കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ്, ആധാര്‍ നന്ദന്‍ നീലേക്കനി!

Google Oneindia Malayalam News

ബാഗ്ലൂര്‍: ഐ ടി നഗരമായ ബാംഗ്ലൂരിന്റെ അഭിമാനമായ ഇന്‍ഫോസിസിന്റെ മുന്‍ മേധാവി, ആധാര്‍ എന്ന ആശയത്തിന് പിന്നിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍, സമ്പന്നര്‍ മാത്രം താമസിക്കുന്ന സൗത്ത് ബാംഗ്ലൂര്‍ ലോക്‌സഭ സീറ്റില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. നന്ദന്‍ നീലേക്കനി എന്ന ഐ ടി വിശാരദന്റെ അപദാനങ്ങള്‍ ഇങ്ങനെ പോകുന്നു.

വെറും രണ്ട് ദിവസം മുന്‍പാണ് നന്ദന്‍ നീലേക്കനി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൊട്ടടുത്ത ദിവസം അദ്ദേഹം ബാംഗ്ലൂര്‍ സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി. ബി ജെ പിയിലെ സിറ്റിംഗ് എം പിയായ അനന്ത് കുമാര്‍ എന്ന പ്രബല നേതാവിനെതിരെ കോണ്‍ഗ്രസ് വിശ്വസിച്ച് നിര്‍ത്താന്‍ മാത്രം കോണ്‍ഗ്രസിന് ആരാണ് നന്ദന്‍ നീലേക്കനി.

നീലേക്കനി. സാക്ഷാല്‍ നാരായണമൂര്‍ത്തി തിരിച്ചുവിളിച്ചിട്ട് പോലും ഇന്‍ഫോസിസിലേക്ക് തിരിച്ചുപോകാന്‍ നന്ദന്‍ നീലേക്കനി തയ്യാറായിരുന്നില്ല. ഐ ടി തലവന്‍ - സംരഭകന്‍ എന്നീ മേഖലഖളില്‍ നിന്നും രാഷ്ട്രീയക്കാരന്റെ കുപ്പായത്തിലേക്കെത്തിയ നന്ദന്‍ നീലേക്കനിയെക്കുറിച്ച്.

നന്ദന്‍ മനോഹര്‍ നിലേകനി

നന്ദന്‍ മനോഹര്‍ നിലേകനി

ബാംഗ്ലൂരിലെ പ്രശസ്തമായ വാണി വിലാസ് ആശുപത്രിയിലാണ് നന്ദന്‍ മനോഹര്‍ നീലേക്കനി ജനിച്ചത്. അച്ഛന്‍ മനോഹര്‍ നീലേക്കനി. അമ്മ ദുര്‍ഗ.

ഐ ഐ ടിയന്‍

ഐ ഐ ടിയന്‍

ബിഷപ്പ് കോട്ടന്‍ സ്‌കൂളിലും സെന്റ് ജോസഫ്‌സ്, കര്‍ണാടക പി യു കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ മനോഹര്‍ പരിക്കര്‍ ബോംബെ ഐ ഐ ടിയില്‍ സഹപാഠിയായിരുന്നു.

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

1981 ല്‍ നാരായണമൂര്‍ത്തിക്കും എന്‍ എസ് രാഘവനും എസ് ഗോപാലകൃഷ്ണനും ഷിബുലാലിനും മറ്റുമൊപ്പം ഇന്‍ഫോസിസ് സ്ഥാപിച്ചു. 2002 മുതല്‍ 2007 വരെ ഇന്‍ഫോസിസ് സി ഇ ഓ ആയിരുന്നു.

ആധാര്‍

ആധാര്‍

2009 ല്‍ നന്ദന്‍ നീലേക്കനി ഇന്‍ഫോസിസ് വിട്ടു. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനായാണ് പിന്നീട് നീലേക്കനി ശ്രദ്ധിക്കപ്പെട്ടത്.

