കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിബന്ധനകൾ നിരത്തി ഗെഹ്ലോട്ട്, വാസ്നികിനെ പരിഗണിച്ച് ഹൈക്കമാന്റ്? കോൺഗ്രസിൽ ചൂടുള്ള ചർച്ചകൾ

Google Oneindia Malayalam News

ദില്ലി: അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ചൂടുള്ള ചർച്ചകൾ. ഹൈക്കമാന്റ് സ്ഥാനാർത്ഥിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരിന് പുറമെ മറ്റ് ചില പേരുകളും ചർച്ചയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഗെഹ്ലോട്ട് ഹൈക്കമാന്റിന് മുന്നിൽ ചില നിബന്ധനകൾ വെച്ച സാഹചര്യത്തിലാണ് ഇതെന്നാണ് വിവരം. അതേസമയം ഗാന്ധി കുടുംബത്തിന്റെ കൂടി പിന്തുണയോടെ മാത്രമേ മത്സരത്തിനുള്ളൂ എന്ന നിലയിലേക്കാണ് ഇപ്പോൾ ജി-23 നേതാക്കളുടെ ചർച്ചയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'ഓ മൈ ഗോഡ്, സ്റ്റണ്ണിംഗ്'; എന്തൊരഴകാണ് അഴകേയെന്ന് ആരാധകർ..മാളവികയുടെ വൈറൽ ഫോട്ടോസ്

നിബന്ധനകൾ വെച്ച് ഗെഹ്ലോട്ട്


നേരത്തേ തന്നെ അശോക് ഗെഹ്ലോട്ടിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ചയായിരുന്നു. സ്ഥാനാർത്ഥിയാകണമെന്ന് ഗെഹ്ലോട്ടിനോട് സോണിയ ഗാന്ധി തന്നെ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തേക്ക് താൻ ഇല്ലെന്നതാണ് ഗെഹ്ലോട്ടിന്റെ നിലപാട്. പകരം സമയവായത്തിലൂടെ അധ്യക്ഷനാകാം എന്നാണ് ഗെഹ്ലോട്ട് അറിയിച്ചിരിക്കുന്നത്. ഒപ്പം മറ്റ് ചില നിബന്ധനകൾ കൂടി ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിട്ടുണ്ട്.

ഗെഹ്ലോട്ട് പിൻമാറിയാൽ മുകുൾ വാസ്നിക്ക്


മുഖ്യമന്ത്രി, പാർട്ടി അധ്യക്ഷ സ്ഥാനം എന്നീ പദവികൾ ഒന്നിച്ച് നൽകണം, താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ഗെഹ്ലോട്ട് അധ്യക്ഷനായാൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്നു സച്ചിൻ പൈലറ്റിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയേക്കും. ഈ സാധ്യതകൾ തടയുകയെന്നതാണ് ഗെഹ്ലോട്ടിന്റെ ലക്ഷ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ഹൈക്കമാൻറ് തയ്യാറായേക്കില്ല. ഇത്തരമൊരു ഘട്ടത്തിൽ ഗെഹ്ലോട്ട് പിൻമാറിയാൽ മുകുൾ വാസ്നിക്കിന്റെ പേരാണ് ഗാന്ധി കുടുംബം പരിഗണിക്കുന്നത്.

മല്ലുകാർജ്ജുൻ ഖാർഗെ, മീര കുമാര്‍

ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് വാസ്നിക്. ദളിത് നേതാവ് പാർട്ടി അധ്യക്ഷനാകുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നുണ്ട്. വാസ്നിക് അല്ലെങ്കിൽ രാജ്യസഭ പ്രതിപക്ഷ നേതാവായ മല്ലുകാർജ്ജുൻ ഖാർഗെ, മീര കുമാര്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. അതേസമയം മത്സരത്തിന് എന്ന് വ്യക്തമാക്കുമ്പോഴും നെഹ്റു കുടുംബത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ സ്ഥാനാർത്ഥിയാകാൻ ഉള്ളൂവെന്നതാണ് ജി 23 യിലെ ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ നിലപാട്.

കനത്ത തോൽവി രുചിച്ചാൽ

നെഹ്റു കുടുംബത്തിനെതിരെ മത്സരിച്ചാൽ ഉണ്ടായേക്കാവുന്ന ഗതിയാണ് നേതാക്കളുടെ ആശങ്ക. കനത്ത തോൽവി രുചിച്ചാൽ തങ്ങളുടെ നിലപാട് തെറ്റായിരുന്നുവെന്ന വ്യാഖ്യാനം ഉണ്ടാകും. ദേശീയ നേതാക്കളുമായി കൂടുതൽ ചർച്ച നടത്തി അന്തിമ തീരുമാനത്തിൽ എത്തുമെന്നാണ് ഇപ്പോൾ ശശി തരൂർ ഉൾപ്പെടെയുള്ളവർ പറയുന്നത്. അതേസമയം ശശി തരൂർ പിൻമാറിയാൽ ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നാണ് മനീഷ് തിവാരിയുടെ നിലപാട്.

നടിപടി ക്രമങ്ങളിൽ ചോദ്യമുയർത്തി തിവാരി

അതേസമയം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചൊല്ലി കടുത്ത വിമർശനമാണ് തിവാരി ഉന്നയിക്കുന്നത്. വോട്ടർ പട്ടിക പുറത്തുവിടാത്തതിനെയാണ് തിവാരി ചോദ്യം ചെയ്യുന്നത്. വോട്ടർ പട്ടികയില്ലാതെ എങ്ങനെ നീതിപൂർവകവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്നതാണ് തിവാരിയുടെ ചോദ്യം. പി സി സികളെ സമീപിച്ച് വോട്ടർ പട്ടിക
പരിശോധിക്കാമെന്ന തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുടെ പ്രതികരണത്തിനെതിരെയും തിവാരി രൂക്ഷവിമർശനം ഉയർത്തി. പത്ത് പേരുടെ പിന്തുണ ഉള്ളവർക്ക് മത്സരിക്കാമെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കില് നിങ്ങളെ പിന്തുണ വോട്ടർമാർ അസാധുവാണെന്ന പറഞ്ഞാൽ സ്ഥാനാർത്ഥികൾ എന്ത് ചെയ്യുമെന്നും മനീഷ് തിവാരി ചോദിച്ചു.

കോണ്‍ഗ്രസില്‍ വീണ്ടും ഉടക്ക്; തിവാരിയുടേയും തരൂരിന്റേയും ആവശ്യം നിരസിച്ചു, പറ്റില്ലെന്ന് വേണുഗോപാല്‍കോണ്‍ഗ്രസില്‍ വീണ്ടും ഉടക്ക്; തിവാരിയുടേയും തരൂരിന്റേയും ആവശ്യം നിരസിച്ചു, പറ്റില്ലെന്ന് വേണുഗോപാല്‍

English summary
Congress May Consider Mukul Wasnik for President election; Discussions going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X