കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസുരക്ഷയെ തകര്‍ക്കുന്ന പ്രകടന പത്രിക, തീവ്രവാദികളെ സഹായിക്കും, കോണ്‍ഗ്രസിനെതിരെ ജെയ്റ്റ്‌ലി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ ഗാന്ധിയുടെ നയങ്ങള്‍ അപകടകരവും രാജ്യസുരക്ഷയ്ക്കും ക്ഷേമത്തിനും എതിരാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സൈനിക പ്രത്യേകാധികാര നയമായ അഫ്‌സ്പ പിന്‍വലിക്കുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം.

1

രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാനാണ് രാഹലിന്റെ ശ്രമം. കശ്മീരില്‍ സൈനിക സ്വാധീനം കുറയ്ക്കുന്ന കോണ്‍ഗ്രസിന്റെ നയം ഭയപ്പെടുത്തുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാഹുലിന്റെ ഒപ്പമുള്ള ഒന്നിനും കൊള്ളാത്ത ഒരു കൂട്ടമാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും ജെയ്റ്റ്‌ലി പരിഹസിച്ചു.

കോണ്‍ഗ്രസ് നേതൃത്വം മാവോയിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും സഹായമൊരുക്കുകയാണ്. സുപ്രധാനമായ 124 എ നീക്കം ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതോടെ രാജ്യദ്രോഹം ഒരു കുറ്റമല്ലാതാകും. ഇത് നടത്തിയ പാര്‍ട്ടിക്ക് ഒരു വോട്ടു പോലും നല്‍കാന്‍ പാടില്ല. കശ്മീരി പണ്ഡിറ്റുകളെ കുറിച്ചൊന്നും പ്രകടനപത്രികയില്‍ പരാമര്‍ശമില്ല. നെഹ്രു കുടുംബത്തിന് വീണ്ടും ചരിത്രപരമായ വിഡ്ഡിത്തം സംഭവിച്ചെന്നും ജെയ്റ്റ്‌ല് പറഞ്ഞു.

സൈനികര്‍ക്കെതിരെ പലയിടങ്ങളില്‍ നിന്ന് പരാതികള്‍ വരുന്നുണ്ട്. പക്ഷേ അഫ്‌സ്പ പോലുള്ള നയം എടുത്ത് കളയുമ്പോള്‍ കോണ്‍ഗ്രസ് തീവ്രവാദികളെ സഹായിക്കുകയാണ്. അത് രാജ്യത്തിനാകെ ഭീഷണിയാണ്. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകള്‍ ഇതുവരെ എഴുതി തള്ളിയിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബുന്ധേല്‍ഖണ്ഡ് പിടിക്കാന്‍ പ്രിയങ്ക, 4 സീറ്റുകള്‍ക്ക് പ്രാധാന്യം, മഹാസഖ്യം കണ്ണുവെച്ച സീറ്റുകള്‍ബുന്ധേല്‍ഖണ്ഡ് പിടിക്കാന്‍ പ്രിയങ്ക, 4 സീറ്റുകള്‍ക്ക് പ്രാധാന്യം, മഹാസഖ്യം കണ്ണുവെച്ച സീറ്റുകള്‍

English summary
congress manifesto encourage terrorist and maoists says arun jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X