കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ്- ഡിഎംകെ ബന്ധം ഉലയുന്നു? ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് നീക്കം

Google Oneindia Malayalam News

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാലിടറിയ സംസ്ഥാനമാണ് തമിഴ്നാട്. അണ്ണാ ഡിഎംകെ അടക്കമുള്ള സംസ്ഥാനത്തെ പ്രബല പാർട്ടികളെ ഒപ്പം കൂട്ടിയിട്ടും തമിഴകത്ത് ചലനമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചില്ല. കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് മുമ്പിൽ എൻഡിഎയ്ക്ക് കാലിടറി. അതേസമയം കോൺഗ്രസിന് മുന്നേറ്റം നടത്താനായ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്.

അടിച്ചു പിരിഞ്ഞ്' ഒവൈസിയും പ്രകാശ് അംബേദ്കറും; മഹാരാഷ്ട്രയില്‍ ആശ്വാസം കോണ്‍ഗ്രസിന്അടിച്ചു പിരിഞ്ഞ്' ഒവൈസിയും പ്രകാശ് അംബേദ്കറും; മഹാരാഷ്ട്രയില്‍ ആശ്വാസം കോണ്‍ഗ്രസിന്

ലോക്സഭാ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച ഡിഎംകെ- കോൺഗ്രസ് ബന്ധം ഉലച്ചിലിലാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നഗുനേരിയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നഗുനേരി പിടിച്ചെടുക്കാൻ ബിജെപിയും നീക്കം തുടങ്ങി.

 ലോക്സഭാ തിരഞ്ഞെടുപ്പിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ

പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും ആദ്യം രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയ നേതാവാണ് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. കോൺഗ്രസും ഡിഎംകെയ്ക്കുമൊപ്പം മറ്റ് ചെറുകക്ഷികളും ചേർന്നപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും അണ്ണാ ഡിഎംകെയ്ക്കും അടിപതറി. ആകെയുള്ള 39 സീറ്റുകളിൽ 38 ഇടത്തും സഖ്യം വിജയം നേടി. ഡിഎംകെയ്ക്ക് 21 സീറ്റുകളും കോൺഗ്രസിന് 8 സീറ്റുകളും ലഭിച്ചു. എൻഡിഎ സഖ്യത്തിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

നഗുനേരി നിയമസഭാ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസ് നേതാവായ എച്ച് വസന്തകുമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് നഗുനേരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എക്സിക്യൂട്ടിവ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെഎസ് അളഗിരി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ആവശ്യമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയും നേതാക്കൾ നൽകി.

എന്തുകൊണ്ട് സഖ്യം?

എന്തുകൊണ്ട് സഖ്യം?

തിരുനെൽവേലിയിൽ പാർട്ടി അണികളെ അഭിസംബോദന ചെയ്യുന്നതിനിടെ ഡിഎംകെ സഖ്യം ആവശ്യമാണോയെന്ന ചോദ്യം കെഎസ് അളഗിരി ഉന്നയിച്ചു. എന്തുകൊണ്ട് കോൺഗ്രസിന് ഒറ്റയ്ക്ക് മത്സരിച്ചുകൂടാ? 50 വർഷമായി എന്തുകൊണ്ടാണ് നമ്മൾ പ്രതിപക്ഷപാർട്ടിയായി മാത്രം തുടരുന്നത്? ദക്ഷിണ തമിഴ്നാട്ടിൽ കോൺഗ്രസിന് ശക്തമായ സ്വാധീനമാണുള്ളത്, എന്തുകൊണ്ട് കോൺഗ്രസിന് ഇവിടെ ഒറ്റയ്ക്ക് മത്സരിച്ചുകൂടാ? കന്യാകുമാരിയിലും തൂത്തുക്കുടിയിലും തിരുനെൽവേലിയിലും കോൺഗ്രസിന് ശക്തമായ സ്വാധീനമാണുളളതെന്നും അളഗിരി ഓർമിപ്പിച്ചു.

നേതൃത്വം തീരുമാനിക്കും

നേതൃത്വം തീരുമാനിക്കും

അതേസമയം അളഗിരിയുടെ പ്രസ്താവനയ്ക്ക് മേൽ ചർച്ച കൊഴുത്തതോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് സഖ്യകക്ഷിയായ ഡിഎംകെയുമായി കൂടിയാലോചനകൾ നടത്തിമെന്ന് അളഗിരി വ്യക്തമാക്കി. അതേസമയം എക്സിക്യൂട്ടിവ് കമ്മിറ്റയുടെ പ്രമേയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നഗുനേരി സീറ്റ് ലക്ഷ്യ വെച്ച് ഡിഎംകെയും ചില നീക്കങ്ങൾ നടത്തിയിരുന്നെന്നാണ് സൂചന. അടുത്തിടെ ഡിഎംകെ യൂത്ത് വിംഗ് നേതാവ് ഉദയനിധി സ്റ്റാലിൻ നഗുനേരി സീറ്റ് വിട്ടുനൽകുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സൂചിപ്പിച്ചിരുന്നു.

English summary
Congress may contest alone in Naguneri bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X