കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ വര്‍ക്കിംഗ് പ്രസിഡന്റാവും

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ വിഭാഗീയത അവസാനിപ്പിക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നു. രാഹുല്‍ ഗാന്ധി നിയമിച്ച സംസ്ഥാന സമിതി പൂര്‍ണമായും പിരിച്ചുവിടുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വറിനെ പുറത്താക്കുമെന്നാണ് നേതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ സോണിയയുടെ വിശ്വസ്തയാണ് ആ സ്ഥാനത്തേക്ക് എത്തുന്നത്.

അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി സോണിയ സമവായ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ഹൂഡയെ ഒപ്പം നിര്‍ത്തിയിട്ടില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതായി പോവുമെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. ഗുലാം നബി ആസാദ് ഹൂഡയുമായി അനുനയത്തിന് മുന്‍കൈയ്യെടുത്തതും കോണ്‍ഗ്രസിന് നേട്ടമാണ്.

തന്‍വറിനെ പുറത്താക്കും

തന്‍വറിനെ പുറത്താക്കും

കോണ്‍ഗ്രസ് സംസ്ഥാനത്ത് പിളര്‍പ്പിന്റെ വക്കിലെത്തിയത് അശോക് തന്‍വറിന്റെ മോശം പ്രവര്‍ത്തനം കൊണ്ടാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഹൂഡയുമായി നല്ല ബന്ധമുണ്ടാക്കാനും തന്‍വറിന് സാധിച്ചിരുന്നില്ല. അതേസമയം രാഹുല്‍ ഗാന്ധിയാണ് തന്‍വറിനെ നിയമിച്ചത്. രാഹുലിന്റെ ഏറ്റവും അടുത്തയാളായിട്ടാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അറിയപ്പെടുന്നത്. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നന്നായി മുന്നോട്ട് കൊണ്ടുപോകാനും അശോക് തന്‍വറിന് സാധിച്ചില്ല.

റിസ്‌കെടുത്ത് കോണ്‍ഗ്രസ്

റിസ്‌കെടുത്ത് കോണ്‍ഗ്രസ്

ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അശോക് തന്‍വര്‍. അദ്ദേഹത്തെ പുറത്താക്കിയാല്‍ ദളിത് വോട്ടുകള്‍ ചോരുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ റിസ്‌കെടുക്കാനാണ് തീരുമാനം. കുമാരി സെല്‍ജയാണ് പുതിയ സംസ്ഥാന അധ്യക്ഷയാവാന്‍ ഒരുങ്ങുന്നത്. സോണിയയുമായിട്ടാണ് ഇവര്‍ക്ക് അടുപ്പം. ഹരിയാനയില്‍ 90 സീറ്റുകളിലും സംഘടന പ്രവര്‍ത്തനം ശക്തമാക്കാനാണ് നിര്‍ദേശം. 46 നിര്‍ണായക സീറ്റുകളില്‍ സജീവ പ്രവര്‍ത്തനം നടത്താന്‍ സെല്‍ജയുടെ വരവ് കോണ്‍ഗ്രസിനെ സഹായിക്കും.

ഹൂഡ സോണിയയെ കണ്ടു

ഹൂഡ സോണിയയെ കണ്ടു

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഭൂപീന്ദര്‍ സിംഗ് ഹൂഡ സോണിയാ ഗാന്ധിയെ കണ്ടിരിക്കുകയാണ്. സോണിയയുടെ ജന്‍പഥ് പത്തിലുള്ള വീട്ടിലെത്തിയാണ് ഹൂഡ കൂടിക്കാഴ്ച്ച നടത്തി. അതേസമയം വിമതരുമായി മികച്ച ചര്‍ച്ച നടത്തി പരിചയമുള്ള സോണിയക്ക് മുന്നില്‍ ഹൂഡ മുട്ടുമടക്കിയെന്നാണ് റിപ്പോര്‍ട്ട്. ഗുലാം നബി ആസാദാണ് ഈ കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയത്. അതേസമയം പാര്‍ട്ടിയില്‍ നിര്‍ണായക പദവികള്‍ അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത.

വിമത ഭീഷണി ഒഴിയുന്നു

വിമത ഭീഷണി ഒഴിയുന്നു

കുമാരി സെല്‍ജയ്‌ക്കൊപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും കോണ്‍ഗ്രസ് നിയമിച്ചതോടെ ഹരിയാനയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. വ്യത്യസ്ത വിഭാഗങ്ങളെ കോര്‍ത്തിണക്കിയാണ് സംസ്ഥാന സമിതി രൂപീകരിച്ചിരിക്കുന്നത്. ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മകനും റോത്തക്കിലെ മുന്‍ എംപിയുമായ ദീപേന്ദര്‍ ഹൂഡയാണ് ഒരു വര്‍ക്കിംഗ് പ്രസിഡന്റ്. ഇത് സോണിയയെ ഹൂഡ കണ്ടതോടെ ലഭിച്ചതാണ്. അതേസമയം സോണിയയുടെ സമവായ നീക്കം ബിജെപിയെ അമ്പരിപ്പിച്ചിരിക്കുകയാണ്.

ലക്ഷ്യം ജാട്ട് വോട്ട്

ലക്ഷ്യം ജാട്ട് വോട്ട്

ഹരിയാനയില്‍ ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. അതിനായി ഭൂപീന്ദര്‍ ഹൂഡയെ പ്രചാരണ കമ്മിറ്റി അധ്യക്ഷനായി നിയമിക്കാന്‍ ഒരുങ്ങുകയാണ് സോണിയ. ഹൂഡയുടെ സമ്മര്‍ദ തന്ത്രത്തിന് സോണിയ വഴങ്ങിയത്, പാര്‍ട്ടിയുടെ വിജയ സാധ്യതയെ ബാധിക്കാതിരിക്കാനാണ്. നേരത്തെ അശോക് തന്‍വറുമായുള്ള ഹൂഡയുടെ പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തരിപ്പണമാക്കിയത്. ഇത്തവണ ജാട്ട് വോട്ടുകളില്‍ ഹൂഡയ്ക്കുള്ള സ്വാധീനം ബിജെപിയെ വീഴ്ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

സഖ്യത്തിന് നിര്‍ദേശം

സഖ്യത്തിന് നിര്‍ദേശം

ഐഎന്‍എല്‍ഡിയുമായുള്ള സഖ്യമാണ് പ്രധാനമായി സോണിയ മുന്നില്‍ കാണുന്നത്. 2014 കോണ്‍ഗ്രസിനേക്കാള്‍ എംഎല്‍എമാര്‍ ലോക്ദളിനുണ്ടായിരുന്നു. ഹൂഡ ഇവരുമായി കൈകോര്‍ക്കുമോ എന്ന് ഉറപ്പില്ല. ഗുലാം നബി ആസാദ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അജയ് യാദവ്, സെല്‍ജ എന്നിവര്‍ക്കൊപ്പമാണ് മുന്നേറ്റം. അതേസമയം എസ്‌സി, ദളിത് വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക ഹൂഡയ്ക്കുള്ള ലക്ഷ്യമാണ്. പക്ഷേ ഒബിസി അടക്കമുള്ള വിഭാഗങ്ങള്‍ ബിജെപിക്കൊപ്പമാണ്. സോണിയയുടെ ഇടപെടലും ഹൂഡ ശക്തനായതും, ഒപ്പം കുമാരി സെല്‍ജയുടെ മികവും പോക്കറ്റ് ബെല്‍റ്റുകളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

<strong>ഭീമാ കൊറേഗാവ് കേസ്; വാര്‍ ആന്‍ഡ് പീസില്‍ ദേശവിരുദ്ധത ഉണ്ടെന്ന് കോടതി, മറുപടി ഇങ്ങനെ</strong>ഭീമാ കൊറേഗാവ് കേസ്; വാര്‍ ആന്‍ഡ് പീസില്‍ ദേശവിരുദ്ധത ഉണ്ടെന്ന് കോടതി, മറുപടി ഇങ്ങനെ

English summary
congress may appoint kumari selja as haryana unit head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X