കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കണം, മോദി നാട് നശിപ്പിച്ചു, തുറന്നടിച്ച് മുന്‍ കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നേതാക്കളെ ആദ്യം കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രി കെകെ തിവാരി. ശശി തരൂരിനെയും ജയറാം രമേശിനെയുമൊക്കെ പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മോദി ഇന്ത്യയെ ദുഷ്‌ചെയ്തികളുടെയും ചെകുത്താന്റെയും നാടാക്കി മാറ്റിയിരിക്കുകയാണ്. അങ്ങനെ ഒരാളെ പുകഴ്ത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് എറിയണമെന്നും തിവാരി പറഞ്ഞു.

1

നേരത്തെ തരൂരിനും ജയറാം രമേശിനും പുറമേ അഭിഷേക് സിംഗ്‌വിയും മോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ മോദി സ്തുതി വര്‍ധിക്കുകയാണ്. സോണിയാ ഗാന്ധി അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണം. ഇവര്‍ക്ക് പുറത്തേക്കുള്ള വഴി സോണിയ തന്നെ കാണിച്ച് കൊടുക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് മോദിക്കെതിരെ എല്ലാ അര്‍ത്ഥത്തിലുമുള്ള വലിയൊരു ആക്രമണമാണ് ഇപ്പോള്‍ നടത്തേണ്ടത്. ജനങ്ങളുടെ പ്രശ്‌നം അതിനായി ഏറ്റെടുക്കണം. മോദി രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയവും ഹിന്ദു തീവ്രവാദവുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഫാസിസമാണ് കൊണ്ടുവരികയെന്നും തിവാരി പറയുന്നു. ഒരാളും മോശക്കാരനായും നല്ലവനുമായും ജനിക്കുന്നില്ല. പക്ഷേ ഒരാളുടെ പ്രവര്‍ത്തികള്‍ അയാളെ ഇതില്‍ ഏതെങ്കിലും ഒന്നില്‍ കൊണ്ടുവരുമെന്ന് തിവാരി പറഞ്ഞു.

ഇന്ന് ഇന്ത്യ പൂര്‍ണമായും മോശം രാജ്യമായി മാറിയിരിക്കുകയാണ്. അതിന് കാരണക്കാരന്‍ മോദിയാണെന്നും തിവാരി കുറ്റപ്പെടുത്തി. അതേസമയം ജയറാം രമേശ് സ്വന്തം കരിയര്‍ നോക്കി എങ്ങോട്ട് വേണമെങ്കിലും ചാടുന്ന നേതാവാണ്. അതേസമയം തരൂര്‍ ബുദ്ധിമാനും കഴിവുള്ള നേതാവുമാണ്. പക്ഷേ അദ്ദേഹത്തിന് എല്ലാ കല്യാണത്തിനും വരനാവാനും, എല്ലാ സംസ്‌കാര ചടങ്ങുകളിലും ശവമായി നില്‍ക്കാനുമാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം സ്വന്തം കഴിവ് തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും തിവാരി പറഞ്ഞു.

വിമാനത്താവളത്തില്‍ തര്‍ക്കിച്ച് രാഹുല്‍ ഗാന്ധി... പോലീസുകാരോട് പറഞ്ഞത് ഇങ്ങനെ, ഒടുവില്‍ മടക്കംവിമാനത്താവളത്തില്‍ തര്‍ക്കിച്ച് രാഹുല്‍ ഗാന്ധി... പോലീസുകാരോട് പറഞ്ഞത് ഇങ്ങനെ, ഒടുവില്‍ മടക്കം

English summary
congress man praising modi will be thrown out says veteran leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X