Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തുന്നു.... എസ്പിക്കും ബിഎസ്പിക്കും സമ്മതം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നിന്നിരുന്ന ബിഎസ്പിയും എസ്പിയും ആശങ്കയില്‍. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയായി ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവരെ ഒപ്പം നിര്‍ത്താനാണ് ഇരുവരും ആലോചിക്കുന്നത്. എസ്പി ഈ നിര്‍ദേശം മായാവതിക്ക് മുന്നില്‍ വെച്ച് കഴിഞ്ഞു. കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നത് വലിയ അബദ്ധമാവുമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് സഖ്യത്തിലെത്തിയാല്‍ ബിജെപി 2014ല്‍ നടത്തിയത് പോലുള്ള മുന്നേറ്റം പ്രതിപക്ഷ സഖ്യത്തിനും സാധ്യമാകും. നിലവില്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ വിജയം അലയടിച്ച് തുടങ്ങിയിട്ടുണ്ട്. പലരും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ പ്രവചിക്കുന്നുണ്ട്. അതിലുപരി ബിജെപിയുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കാണ് കോണ്‍ഗ്രസ് തകര്‍ത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവരെ അകറ്റി നിര്‍ത്തുന്നത് വലിയ തിരിച്ചടിയാവുമെന്ന് മായാവതി പറയുന്നു.

മായാവതിക്കുള്ള ഭയം

മായാവതിക്കുള്ള ഭയം

കോണ്‍ഗ്രസിനെ മുമ്പത്തേക്കാളേറെ മായാവതി ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്. പ്രധാന വിഷയം ബിഎസ്പിയും കോണ്‍ഗ്രസും ലക്ഷ്യമിടുന്നത് ഒരേ വോട്ട് ബാങ്കാണ് എന്നതിലാണ്. മുസ്ലീം വോട്ട് ബാങ്കാണ് ഇരുവരുടെയും ലക്ഷ്യം. എസ്പിയുടെയും വോട്ട്ബാങ്കാണ് മുസ്ലീങ്ങള്‍. കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടാന്‍ ഇരുവരും മടിക്കുന്നതും ഇക്കാരണം കൊണ്ടാണ്. അതേസമയം ഇനി അത് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

മുസ്ലീങ്ങള്‍ കോണ്‍ഗ്രസിലേക്ക്

മുസ്ലീങ്ങള്‍ കോണ്‍ഗ്രസിലേക്ക്

മുസ്ലീങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. നേരത്തെ കോണ്‍ഗ്രസ് ദുര്‍ബലമായതോടെയാണ് ഇവിടെ മുസ്ലീങ്ങള്‍ എസ്പിയെയും ബിഎസ്പിയെയും പിന്തുണയ്ക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസില്‍ ഇപ്പോള്‍ മുസ്ലീങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസിന് 2019 വന്‍ നേട്ടമുണ്ടാക്കും. അതേസമയം അത്തരമൊരു സാഹചര്യത്തെ മായാവതി ശരിക്കും ഭയപ്പെടുന്നുണ്ട്.

ഒറ്റയ്ക്ക് മത്സരിച്ചാല്‍....

ഒറ്റയ്ക്ക് മത്സരിച്ചാല്‍....

കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ അത് ഏറ്റവും വെല്ലുവിളിയാവുക എസ്പിക്കും ബിഎസ്പിക്കുമാകും. നേരത്തെ മായാവതി യുപിയില്‍ 40 സീറ്റില്‍ മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. ഇതേ സീറ്റ് തന്നെ അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്കും ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളെ ആകര്‍ഷിക്കുന്നതിനാല്‍ ഈ നിലപാട് മാറ്റാന്‍ ഒരുങ്ങുകയാണ് എസ്പി. 2009ല്‍ 21 സീറ്റുകള്‍ കോണ്‍ഗ്രസിന് യുപിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇത് ആവര്‍ത്തിച്ചാല്‍ ഭരണം കോണ്‍ഗ്രസ് പിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

35 സീറ്റുകള്‍

35 സീറ്റുകള്‍

യുപിയില്‍ 35 സീറ്റുകള്‍ മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 19 ശതമാനമാണ്. ഇവര്‍ വിചാരിച്ചാല്‍ മൊത്തം ഭരണത്തെ തന്നെ സ്വാധീനിക്കാന്‍ സാധിക്കും. 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ മുസ്ലീം ജനസംഖ്യം 30 ശതമാനത്തില്‍ അധികമാണ്. മൊറാദാബാദ്, ബിജ്‌നോര്‍, മുസഫര്‍നഗര്‍, സഹാരണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഇത് 40 ശതമാനത്തിന് മുകളില്‍ നില്‍ക്കും. കൈരാന, ബാഗ്പത്ത്, മീററ്റ്, ഗാസിയാബാദ് എന്നിവയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്.

എന്തുകൊണ്ട് മുസ്ലീങ്ങള്‍

എന്തുകൊണ്ട് മുസ്ലീങ്ങള്‍

ബിജെപി പരമ്പരാഗതമായി ജാട്ട് വോട്ടുകളാണ് ഇവിടെ നേടാന്‍ ശ്രമിക്കാറുള്ളത്. ബിഎസ്പി ദളിത് വോട്ടുകളില്‍ കേന്ദ്രീകരിച്ചപ്പോഴാണ് കോണ്‍ഗ്രസ് മുസ്ലീം വോട്ടുകളില്‍ ശ്രദ്ധിച്ചത്. ഇത് 2019ല്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. സംഘടനാ അടിത്തറ ശക്തിപ്പെടുത്തിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് ആയി മാറുകയും ചെയ്യും. എന്നാല്‍ മായാവതിയും അഖിലേഷും ഒപ്പം വന്നില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. 2009 ആവര്‍ത്തിക്കുമെന്നാണ് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+