കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസിന് 'ചൊവ്വാദോഷം' ഹര്‍ദിക് പട്ടേല്‍ പുറത്തേക്ക്? എംഎല്‍എയും രാജിവെച്ചു

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവെ കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുടെ നീണ്ട നിര. നേതാക്കള്‍ ഓരോരുത്തരായി പാര്‍ട്ടി വിട്ട് കൊണ്ടിരിക്കുകയാണ്. സംസ്ഥാന സമിതി തന്നെ രംഗത്തിറങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. പ്രമുഖ എംഎല്‍എ അശ്വന്‍ കോട്വാള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്.

പാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതിപാകിസ്താനിലേക്ക് പോ എന്ന് പറയും പോലെ; രാജി പ്രശ്‌നമല്ല, മണിയന്‍പ്പിള്ള രാജുവിനെതിരെ മാലാ പാര്‍വതി

ഗുജറാത്തിലെ കോണ്‍ഗ്രസ് സമിതി ഒന്നാകെ നിഷ്‌ക്രിയമായിരിക്കുകയാണ്. അതാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണം. പ്രശ്‌നം പരിഹരിക്കേണ്ട രാഹുല്‍ ഗാന്ധിയാണെങ്കില്‍ വിദേശത്തുമാണ്. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ രാഹുല്‍ ഇടപെടാത്തത് പല നേതാക്കളുടെയും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇനിയും രാജി കോണ്‍ഗ്രസിലുണ്ടാവുമെന്നാണ് സൂചന.

1

ഗുജറാത്തില്‍ മൂന്ന് വട്ടം എംഎല്‍എയായ അശ്വിന്‍ കോട്വാല്‍ ഇന്നാണ് രാജിവെച്ചത്. എംഎല്‍എ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം പുറത്തുപോയത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ആദിവാസി വിഭാഗം നേതാവാണ് അദ്ദേഹം. 2017 മുതല്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരില്‍ പ്രമുഖനാണ് അദ്ദേഹം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുന്നതാണ് കോട്വാല്‍ പുറത്തേക്ക് പോകാന്‍ കാരണം. ബിജെപിയില്‍ ചേരുന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. ഉത്തര ഗുജറാത്തിലെ സബര്‍കന്ധ ജില്ലയിലെ കേദ്ബ്രഹ്മ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. അദ്ദേഹം കുറച്ച് കാലമായി നേതൃത്വത്തിന്റെ നടപടികളില്‍ അസ്വസ്ഥ പ്രകടിപ്പിച്ച് വരികയായിരുന്നു.

2

അശ്വിന്‍ കോട്വാല്‍ ഗുജറാത്തിലെ പ്രതിപക്ഷ സ്ഥാനം ആഗ്രഹിച്ചിരുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ കോണ്‍ഗ്രസ് ശുക്രം രത്വയെയാണ് ആ സ്ഥാനം ഏല്‍പ്പിച്ചത്. അടുത്തിടെ നടന്ന മാറ്റങ്ങളൊന്നും കോട്വാലിന് താല്‍പര്യമില്ലാത്തതായിരുന്നു. അതേസമയം മുന്‍ ചീഫ് വിപ്പായിരുന്ന ശുക്ലം രത്വ പ്രതിപക്ഷ നേതാവായതോടെ അശ്വിന്‍ കോട്വാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകലുകയായിരുന്നു. അതിന് ശേഷം സംസ്ഥാന സമിതിയിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല. പാര്‍ട്ടിയുടെ പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം നിശബ്ദമാവുകയും ചെയ്തതോടെ പാര്‍ട്ടി വിടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

3

അതേസമയം കഴിഞ്ഞ ഒരു മാസമായി ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് കോട്വാല്‍. ചര്‍ച്ചകളൊക്കെ നടത്തി കഴിഞ്ഞെന്നാണ് സൂചന. ബിജെപിയില്‍ ചേരുമെന്ന് പരസ്യമായി തന്നെ കോട്വാല്‍ പ്രഖ്യാപിച്ചു. സ്പീക്കര്‍ നിമ ആചാര്യക്ക് രാജി സമര്‍പ്പിക്കും മുമ്പായിരുന്നു ഈ പ്രഖ്യാപനം. കമലമില്‍ വെച്ച് രണ്ടായിരത്തോളം പേരുമായി ബിജെപിയില്‍ ചേരുമെന്നാണ് കോട്വാലിന്റെ അവകാശവാദം. ഗാന്ധിനഗറിലെ ബിജെപിയുടെ ആസ്ഥാനം ഇവിടെയാണ്. നിലവില്‍ കോണ്‍ഗ്രസിന് 65 എംഎല്‍എമാരാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. 77 പേരായിരുന്നു നേരത്തെയുണ്ടായിരുന്നു. 99 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയുടെ സീറ്റ് നില 112 ആയി ഉയരുകയും ചെയ്തു.

4

അടുത്തത് ഹര്‍ദിക് പട്ടേലിന്റെ ഊഴമാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ തന്റെ ബയോവില്‍ നിന്ന് നീക്കിയിരുന്നു ഹര്‍ദിക്.. പ്രധാന പ്രശ്‌നം കോണ്‍ഗ്രസ് ചിലര്‍ക്ക് മാത്രം പിന്തുണ നല്‍കുന്നുവെന്നതാണ്. ജിഗ്നേഷ് മേവാനിക്ക് വലിയ സ്വീകാര്യതയാണ് കോണ്‍ഗ്രസില്‍ ലഭിച്ചിരിക്കുന്നത്. നേതാക്കളെല്ലാം അദ്ദേഹത്തെ ഒറ്റക്കെട്ടായി പിന്തുണച്ചു. അതും അസമില്‍ അദ്ദേഹത്തിനെതിരെ കേസ് വന്നപ്പോള്‍. എന്നാല്‍ ഹര്‍ദിക് പട്ടേലിന് ഒരിക്കലും ഇതുപോലൊരു പിന്തുണ കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഗുജറാത്ത് സര്‍ക്കാര്‍ പാട്ടീദാര്‍ സമരവുമായി ബന്ധപ്പെട്ട് ഹര്‍ദിക്കിനെതിരെ കേസ് ചുമത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി പിന്തുണച്ചിരുന്നില്ല.

5

ഹര്‍ദിക് ഇതൊക്കെ കൊണ്ട് രോഷത്തിലാണ്. എന്നാല്‍ ഇത് പരസ്യമായി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി ഹര്‍ദിക്കിനെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചിട്ടും കാര്യമായ പിന്തുണ നേതാക്കളില്‍ നിന്ന് ഹര്‍ദിക്കിന് ലഭിച്ചിരുന്നില്ല. സീനിയര്‍ നേതാക്കളെല്ലാം ഹര്‍ദിക്കിന്റെ നിയമനത്തില്‍ അതൃപ്തിയിലായിരുന്നു. ഒറ്റയ്ക്കായിരുന്നു പിന്നീട് ഹര്‍ദിക് പ്രവര്‍ത്തിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന നേതൃത്വത്തില്‍ സ്വാധീനം ചെലുത്താനാണ് ഹര്‍ദിക്കിന്റെ ശ്രമം. അതാണ് രാജിവെക്കുമെന്നുള്ള ഭീഷണി. പുതിയ നേതൃത്വം വന്നതോടെ ഇതിന് പരിഹാരം കാണുമെന്നാണ് ഹര്‍ദിക്ക് കരുതുന്നത്. ബിജെപി അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കാനുള്ള താല്‍പര്യം കാണിച്ചിട്ടില്ല.

അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിളഅതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള

English summary
congress lost three time mla ashwin kotwal, he will join bjp, hardik patel opting same route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X