കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം കര്‍ഷകര്‍, ജനങ്ങളെ കൈയിലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം... വല്ലതും നടക്കുമോ ?

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്:കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: കര്‍ഷകരെയും സമൂഹത്തില്‍ താഴെത്തട്ടിലുള്ളവരുടെയും ഉന്നമനം ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. യൂത്ത്, വികസനം, കുടിയേറ്റം, കര്‍ഷകര്‍ എന്നിവരെയെല്ലാം ലക്ഷ്യമിട്ട് നേരത്തേ ബിജെപിയും പ്രകടന പത്രിക അവതരിപ്പിച്ചിരുന്നു. 2020ഓടെ എല്ലാവര്‍ക്കും വീട്, തൊഴില്‍, വിദഗ്ധ പരിശീലനം, സ്ത്രീ ശാക്തീകരണം, ദുരന്തനിവാരണം, അടിസ്ഥാന വികസനം എന്നിവയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്.

rawat

ജോലിയില്ലാത്ത വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 25നും ഇടയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സ്മാര്‍ട്ടഫോണുകള്‍ നല്‍കും. ഒരു വര്‍ഷത്തേക്ക് ഫ്രീ ഡാറ്റയും ഫ്രീ കോളിങും ഇവര്‍ക്കു ലഭിക്കും. 2020ഓടെ ഓരോ കുടുംബത്തിലെയും ഒരു അംഗത്തിനെങ്കിലും ജോലി, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം 100 ദിവസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ജോലിയില്ലാത്ത മുഴുവന്‍ യുവതീയുവാക്കള്‍ക്കും 2500 രൂപ, യുവതീ യുവാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനായി ഓരോ ജില്ലയിലും സെന്ററുകള്‍ എന്നിങ്ങനെ ഒരുപിടി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

congress

മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനം തന്നെ മുന്നില്‍ കണ്ടാണ് ഇതു തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English summary
The ruling Congress party manifesto, released, sought to focus on villages and “last person in the society.The manifesto was released by chief minister Harish Rawat who said the document unveils a clear roadmap for the development of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X