സുശീൽ കുമാർ ഷിന്‍ഡെ, മല്ലികാർജുൻ ഖാർഗെ... അടുത്ത കോൺഗ്രസ് അധ്യക്ഷനാര്? ചർച്ചകളിങ്ങനെ...
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പിച്ച് പറഞ്ഞതോടെ അടുത്ത കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ല ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാവണം എന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ നേതൃത്വം പരിഗമിക്കുമെന്നാണ് സൂചന.
അങ്ങിനെയെങ്കിൽ സുശീല്‍ കുമാര്‍ ഷിന്‍ഡെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ പുതിയ അദ്ധ്യക്ഷനാവുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഇനിയില്ലെന്ന് ഔദ്യോഗികമായി രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു . രാജിവെച്ച കാര്യം വ്യക്തമാക്കുന്ന കത്ത് രാഹുല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് രാഹുൽ ഗാന്ധി തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം പാർട്ടിക്ക് ആവസ്യം വരുമ്പോൾ തന്റെ സേവനം ലഭ്യമാണെന്നും രാഹുൽ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നുള്ള സുശീല്‍ കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസിന്റെ ദളിത് മുഖമാണ്. അതുമാത്രമല്ല ഗാന്ധി-ദളിത് കുടുംബത്തിന്റെ വിശ്വസ്തനുമാണ്. അതുകൊണ്ട് തന്നെ 77കാരനായ സുശീല്‍ കുമാര്‍ ഷിന്‍ഡെ അദ്ധ്യക്ഷനാവാനാണ് നിലവില്‍ സാധ്യത . മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഷിന്‍ഡെ അദ്ധ്യക്ഷനായി വരികയാണെങ്കില്‍ നല്ലതാണെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്.
കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷത്തെ മികച്ച രീതിയില്‍ നയിച്ചിരുന്ന വ്യക്തിയാണ് 76കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോൺഗ്രസിലെ മികച്ച നേതാക്കളിൽ ഒരാളാണ്. കേന്ദ്ര മന്ത്രിസഭയിൽ അംഗവുമായിരുന്നു ഖാർഗെ. എന്നാൽ ഇവരിൽ ആര് അടുത്ത കോൺഗ്രസ് അധ്യക്ഷനാകും എന്നതിൽ വ്യക്തതയില്ല. നെഹ്റു-ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ള ഒരു വ്യക്തി അധ്യക്ഷനാകുന്നത് ഇന്ന് മൂന്നാമതായാണ്.
പിവി നരസിംഹ റാവു, സീതാറാം കേസരി തുടങ്ങിയവരായിരുന്നു നെഹ്റു-ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ള കോൺഗ്രസ് പ്രസിഡന്റുമാർ. ആര് അടുത്ത അധ്യക്ഷനാകണമെന്നത് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ തീരുമാനത്തിലായിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications