സിദ്ദുവിനെ പിടിച്ചുകെട്ടാന്‍ മറന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് തവിടുപൊടിയായതിന് കാരണം ഈ സംഭവങ്ങള്‍
ദില്ലി: പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തോല്‍വി ഇപ്പോഴും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ തോല്‍വിയില്‍ എടുത്ത് പറയേണ്ട കാരണം സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവാണ്. അമൃത്സര്‍ ഈസ്റ്റില്‍ അദ്ദേഹം പരാജയപ്പെട്ടതും ഇത്തരമൊരു പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നിന്നായിരുന്നു. സിദ്ദുവിന്റെ ജനപ്രീതിയില്‍ വലിയ ഇടിവ് വന്നിരിക്കുന്നു എന്ന് വ്യക്തമാണ്.
കോണ്‍ഗ്രസ് കാണിച്ച രാഷ്ട്രീയ അബദ്ധമാണ് ഇപ്പോഴത്തെ തകര്‍ച്ചയില്‍ എത്തി നില്‍ക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയത് മാത്രമല്ല, പകരം സിദ്ദുവിനെ അധ്യക്ഷനായി കൊണ്ടുവന്നതും അതിലേറെ പ്രശ്‌നമായിരുന്നു. സിദ്ദു അധ്യക്ഷനായതോടെ കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള സാധ്യത കൂടിയാണ് ഇല്ലാതായത്.

സിദ്ദു അമൃത്സറില്‍ 6713 വോട്ടിനാണ് തോറ്റത്. എഎപിയുടെ ജീവന്‍ ജ്യോത് കൗറിനോടാണ് സിദ്ദു പരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ വിമതനായിട്ടാണ് സിദ്ദു അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആ ഇമേജ് ഇത്തവണ തകര്‍ന്നടിഞ്ഞു. 2017ലെ വോട്ട് ശതമാനം പോലും സിദ്ദുവിന് കാത്തുസൂക്ഷിക്കാനായില്ല. 2017ല്‍ 60477 വോട്ടുകളാണ് സിദ്ദുവിന് ലഭിച്ചത്. ഇത്തവണ കിട്ടിയതോ 32807 വോട്ടുകളും. അതേസമയം അമൃത്സര്‍ ഈസ്റ്റില്‍ ആദ്യമായി മത്സരിച്ച ബിക്രം മജീദിയക്ക് 25112 വോട്ടുകള്‍ പിടിക്കാനായി. സിദ്ദുവിന്റെ സ്വാധീനം എത്രത്തോളം ഇടിഞ്ഞുവെന്നത് ഇതിലൂടെ വ്യക്തമാണ്. സിദ്ദുവിന്റെ പ്രകോപനം കാരണമാണ് മജീദിയ അമൃത്സര്‍ ഈസ്റ്റില്‍ വന്ന് മത്സരിക്കാന്‍ കാരണം. അത് സിദ്ദുവിന്റെ തോല്‍വിക്ക് തന്നെ കാരണമായി.

സിദ്ദുവും മജീദിയയും തമ്മിലുള്ള പോര് ശരിക്കും ഗുണം ചെയ്തത് എഎപിക്കാണ്. അവര്‍ മണ്ഡലത്തില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. 2017ല്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി വോട്ടുകളാണ് ഇത്തവണ മജീദിയക്ക് ലഭിച്ചത്. സിദ്ദുവിന്റെ ധാര്‍ഷ്ട്യം കാരണം പ്രാദേശിക നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സാധിച്ചില്ല. വോട്ടര്‍മാരിലേക്ക് സിദ്ദുവിന്റെ നേട്ടങ്ങളും മികവും എത്തിക്കാനായില്ല. ഇതെല്ലാം തോല്‍വിക്ക് ആക്കം കൂട്ടിയ കാര്യങ്ങളാണ്. സ്വന്തം മണ്ഡലം അഞ്ച് വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് സിദ്ദു സന്ദര്‍ശിച്ചതെന്ന പരാതിയും ശക്തമാണ്. കോണ്‍ഗ്രസിനെ പരസ്യമായി നാണം കെടുത്തുന്ന പരാമര്‍ശങ്ങളാണ് സിദ്ദു നടത്തിയത്. ഇതെല്ലാം കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ സിദ്ദുവിനെ കൈവിടാന്‍ കാരണമായിരുന്നു.

