കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വലിയ അബദ്ധം, ബിഎസ്പി ബന്ധം പോലെ, ശിവസേന ബന്ധം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന ബന്ധത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. കോണ്‍ഗ്രസ് വലിയ അബദ്ധമാണ് കാണിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നേരത്തെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയത് പോലെയാണിത്. അന്ന് കോണ്‍ഗ്രസ് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. പിന്നീട് ഒരിക്കലും യുപിയില്‍ കരകയറാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും സഞ്ജയ് നിരുപം മുന്നറിയിപ്പ് നല്‍കി.

1

മഹാരാഷ്ട്രയില്‍ അതേ അബദ്ധമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. ശിവസേന സര്‍ക്കാര്‍ മൂന്നാം കക്ഷിയാവുക എന്നത് കോണ്‍ഗ്രസിന്റെ അവസാനമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സമ്മര്‍ദത്തിന് വഴങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സഞ്ജയ് നിരുപം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അനുമതി നല്‍കിയിരിക്കുകയാണ്. സോണിയാ ഗാന്ധി അടങ്ങുന്ന കമ്മിറ്റി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തി.

കഴിഞ്ഞ സര്‍ക്കാര്‍ ശിവസേന എംഎല്‍എമാരോട് തിരിച്ചറിയല്‍ രേഖകളുമായി യോഗത്തിനെത്താന്‍ ശിവസേന നിര്‍ദേശിച്ചിരുന്നു. ഗവര്‍ണര്‍ക്ക് മുമ്പില്‍ എംഎല്‍എമാരെ ഹാജരാകുന്നതിന് മുമ്പുള്ള നിര്‍ണായക നീക്കമാണിത്. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്‍സിപി നേതാക്കളായ അജിത് പവാര്‍, ജയന്ത് പാട്ടീല്‍ എന്നിവര്‍ സര്‍ക്കാരിന്റെ ഭാഗമാകുമെന്നാണ് സൂചന.

എന്‍സിപിയിലെ പ്രമുഖരെ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസാണ് ആവശ്യപ്പെട്ടത്. ചഗന്‍ ഭുജ്ബല്‍, നവാബ് മാലിക്ക് എന്നിവരും മന്ത്രിസഭയിലുണ്ടാവും. എന്നാല്‍ സഞ്ജയ് നിരുപം വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയുമായി ഉണ്ടാക്കുന്ന സര്‍ക്കാര്‍ ഒരിക്കലും നല്ല രീതിയില്‍ മുന്നോട്ട് പോകില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാവുമെന്നും, താന്‍ അതിനെ പിന്തുണയ്ക്കില്ലെന്നും നിരുപം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപി പുറത്ത്? ' മഹാ വികാസ ആഗധി' അധികാരത്തിലേക്ക്?പ്രഖ്യാപനം നാളെമഹാരാഷ്ട്രയില്‍ ബിജെപി പുറത്ത്? ' മഹാ വികാസ ആഗധി' അധികാരത്തിലേക്ക്?പ്രഖ്യാപനം നാളെ

English summary
congress made a mistake to joins hands with shiv sena says sanjay nirupam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X