കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശീൽ കുമാർ ഷിന്‍ഡെ, മല്ലികാർജുൻ ഖാർഗെ... അടുത്ത കോൺഗ്രസ് അധ്യക്ഷനാര്? ചർച്ചകളിങ്ങനെ...

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പിച്ച് പറഞ്ഞതോടെ അടുത്ത കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ല ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാവണം എന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ നേതൃത്വം പരിഗമിക്കുമെന്നാണ് സൂചന.

<strong>അടച്ചിട്ട വീട്ടില്‍ നിന്ന് 17 പവൻ മോഷണം പോയ സംഭവം: തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ</strong>അടച്ചിട്ട വീട്ടില്‍ നിന്ന് 17 പവൻ മോഷണം പോയ സംഭവം: തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

അങ്ങിനെയെങ്കിൽ സുശീല്‍ കുമാര്‍ ഷിന്‍ഡെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ പുതിയ അദ്ധ്യക്ഷനാവുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഇനിയില്ലെന്ന് ഔദ്യോഗികമായി രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു . രാജിവെച്ച കാര്യം വ്യക്തമാക്കുന്ന കത്ത് രാഹുല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

Sushil Kumar Shinde and Mallikarjun Kharge

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് രാഹുൽ ഗാന്ധി തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം പാർട്ടിക്ക് ആവസ്യം വരുമ്പോൾ തന്റെ സേവനം ലഭ്യമാണെന്നും രാഹുൽ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നുള്ള സുശീല്‍ കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസിന്റെ ദളിത് മുഖമാണ്. അതുമാത്രമല്ല ഗാന്ധി-ദളിത് കുടുംബത്തിന്റെ വിശ്വസ്തനുമാണ്. അതുകൊണ്ട് തന്നെ 77കാരനായ സുശീല്‍ കുമാര്‍ ഷിന്‍ഡെ അദ്ധ്യക്ഷനാവാനാണ് നിലവില്‍ സാധ്യത . മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഷിന്‍ഡെ അദ്ധ്യക്ഷനായി വരികയാണെങ്കില്‍ നല്ലതാണെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്.

കഴിഞ്ഞ ലോക്‌സഭയില്‍ പ്രതിപക്ഷത്തെ മികച്ച രീതിയില്‍ നയിച്ചിരുന്ന വ്യക്തിയാണ് 76കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോൺഗ്രസിലെ മികച്ച നേതാക്കളിൽ ഒരാളാണ്. കേന്ദ്ര മന്ത്രിസഭയിൽ അംഗവുമായിരുന്നു ഖാർഗെ. എന്നാൽ ഇവരിൽ ആര് അടുത്ത കോൺഗ്രസ് അധ്യക്ഷനാകും എന്നതിൽ വ്യക്തതയില്ല. നെഹ്റു-ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ള ഒരു വ്യക്തി അധ്യക്ഷനാകുന്നത് ഇന്ന് മൂന്നാമതായാണ്.

പിവി നരസിംഹ റാവു, സീതാറാം കേസരി തുടങ്ങിയവരായിരുന്നു നെഹ്റു-ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ള കോൺഗ്രസ് പ്രസിഡന്റുമാർ. ആര് അടുത്ത അധ്യക്ഷനാകണമെന്നത് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ തീരുമാനത്തിലായിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

English summary
Congress may choose between Sushil Kumar Shinde and Mallikarjun Kharge as new party president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X