അമൃത്സറിലെ ലോക്‌സഭാ എംപി ഗുര്‍ജീത്ത് ഓജ്‌ലയും ഇവിടെയുള്ള മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും സിദ്ദുവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സിദ്ദുവിന്റെ മോശം ഭാഷകള്‍ ഇവരെ ചൊടിപ്പിച്ചിരുന്നു. ഒട്ടും ബഹുമാനില്ലാതെയാണ് സിദ്ദു സംസാരിക്കുകയാണ് ഓജ്‌ല പറയുന്നു. കുട്ടികളോട് സംസാരിക്കരുതെന്ന് പറയുന്ന ഭാഷയാണ് സിദ്ദു ഉപയോഗിച്ചിരുന്നത്. സിദ്ദു വലിയ നേതാവാണ്. ഒരുപാട് പേര്‍ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. എന്നാല്‍ സിദ്ദുവിന്റെ വാക്കുകള്‍ ഒട്ടും സംസ്‌കാരമില്ലാത്തതാണ്. അദ്ദേഹം അത് മാറ്റിയെടുക്കണം. പറയുന്ന കാര്യങ്ങള്‍ പരിധി വിടാന്‍ പാടില്ലെന്നും ഗുര്‍ജീത് ഓജ്‌ല പറഞ്ഞു. സിദ്ദു മറ്റ് നേതാക്കള്‍ക്ക് വേണ്ടിയൊന്നും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

പല വട്ടമാണ് സിദ്ദു നേതൃത്വത്തെ നാണം കെടുത്തിയത്. ചരണ്‍ജിത്ത് സിംഗ് ചന്നിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണം സംസ്ഥാന അധ്യക്ഷ പദവി പോലും സിദ്ദു രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ധര്‍ണ ഇരിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതിനേക്കാള്‍ ഭീകരമായ വിമര്‍ശനങ്ങളാണ് സിദ്ദു ഉന്നയിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പുറത്താക്കാനുള്ള നീക്കം സിദ്ദുവിന്റേതായിരുന്നു. ഭരണവിരുദ്ധ വികാരത്തെ ഇത് തടയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത് പൊളിഞ്ഞു. അമരീന്ദറിന് ശേഷം മുഖ്യമന്ത്രിയാവാനുള്ള സിദ്ദുവിന്റെ മോഹവും അറിയാതെ പുറത്തുവന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത ശക്തമാക്കി.

സിദ്ദുവിന് വേറെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. പാകിസ്താന്‍ വിഷയത്തില്‍ മൃദു സമീപനമായിരുന്നു സിദ്ദു സ്വീകരിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ബിജെപിക്ക് ഹിന്ദു വോട്ടര്‍മാരെ ഒപ്പം കൂട്ടാനുള്ള അവസരവും ഇത് ഒരുക്കി കൊടുത്തു. എന്നാല്‍ ബിജെപിക്ക് ഇതുകൊണ്ട് നേട്ടമുണ്ടായില്ല. ഹൈക്കമാന്‍ഡ് പഞ്ചാബിലെ തോല്‍വിക്ക് കാരണം തേടുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ സിദ്ദു തന്നെയാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ തോല്‍വിയുടെ ഉത്തരവാദിത്തം സിദ്ദു ഏറ്റെടുത്തിട്ടില്ല. പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി ചന്നി വരെ രണ്ട് സീറ്റിലും തോറ്റിരുന്നു.












Click it and Unblock the Notifications