കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം; ബിജെപിക്ക് ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടി

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ നടന്ന തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഗ്രാമ-മുന്‍സിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായി ബിജെപി, അകാലി ദള്‍ എന്നിവര്‍ തിരിച്ചടി നേരിട്ടു. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കോണ്‍ഗ്രസ് കടന്ന് കയറുന്നതാണ് ആദ്യഘട്ട ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നിതിനിടയിലായിരുന്നു പഞ്ചാബില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.

Recommended Video

cmsvideo
Huge Setback For BJP In Punjab Urban Body Polls,Congress Wins
പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം

പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം

2302 വാര്‍ഡുകള്‍, എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 14 നായിരുന്നു വോട്ടെടുപ്പ്. ഒക്ടോബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് കൊവിഡ് കാരണം ഈ വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ പാര്‍ട്ടികളും തനിച്ചായിരുന്നു മത്സരിച്ചത്.

അകാലിദളും ബിജെപിയും

അകാലിദളും ബിജെപിയും

കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആംആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. സഖ്യത്തിന്‍റെ കാര്യത്തില്‍ പ്രാദേശിക തലത്തില്‍ ചെറുകക്ഷികളുമായി ചില നീക്കുപോക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കര്‍ഷക സമരം ആരംഭിച്ചതിന് പിന്നാലെയുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണ്ണായകമായിരുന്നു ജനവിധി.

ആദ്യ ഫല സൂചനകള്‍

ആദ്യ ഫല സൂചനകള്‍


ബുധനാഴ്ച രാവിലെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ തന്നെ മികച്ച മുന്നുറ്റേമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ആകെയുള്ള എട്ട് മുന്‍സിപ്പാലിറ്റികളില്‍ എട്ടില്‍ എട്ടിടത്തും കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ബിജെപിക്കും ശിരോമണി അകാലി ദളിനും ഒരിടത്ത് പോലും ലീഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. 50 മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നഗറില്‍ 49 ഇടത്തും കോണ്‍ഗ്രസ് മുന്നേറുകയാണ്. ഒരിടത്ത് മാത്രം ശിരോമണി അകാലി ദളിന് മുന്‍തൂക്കമുണ്ട്.

കോണ്‍ഗ്രസ് വിജയം

കോണ്‍ഗ്രസ് വിജയം

രാജ്പുര മുന്‍സിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി കേവലം രണ്ട് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. അകാലി ദളും എഎപിയും ഇവിടെ ഒരോ സീറ്റിലും വിജയിച്ചു. ദേരാബസി മുന്‍സിപ്പല്‍ കൗണ്‍സിലിലെ എട്ട് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മറ്റ് കക്ഷികള്‍ ഏറെ പിന്നിലാണ്.

ദൊരാഹ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ദൊരാഹ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും വിജയിച്ചാണ് ദൊരാഹ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. സമ്രാലയില്‍ 15 വാര്‍ഡില്‍ പത്തിടത്തും കോണ്‍ഗ്രസ് മുന്നേറ്റമാണ്. കപൂര്‍ത്തല മുന്‍സിപ്പാലിറ്റിയില്‍ ആകെയുള്ള 50 സീറ്റില്‍ 47 സീറ്റിലെ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ 43 ഇടത്തും കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ശിരോമണി അകാലി ദള്‍ രണ്ടിടത്ത് മുന്നേറുമ്പോള്‍ ബിജെപിക്ക് ഒരിടത്തും മുന്നേറ്റമില്ല.

സിരാക്പുരില്‍

സിരാക്പുരില്‍

സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. 12 വാര്‍ഡുകളാമ് ഫിറോസ്പൂരില്‍ കോണ്‍ഗ്രസ് കരസ്ഥമാക്കിയത്. ജണ്ഡ്യാലയില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും മുന്നിടത്ത് അകാലിദളും ജയിച്ചു. ലല്‍റുവില്‍ അഞ്ച് വാര്‍ഡുകളും നാലംഗില്‍ 15 വാര്‍ഡുകളും കോണ്‍ഗ്രസ് വിജയിച്ചു. നാലംഗില്‍ രണ്ടിടത്ത് ബിജെപി വിജയിച്ചു.

ശ്രീ അനന്ത്പുര്‍ സാഹിബില്‍

ശ്രീ അനന്ത്പുര്‍ സാഹിബില്‍


ശ്രീ അനന്ത്പുര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രന്മാരാണ് ജയിച്ചത്. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉണ്ടായിരുന്ന എഎപിക്കും അകാലിദളിനും ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല. കിര്‍താര്‍പുര്‍ സാഹിബില്‍ അകാലിദളിന് ഒരു സീറ്റ് ലഭിച്ചപ്പോള്‍ പത്തിടത്ത് സ്വതന്ത്രര്‍ വിജയം കരസ്ഥമാക്കി.

അമൃത്സര്‍ ജില്ലയില്‍

അമൃത്സര്‍ ജില്ലയില്‍

അമൃത്സര്‍ ജില്ലയില്‍ രയ്യ, ജണ്ഡ്യാല, അജ്‌നാല, രാംദാസ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. മജിതയില്‍ അകാലി ദള്‍ വിജയം സ്വന്തമാക്കി. അമൃത്സര്‍ മുന്‍സിപ്പല്‍ കോര്‍പ്പേറഷനിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം സ്വന്തമാക്കി. വന്‍ മാര്‍ജിനിലാണ് വാര്‍ഡ് സ്വന്തമാക്കിയത്. ഹൊഷിയാര്‍പുരില്‍ ബിജെപി മുന്‍മന്ത്രി ത്രിക്ഷാന്‍ സൂദിന്റെ ഭാര്യയും തോറ്റു.

ഫസില്‍കയിലെ വിജയം

ഫസില്‍കയിലെ വിജയം


19 സീറ്റുകളിലാണ് ഫസില്‍കയില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ഇവിടെ ബിജെപി നാലിടത്തും എഎപി രണ്ടിടത്തും വിജയിച്ചു. നേരത്തെ ബിജെപി വലിയ നേട്ടമുണ്ടാക്കിയ മേഖലയാണ് ഇത്. അബോഹറില്‍ ആകെയുള്ള 49 50 സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് അകാലി ദളിന് മുന്നിട്ട് നില്‍ക്കാന്‍ സാധിക്കുന്നത്. മോഗയില്‍ കോണ്‍ഗ്രസ് 20 വാര്‍ഡുകള്‍ നേടിയപ്പോള്‍ അകാലിദള്‍ 15 സീറ്റ് സ്വന്തമാക്കി.

ഡല്‍ഹി പോലീസ് 74ാമത് റെയ്‌സിങ് ഡേ പരേഡ്, ചിത്രങ്ങള്‍

പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Congress makes good strides in Punjab local body elections; A setback for the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X