കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് വഴിമാറണം.... രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ്, കാരണം ഇതാണ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ തന്നെ രംഗത്ത്. രാഹുല്‍ ഗാന്ധി വഴിമാറി കൊടുക്കണമെന്നാണ് പ്രധാന ആവശ്യം. സോണിയാ ഗാന്ധിയുടെ പിടിവാശി കൊണ്ടാണ് രാഹുല്‍ പാര്‍ട്ടിക്കുള്ളിലെ അധികാര കേന്ദ്രമായി മാറിയത്. അത് അവസാനിപ്പിച്ചാല്‍ പാര്‍ട്ടി വളരുമെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. നേതൃത്വത്തിനെതിരെ വെബ് സീരീസിയുമായി രംഗത്ത് വരാനാണ് നേതാക്കളുടെ തീരുമാനം.

അതേസമയം അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മെച്ചപ്പെട്ട പ്രകടനവും, യുപിയില്‍ തരംഗമായി കൊണ്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി പ്രഭാവവുമാണ് ഇതിന്റെ പിന്നിലുള്ളത്. പ്രിയങ്കയ്ക്ക് കടന്നുവരാന്‍ നേതാക്കള്‍ അവസരമൊരുക്കണമെന്നാണ് പ്രധാന ആവശ്യം. നേരത്തെ തന്നെ രാഹുല്‍ ഗാന്ധി വിഭാഗവും പ്രിയങ്ക ഗാന്ധി വിഭാഗവും തമ്മില്‍ അധികാര തര്‍ക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാഹുലിന്റെ പരാജയങ്ങള്‍

രാഹുലിന്റെ പരാജയങ്ങള്‍

കോണ്‍ഗ്രസിന്റെ അടുത്ത അനുഭാവിയും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളയാളുമായ പങ്കജ് ശങ്കറാണ് വെബ് സീരിസുമായി രംഗത്തുള്ളത്. രാഹുല്‍ ഗാന്ധിയുടെ പരാജയങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ളതാണ് വെബ് സീരീസ്. പ്രിയങ്ക ഗാന്ധി വിചാരിച്ചാല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുടെ പുത്ര മോഹം രാഹുലിനെ പാര്‍ട്ടി പദവികളില്‍ നിലനിര്‍ത്തുകയാണെന്നും പങ്കജ് ചൂണ്ടിക്കാണിച്ചു.

ബിജെപിയുടെ വിമര്‍ശനം

ബിജെപിയുടെ വിമര്‍ശനം

രാഹുല്‍ കാര്യപ്രാപ്തിയില്ലാത്ത നേതാവാണെന്ന് ദീര്‍ഘകാലമായി ബിജെപി ഉന്നയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ബിജെപി ആരാധകര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് തന്നെ പപ്പു എന്ന് വിളിച്ചാണ്. സമ്മര്‍ദ സമയങ്ങള്‍ വരുമ്പോള്‍ രാഹുല്‍ ഒളിച്ചോടുന്ന പ്രകൃതക്കാരനാണെന്ന് ബിജെപി ആരോപിക്കുന്നു. നിര്‍ണായക ഘട്ടങ്ങളിലെ രാഹുലിന്റെ വിദേശ യാത്രകളാണ് ഇതിന്റെ പ്രധാന കാരണം. അതേസമയം പങ്കജ് ഉയര്‍ത്തുന്ന ആരോപണങ്ങളും ഇതേ ഗണത്തിലേക്കാണ് വരുന്നത്.

പ്രിയങ്ക ക്യാമ്പ്

പ്രിയങ്ക ക്യാമ്പ്

പങ്കജ് ശങ്കര്‍ പാര്‍ട്ടിയിലെ പ്രിയങ്ക ക്യാമ്പിലെ ശക്തനായ നേതാവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ മാധ്യമ ഇടപെടലുകള്‍ നയിച്ചിരുന്നത് പങ്കജാണ്. പ്രിയങ്കയുടെ ദൈനംദിന പരിപാടിയെ കുറിച്ചുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പും ഇയാളാണ് നിയന്ത്രിക്കുന്നത്. അതേസമയം തന്റെ വെബ് സീരീസ് ദേശീയ നേതൃത്വത്തിന് ഇപ്പോഴുള്ള അവസ്ഥയെ കുറിച്ച് ബോധ്യപ്പെടുത്താനാണ്. അവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളല്ല നടക്കുന്നതെന്ന് കാണിക്കാനാണ് ഈ വെബ് സീരീസ്.

രാഹുല്‍ ദുര്‍ബലനാകുന്നു

രാഹുല്‍ ദുര്‍ബലനാകുന്നു

രാഹുല്‍ ഗാന്ധി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകളാണ് ഇതോടെ ഇല്ലാതാവുന്നത്. പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ക്യാമ്പ് തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്. രാഹുലിനും കാര്യമായ റോള്‍ പാര്‍ട്ടിയിലില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ വളരെ കുറച്ച് പ്രചാരണമാണ് രാഹുല്‍ നടത്തിയത്. നിര്‍ണായക യോഗങ്ങളില്‍ മാത്രമേ രാഹുല്‍ ഇനി പങ്കെടുക്കൂ. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലുള്ള പിടി ശക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക വിഭാഗം.

സുര്‍ജേവാല പറയുന്നത്

സുര്‍ജേവാല പറയുന്നത്

പങ്കജ് ഒരിക്കലും സോണിയയുമായോ പ്രിയങ്കയുമായോ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. പ്രിയങ്കയുടെ ഓഫീസുമായി യാതൊരു ബന്ധവും ഇയാള്‍ക്കില്ലെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പങ്കജ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഇത് ചെയ്യുന്നതെന്ന് കണ്ടറിയാമെന്നും സുര്‍ജേവാല പറഞ്ഞു. അതേസമയം 13 എപ്പിസോഡുകളുള്ള വെബ് സീരിസാണ് വരുന്നതെന്നും, രാഹുല്‍ ഗാന്ധി 15 വര്‍ഷത്തെ ഭരണമാണ് ഇതിലുള്ളതെന്നും പങ്കജ് പറഞ്ഞു. നേതൃ ശേഷിയുള്ളവരെ കോണ്‍ഗ്രസ് ഉയര്‍ത്തി കൊണ്ടുവരുന്നില്ലെന്നും പങ്കജ് പറഞ്ഞു.

പ്രിയങ്കയ്ക്ക് സാധിക്കും

പ്രിയങ്കയ്ക്ക് സാധിക്കും

പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാനുള്ള കരുത്തുണ്ട്. എന്നാല്‍ രാഹുല്‍ അതിന് അനുവദിക്കുന്നില്ല. കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരും പ്രിയങ്ക എല്ലാം മാറ്റി മറിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും പങ്കജ് പറഞ്ഞു. അതേസമയം പാര്‍ട്ടിയിലെ സീനിയര്‍ ക്യാമ്പിനെ ഒതുക്കാന്‍ പ്രിയങ്കയുടെ നിര്‍ദേശപ്രകാരമാണ് പങ്കജ് ഇത് ചെയ്യുന്നതെന്നും സൂചനയുണ്ട്. രാഹുല്‍ ദുര്‍ബലനായ സാഹചര്യത്തില്‍ സീനിയര്‍ ക്യാമ്പാണ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത്.

 റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ

English summary
congress loyalist against rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X