കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരുവിന് വാരിക്കോരി നല്‍കാന്‍ കോണ്‍ഗ്രസ്സ്; ലോകോത്തര നിലവാരം വാഗ്ദാനം ചെയ്ത് പ്രകടന പത്രിക

  • By Desk
Google Oneindia Malayalam News

ബംഗളൂരു;ബംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യം ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് പ്രകടന പത്രിക.നഗരത്തിലെ തടാകങ്ങള്‍ മാലിന്യമുക്തമാക്കുക, ഗതാഗതകുരുക്ക് ഒഴുവാക്കുക തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗളുരു നഗരത്തിനായി കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ കരുതിയിരിക്കുന്നത്
എല്ലാ തടാകങ്ങളും അഞ്ച് വര്‍ഷം കൊണ്ട് മാലിന്യമുക്തമാക്കും

100 കി.മി അകലെവരെ സബേര്‍ബന്‍ ട്രെയിന്‍ പ്രാന്തപ്രദേശങ്ങളില്‍ സാറ്റ് ലൈറ്റ് ബസ് സ്റ്റേഷനുകള്‍ കൂടുതല്‍ മേല്‍പാലം നിര്‍മിച്ചും റോഡുകള്‍ക്കു വീതി കൂട്ടിയും സുഗമഗതാഗതം. മികച്ച നിലവാരമുള്ള ടെന്‍ഡര്‍ ഷുവര്‍ റോഡ്ദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. പൊതു കെട്ടിടങ്ങളുടെ ബേസ്‌മെന്റുകള്‍ ഉപയോഗിച്ച് കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

 congress

. കൂടുതല്‍ ജംക്ഷനുകളില്‍ സ്‌കൈവോക്.ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും പ്രത്യേക പാത.സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നഗരവാസികള്‍ക്കു ഭവനപദ്ധതി.എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും സോളര്‍ പാനലുകള്‍ സ്ഥാപിക്കും.
മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കും. നഗരത്തിന്റെ വികസനത്തിനായി മെട്രോപോളിറ്റന്‍ പ്ലാനിങ് കമ്മിറ്റിയും സിറ്റി ഇക്കണോമിക് ഡവലപ്‌മെന്റ് ഏജന്‍സിയും, അതുപോലെ ജനസേവ പദ്ധതിയുടെ മേല്‍നോട്ടത്തിനായി ഓംബുഡ്‌സ്മാന്‍ ഓഫിസ്.

തടാകങ്ങളുടെ പുനരുദ്ധാരണത്തിനു മുന്‍ഗണന.
മലിനജലം കയറാതിരിക്കാന്‍ ജലാശയങ്ങള്‍ക്കു സമീപം ശുദ്ധീകരണ പ്ലാന്റുകള്‍.
നമ്മ മെട്രോ സര്‍വീസ് സമീപജില്ലകളുമായി ബന്ധിപ്പിക്കും.
നമ്മ മെട്രോ സര്‍വീസ് സമീപജില്ലകളുമായി ബന്ധിപ്പിക്കും.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി.
യുവാക്കള്‍ക്കായി ജിംനേഷ്യം.എല്ലാ അപാര്‍ട്‌മെന്റുകള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കും. എല്ലാ ജംക്ഷനുകളിലും സിസി ക്യാമറകള്‍.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കാവേരി നാലാംഘട്ട ജലവിതരണ പദ്ധതി നടപ്പാക്കും.

ഭൂഗര്‍ഭജലനിരപ്പ് മെച്ചപ്പെടുത്താനായി കിണറുകള്‍ റീചാര്‍ജ് ചെയ്യാന്‍ പദ്ധതി.
വാര്‍ഡ്തലത്തില്‍ ഇ-വേസ്റ്റ് ശേഖരിക്കാന്‍ കേന്ദ്രങ്ങള്‍
നഗരത്തില്‍ 2000 കിലോമീറ്റര്‍ നടപ്പാത നിര്‍മിക്കും. 12 മീറ്ററോ അധിലധികമോ വീതിയുള്ള റോഡുകളുടെ നടപ്പാതയുടെ വീതി കുറഞ്ഞത് 1.8 മീറ്ററാക്കും.
ബിബിഎംപിയിലെ തൂപ്പുജോലിക്കാര്‍ (പൗരകര്‍മികര്‍)ക്കായി ക്ഷേമപദ്ധതികള്‍.
മാലിന്യം കത്തിച്ചാല്‍ പിഴ.എല്ലാ അപേക്ഷകള്‍ക്കും ഏകജാലക സംവിധാനം. അപേക്ഷകളില്‍ പരമാവധി 30 ദിവസം കൊണ്ട് പരിഹാരമുണ്ടാക്കുക ലക്ഷ്യം.
അതിവേഗ ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്ടിവിറ്റി എന്നിവ ഏര്‍പ്പെടുത്തും. . ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കും. മനുഷ്യരെ ഉപയോഗിച്ചുള്ള ആള്‍നൂഴി ശുചീകരണം അനുവദിക്കില്ല.

നഗരവികസനത്തിന് പുറമേ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് പത്രികയില്‍ പറയുന്നു.കന്നഡിഗരുടെ 'മന്‍ കി ബാത്ത്' ആണ് പ്രകടനപത്രികയെന്നും നാലഞ്ചുപേര്‍ അടഞ്ഞ മുറിയിലിരുന്നു തയാറാക്കിയതല്ലെന്നും
മംഗളൂരുവില്‍ പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മറ്റു പ്രധാന വാഗ്ദാനങ്ങള്‍
സംസ്ഥാനത്ത് പ്രതിവര്‍ഷം 15-20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. നൈപുണ്യ വികസനം, സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കല്‍,
യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ അനുപാതം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കും.സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരുപതിനായിരത്തില്‍ എത്തിക്കും.
കര്‍ണാടകയെ കുടില്‍ വിമുക്തമാക്കും. ഗ്രാമമേഖലയില്‍ 50 ലക്ഷം വീടുകള്‍
നഗരമേഖലയില്‍ 15 ലക്ഷം വീടുകള്‍.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ 12 ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം.
വിവരസാങ്കേതിക മേഖലയില്‍നിന്നു ലഭിക്കുന്ന 6000 കോടി ഡോളര്‍ വരുമാനം 30,000 കോടി ഡോളറിന്റേതാക്കി മാറ്റും.
വിവരസാങ്കേതിക മേഖലയില്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രികയിലെ വാഗ്ദാനങ്ങളില്‍ 95 ശതമാനവും നടപ്പിലാക്കിയതായി രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.സംസ്ഥാനത്തിനു മൊത്തമായും മേഖലാ തലങ്ങള്‍ക്കു പ്രത്യേകമായുമുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്‌

English summary
karnataka election congress manifesto will gave additional votes for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X