'രാഹുലിന്‍റെ പണി ഏറ്റു'..ചിരിച്ച് കോൺഗ്രസ്; തമിഴ്നാട്ടിൽ മികച്ച സ്ട്രൈക്ക് റേറ്റ്
ചെന്നൈ; കേരളത്തിലും അസമിലും പശ്ചിബംഗാളിലും പുതിച്ചേരിയിലുമെല്ലാം ഇക്കുറി കനത്ത തിരിച്ചടിയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത്. കേരളത്തിൽ വെറും 21 സീറ്റുകളിലായിരുന്നു വിജയം. 15 വർഷം ഭരിച്ചിരുന്ന അസമിൽ ലഭിച്ചത് 29 സീറ്റുകൾ. പുതുച്ചേരിയിൽ രണ്ട് സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ ബംഗാളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. എന്നാൽ ഈ തിരിച്ചടികൾക്കിടയിലും കോൺഗ്രസിന് ആശ്വസമായി മാറിയിരിക്കുകയാണ് തമിഴ്നാട്.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

കോൺഗ്രസിന് നൽകാൻ
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നൽകാനില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ ഡിഎംകെ. നേരത്തേ ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിരുന്നുവെങ്കിലും വിജയിക്കാൻ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

40 സീറ്റ്
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് സഖ്യത്തിൽ കോണ്‍ഗ്രസിന് നൽകിയത് എന്നാൽ പാർട്ടി വിജയിച്ചത് എട്ട് സീറ്റുകളിൽ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ 21 സീറ്റിലധികം നൽകില്ലെന്ന നിലപാടായിരുന്നു ഡിഎംകെ സ്വീകരിച്ചിരുന്നത്. 2011 ൽ 63 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ് 5 സീറ്റിലായിരുന്നു വിജയിച്ചത്.

25 സീറ്റുകൾ
അതേസമയം സീറ്റ് ചർച്ചകൾ ശക്തമായതോടെ അന്തിമ ഘട്ടത്തിൽ 25 സീറ്റുകൾ നൽകാൻ ഡിഎംകെ തിരുമാനിക്കുകയായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ 25 ൽ 18 ഉം വിജയിച്ച് കൂറ്റൻ മു്നനേറ്റം നേടാൻ കോൺഗ്രസിന് സാധിച്ചു. കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിച്ച 5 മണ്ഡലങ്ങളിൽ നാലിലും കോൺഗ്രസായിരുന്നു വിജയിച്ചത്.

നേരിട്ട് മത്സരം
ഊട്ടി, വിളവൻകോട്, കൊളച്ചൽ, കാരക്കുടി എന്നിവിടങ്ങളിലാണ് കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയത്.
72 ശതമാനമാണ് കോൺഗ്രസിന്റെ സ്ട്രൈക്ക് റേറ്റ്.നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയം കൂടാതെ കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞു.

രാഹുലിന്റെ പ്രചരണം
1,37,950 വോട്ടുകൾക്കായിരുന്നു ജയം. രാഹുൽ ഗാന്ധി നേരിട്ടായിരുന്നു തമിഴ്നാട്ടിൽ പ്രചരണങ്ങൾ നടത്തിയത്. രാഹുലിന്റെ പ്രചരണങ്ങൾ വലിയ രീതിയില് സംസ്ഥാനത്ത് ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ഇവിടെ. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിയന്തരമായ തിരുത്തലുകൾ വേണമെന്ന മുന്നറിയിപ്പാണ് ഒരുവിഭാഗം നേതാക്കൾ നൽകുന്നത്.
Recommended Video

യുപിയിലും പഞ്ചാബിലും
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശക്തമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പരാജയം ആവർത്തിക്കുമെന്നും നേതാക്കൾ പറയുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ അമരീന്ദർ സിംഗ് ഉണ്ടെങ്കിലും യുപിയിൽ ശക്തമായൊരു നേതാവില്ല. പ്രിയങ്ക ഗാന്ധിയെ കൊണ്ട് മാത്രം യോഗിയെ തളിയ്ക്കാൻ ആകില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications