'അനിയാ നിൽ'.. സ്റ്റാലിനെ മെരുക്കാൻ നേരിട്ടിറങ്ങി സോണിയയും ഖാർഗെയും..പവാറിനേയും കാണും

മണ്ഡല പുനർനിർണയ ബില്ലിനെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീണതിന് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയേയും എൻസിപിയേയും പിന്തിരിപ്പിക്കാനാണ് ശ്രമം. ഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സോണിയാ ഗാന്ധിയും നേരിട്ട് എംകെ സ്റ്റാലിനേയും ശരദ് പവാറിനേയും കാണും.

സ്റ്റാലിനുമായി ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ വെച്ചാണ് സോണിയയും ഖാർഗെയും കൂടിക്കാഴ്ച നടത്തുക. ഇതിനുശേഷം തിരിച്ച് രാത്രി എട്ടുമണിയോടെ മുംബൈയിലെത്തും. അവിടെ ശരദ് പവാറുമായി ഇരുവരും ചർച്ച നടത്തും. ലോക്സഭ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി, ആർജെഡി, സമാജ്‌വാദി പാർട്ടി പ്രതിനിധികൾ എന്നിവരും ചെന്നൈയിലേയും മുംബൈയിലേയും ചർച്ചകളിൽ പങ്കെടുക്കും. രണ്ട് പ്രത്യേക ചാർട്ടഡ് ഫ്ലൈറ്റിലായിരിക്കും നേതാക്കളുടെ യാത്ര.

sonia1-9884179

കൂടിക്കാഴ്ചയ്ക്ക് സ്റ്റാലിൻ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയില്ലെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. ' ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇനി നിലപാട് തിരുത്തുമെന്ന് കരുതുന്നില്ല. അതിനപ്പുറം കോണ്‍ഗ്രസിന് എന്താണ് ഞങ്ങൾക്ക് വേണ്ടി തിരിച്ച് ചെയ്യാൻ സാധിക്കുക? ഇപ്പോഴാണെങ്കിൽ അവരുടെ നേതാക്കൾ ജോസഫ് വിജയ് സർക്കാരിൽ മന്ത്രിമാരാണ്', ഡിഎംകെ നേതാവ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ വ്യക്തമാക്കിയത്. രണ്ട് ഉപാധികളാണ് ഡിഎംകെ മുന്നോട്ട് വെച്ചത്. 1971 ലെ സെന്‍സസ് പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അനുപാതം 25 വര്‍ഷത്തേക്ക് തുടരണമെന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. 7.18 ശതമാനമെന്ന സംസ്ഥാന സീറ്റ് വിഹിതം നിലനിര്‍ത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും കേന്ദ്രസർക്കാർ അംഗീകരിച്ചതിനാലാണ് ബില്ലിനെ പിന്തുണയ്ക്കാണ് തീരുമാനിച്ചതെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം ഏകീകൃത വര്‍ധനവിന് ബില്‍ അനുമതി നല്‍കുന്നതിനാലാണ് തീരുമാനമെന്നും നേതാക്കൾ പറഞ്ഞു.

ബിൽ നടപ്പായാൽ തമിഴ്നാട്ടിലെ ലോക്സഭ സീറ്റുകളുടെ എണ്ണം 39 ൽ നിന്ന് 51 ആയി വർധിക്കും. ഡിഎംകെയ്ക്ക് ലോക്സഭയിൽ 22 എം.പിമാരുണ്ട്. രാജ്യസഭയിൽ 8 പേരും. എൻസിപിക്ക് ആകട്ടെ ലോക്സഭയിൽ 8 എം.പിമാരുണ്ട്. ബിജെപി നിലവിൽ വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഏപ്രിലിൽ ബില്ല് അവതരിപ്പിച്ചപ്പോൾവലിയ തിരിച്ചടിയാണ് സഖ്യം നേരിട്ടത്. ആകെ ലഭിക്കേണ്ട 352 വോട്ടിൽ അന്ന് 298 എംപിമാരുടെ പിന്തുണ മാത്രമായിരുന്നു എൻഡിഎയ്ക്ക് ഉണ്ടായിരുന്നത്. 230 പേരായിരുന്നു എതിർത്തത്. ലോക്സഭയിൽ ബില്ല് പരാജയപ്പെട്ടതോടെ രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കേണ്ടി വന്നില്ല.

വീണ്ടും ബില്ലുമായി എൻഡിഎ വരുമ്പോൾ പ്രതിപക്ഷത്തുള്ള രണ്ട് പ്രബല പാർട്ടികളെ തങ്ങൾക്കൊപ്പം നിർത്താനായി എന്നത് തന്നെയാണ് എൻഡിഎയുടെ ആത്മവിശ്വാസം ഉയർത്തുന്നത്. നിലവിൽ 322 പേരുടെ പിന്തുണ എൻഡിഎയ്ക്കുണ്ട്. ഇതുകൂടാെ വൈഎസ്ആര്‍സിപിയുടെ 4 അംഗങ്ങളും ഇത്തവണയും ബിജെപിക്ക് ഒപ്പമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma