുത്തുറ്റ കോട്ടയായി പറഞ്ഞ് നടക്കുന്ന ദക്ഷിണേന്ത്യയില്‍ ഒറ്റ സംസ്ഥാനം പോലും കോണ്‍ഗ്രസിനില്ല. നേരത്തെ ഉണ്ടായിരുന്ന കര്‍ണാടക കുതിരക്കച്ചവടത്തിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലുമായി നഷ്ടമായി. തെലങ്കാനയില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി മാറി കൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ ഒറ്റസീറ്റില്ല. കേരളത്തില്‍ ഇത്തവണ ഭരണം പിടിക്കില്ലെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ഉള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്. ജയം ഉറപ്പുള്ള ഒറ്റ സീറ്റ് പോലുമില്ല.

നഷ്ടമായ സംസ്ഥാനങ്ങള്‍

നഷ്ടമായ സംസ്ഥാനങ്ങള്‍

ഗോവ, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കര്‍ണാടക, ദില്ലി, ബീഹാര്‍, യുപി ഇതൊക്കെ കോണ്‍ഗ്രസ് കൈവിട്ടതാണ്. ഗോവയില്‍ തമ്മിലടിച്ച് എംഎല്‍എമാരൊക്കെ ബിജെപിയിലേക്ക് പോയിരിക്കുകയാണ്. മധ്യപ്രദേശില്‍ സിന്ധ്യ പാലം വലിച്ചു. അസമില്‍ ഹിമന്ത ശര്‍മയെ പിണക്കിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തന്നെ കോണ്‍ഗ്രസ് ഇല്ലാതായി. ദില്ലിയില്‍ ഒറ്റ സീറ്റില്ല. ബീഹാറില്‍ അധികാരം നഷ്ടമാവാന്‍ തന്നെ കാരണം കോണ്‍ഗ്രസിന്റെ മോശം പ്രകടനമായിരുന്നു. യുപിയില്‍ ഉറച്ച സീറ്റായിരുന്ന അമേഠി പോലും കൈവിട്ടു. 2018ന് ശേഷം മധ്യപ്രദേശ്, കര്‍ണാടക, പുതുച്ചേരി എന്നീ മൂന്ന് ഇടങ്ങളിലെ ഭരണം ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായി.

രാഹുല്‍ വരണോ?

രാഹുല്‍ വരണോ?

രാഹുല്‍ ഗാന്ധി അധ്യക്ഷനാവണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അദ്ദേഹം വരുന്നത് നല്ലത് തന്നെയാണ്. പക്ഷേ ശൈലി മാറണം. കോണ്‍ഗ്രസ് നേതൃത്വത്തെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആവേശത്തോടെ കളത്തില്‍ ഇറക്കാനുള്ള ഒരു നേതൃപാടവം രാഹുലിന് വേണം. ഇതുവരെ അത് പൂര്‍ണമായി പ്രകടമായിട്ടില്ല. 2018ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ രാഹുലില്‍ ആ ഊര്‍ജം പ്രകടമായിരുന്നു. ഇന്ന് അത് തീര്‍ത്തും. ആ തരത്തില്‍ നോക്കുകയാണെങ്കില്‍ പ്രിയങ്ക ഗാന്ധിയാണ് നല്ലത്. അവര്‍ എല്ലാ വിഭാഗത്തെയും കാണാനും സമരവേദികളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടാനും ആവേശം കാണിക്കുന്നുണ്ട്. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും വിശ്വാസത്തോടെ എല്ലാ കാര്യങ്ങളും സംസാരിക്കുന്നത് പ്രിയങ്കയോടാണ്. അവര്‍ വരുന്നത് ഗുണം ചെയ്‌തേക്കും.

English summary
congress lost one more state, now only ruling 3 states, party base in diminishing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X