കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയാളുടെ കണ്ണുകള്‍ പതിക്കുന്നത് പേടിസ്വപ്നം പോലെ: എംജെ അക്ബറിനെതിരെ കോണ്‍ഗ്രസ്, രാജി അനിവാര്യമെന്ന്!!

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. മാധ്യമ രംഗത്ത് ആരംഭിച്ച മീടൂ ഹാഷ് ടാഗ് ക്യാമ്പെയിന് വന്‍ പിന്തുണ ലഭിച്ചതോടെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയത്. എംജെ അക്ബറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതായി മാധ്യമപ്രവര്‍ത്തകരായ കനിക ഗെഹ് ലോത്ത്, സുപര്‍ണ ശര്‍മ, ഗസാല വഹാബ്, ശുതാപ പോള്‍ എന്നിവരാണ് തുറന്നു പറഞ്ഞിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആറോളം സ്ത്രീകളാണ് വിദേശകാര്യ സഹമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയത്.

<strong>'അയാളെന്റെ അരക്കെട്ടില്‍ കടന്നു പിടിച്ചു'; മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനെതിരെ വെളിപ്പെടുത്തല്‍</strong>'അയാളെന്റെ അരക്കെട്ടില്‍ കടന്നു പിടിച്ചു'; മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനെതിരെ വെളിപ്പെടുത്തല്‍

സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുടങ്ങിയ മീ ടു ക്യാമ്പയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ രംഗത്തേക്കും കടന്നിരുന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മിടൂ ഹാഷ്ടാഗിന് കീഴില്‍ അണിനിരന്നത്. ഇതോടെ മാധ്യമരംഗത്തെ നിരവധി പേരുടെ മുഖംമൂടിയാണ് അഴിഞ്ഞ് വീണത്. രണ്ട് ദേശീയ ദിനപത്രങ്ങളിലെ പ്രമുഖര്‍ ഈ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്യുന്നതിനും ഇത് കാരണമായിട്ടുണ്ട്.

 ആരോപണങ്ങളില്‍ നടപടി!!

ആരോപണങ്ങളില്‍ നടപടി!!

ലൈംഗിക അതിക്രമ ആരോപണങ്ങള്‍ വ്യാപകമായതോടെ അധികാരത്തിലിരിക്കുന്ന ആരോപണ വിധേയര്‍ക്കെതിരെ നടപടി വേണമെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രതികരണം. അധികാര കേന്ദ്രങ്ങളിലിരിക്കുന്ന പുരുഷന്മാര്‍ എപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നതെന്നും മാധ്യമ രംഗത്തും രാഷ്ട്രീയത്തിലും ഒരേ സ്ഥിതിയാണുള്ളതെന്നും മേനകാ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവര്‍ തങ്ങളെ സ്വഭാവദൂഷ്യമുള്ളവരായി കണക്കാക്കുമെന്ന് കരുതി ഇത്തരം സംഭവങ്ങള്‍ ആരും തുറന്ന് പറയാറില്ലെന്നും ഈ രീതിക്ക് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. എംജെ അക്ബറിനെതിരെ ആരോപണമുയര്‍ന്നതോടെ ബിജെപിയില്‍ നിന്ന് പരസ്യ പ്രതികരണം നടത്തുന്ന ആദ്യത്തെ മന്ത്രി മേനകാ ഗാന്ധിയാണ്.

 അക്ബറിനെതിരെ നടപടി അനിവാര്യം!!

അക്ബറിനെതിരെ നടപടി അനിവാര്യം!!

കോണ്‍ഗ്രസ് നേതാവ് ജെയ്പാല്‍ റെഡ്ഡിയാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഒന്നിലധികം സ്ത്രീകളില്‍ നിന്ന് മന്ത്രി ആരോപണം നേരിട്ട സാഹചര്യത്തില്‍ രാജിയാണ് അനിവാര്യമെന്നാണ് ജയ്പാല്‍ റെഡ്ഡി ചൂണ്ടിക്കാണിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബര്‍ വിദേശകാര്യ സഹമന്ത്രിയായി എത്തുകയായിരുന്നു. നിലവിലെ വെളിപ്പെടുത്തല്‍ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ അക്ബറിനേറ്റ കളങ്കമാണെന്നും റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു. തന്റെ സഹപ്രവര്‍ത്തകനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇതുവരെ പ്രതികരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തൃപ്തികരമായ ഒരു വിശദീകകരണവുമായി എംജെ അക്ബര്‍ രംഗത്തെത്തുകയോ രാജി പ്രഖ്യാപിക്കുകയോ ആണ് അക്ബര്‍ ചെയ്യേണ്ടതെന്നും മുന്‍ മന്ത്രികൂടിയായ ജെയ്പാല്‍ റെഡ്ഡി ചൂണ്ടിക്കാണിച്ചു. ആരോപണങ്ങളില്‍ അന്വേഷണം നടക്കണമെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. അക്ബറിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടിട്ടുണ്ട്.

 പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും!

പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും!


ഏഴോളം സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതോടെ കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനോട് വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. എംജെ അക്ബറില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന. ആരോപണത്തോടെ എംജെ അക്ബറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അതേ സമയം എംജെ അക്ബറിന് വാട്സ്ആപ്പില്‍ അയച്ച മെസേജുകള്‍ക്ക് മറുപടിയില്ലെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പ്രിയ രമണിയുടെ വെളിപ്പെടുത്തല്‍

പ്രിയ രമണിയുടെ വെളിപ്പെടുത്തല്‍


വോഗ് മാസികയില്‍ വെച്ച് തനിക്ക് എംജെ അക്ബറില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് പ്രിയ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഹാര്‍വി വെസ്റ്റൈനുമാര്‍ക്ക് എന്ന തലക്കെട്ടില്‍ പ്രിയ വോഗില്‍ എഴുതിയ ലേഖനത്തില്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് കുടിക്കാന്‍ സോഫ്റ്റ് ഡ്രിങ്ക്സ് നല്‍കിയ ശേഷം അദ്ദേഹം തൊട്ടടുത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രിയ കുറിച്ചത്. തൊഴില്‍ സംബന്ധമായി എംജെ അക്ബറിനെ കാണാനെത്തിയപ്പോഴായിരുന്നു ഇതെന്നും അവര്‍ കുറിച്ചു. പ്രിയ ഇക്കാര്യം ട്വീറ്റ് ചെയ്തതോടെ സമാന രീതിയില്‍ ദുരനുഭവം നേരിട്ട സ്ത്രീകള്‍ കൂടി #metoo ഹാഷ്ടാഗ് ക്യാമ്പയിനില്‍ എംജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് താന്‍ ആ മുറിയില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്രിയ കുറിച്ചത്. അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഏത് തരത്തിലും ഉപദ്രവിക്കുന്ന വ്യക്തി എന്ന നിലയിലാണ് സ്ത്രീകള്‍ അക്ബറിനെ വിലയിരുത്തുന്നത്.

English summary
Congress and maneka gandhi seeks actions against mj akbar over allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X