 ഇമാജിനിംഗ് ഇന്ത്യ

ഇമാജിനിംഗ് ഇന്ത്യ

ബിസിനസിന് അപ്പുറത്ത് വ്യക്തമായ രാഷ്ട്രീയം നീലേക്കനിക്ക് ഉണ്ടായിരുന്നു. ഇന്‍ഫോസിസില്‍ ഇരിക്കേ തന്നെ ബാംഗ്ലൂരില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇന്ത്യയെക്കുറിച്ചുള്ള നന്ദന്‍ നീലേക്കനിയുടെ സ്വപ്‌നങ്ങളാണ് ഇമാജിനിംഗ് ഇന്ത്യ എന്ന പുസ്തകം.

ഭാഷകള്‍

ഭാഷകള്‍

ഇംഗ്ലീഷും കൊങ്കിണിയും സംസാരിക്കും ഈ ഐ ഐ ടി ഗ്രാജ്വേറ്റ്. ഹിന്ദിയും കന്നഡയും തനിക്ക് വഴങ്ങുമെന്ന് നീലേക്കനി അഭിമുഖങ്ങളില്‍ പറയുന്നു.

 ഗാന്ധികുടുംബത്തിന്റെ അടുപ്പക്കാരന്‍

ഗാന്ധികുടുംബത്തിന്റെ അടുപ്പക്കാരന്‍

രാഷ്ട്രീയത്തിനപ്പുറം ഗാന്ധികുടുംബവുമായി ബന്ധം പുലര്‍ത്തുന്നു ഈ വ്യവസായ പ്രമുഖന്‍. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പമാണ് നീലേക്കനിയെ കോണ്‍ഗ്രസില്‍ എത്തിച്ചത്.

കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

2014 മാര്‍ച്ചിലാണ് നന്ദന്‍ നീലേക്കനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നീലേക്കനി കോണ്‍ഗ്രസിലെത്തുമെന്നും മത്സരിക്കുമെന്നും ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

അഭ്യൂഹം വെറുതെയായില്ല

അഭ്യൂഹം വെറുതെയായില്ല

ബാംഗ്ലൂര്‍ സൗത്തില്‍ നിന്നുമാണ് നന്ദന്‍ നീലേക്കനി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. അഞ്ച് തവണ എം പിയായ അനന്ത് കുമാറാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി.

 ഓണ്‍ലൈനില്‍ പുലി

ഓണ്‍ലൈനില്‍ പുലി

ഐ ടി വിദഗ്ധനായ നന്ദന്‍ നിലേക്കനി ഓണ്‍ലൈനില്‍ പ്രചാരണം ആരംഭിച്ചിട്ട് മാസങ്ങളായി. ബാംഗ്ലൂരിനെ ഉടച്ചുവാര്‍ക്കാനുള്ള പദ്ധതികളാണ് നിലേക്കനിയുടെ ചര്‍ച്ചകളില്‍.

ട്രാഫിക് ബ്ലോക്

ട്രാഫിക് ബ്ലോക്

ബാംഗ്ലൂര്‍ നിവാസികളുടെ ഏറ്റവും വലിയ ശാപമായ ട്രാഫിക് ബ്ലോക്കുകളെയാണ് നിലേക്കനി ലക്ഷ്യം വെക്കുന്നത്. ബ്ലോക്ക് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കൊപ്പം ബാംഗ്ലൂര്‍ ബി എം ടി സി ബസില്‍ നിലേക്കനി ഇനിക്കുന്ന ചിത്രവും സോഷ്യല്‍ സൈറ്റുകളില്‍ വന്‍ ഹിറ്റാണ്.

 രാഹുലാണ് താരം

രാഹുലാണ് താരം

മാറ്റത്തിന്റെ ഏജന്റ് എന്നാണ് നന്ദന്‍ നീലേക്കനി രാഹുല്‍ ഗാന്ധിയെ വിളിക്കുന്നത്. രാഹുലുമായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കൂടിയാണ് നന്ദനെ കോണ്‍ഗ്രസിലെത്തിച്ചത്.


English summary
UIDAI chief and Infosys co-founder, Nandan Nilekani, Congress candidate from Bangalore South.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X