കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 250 സീറ്റില്‍.... ബാക്കി സഖ്യകക്ഷികള്‍ക്ക്, രാഹുലിന്റെ തന്ത്രം!!

2019ല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 250 സീറ്റില്‍

Google Oneindia Malayalam News

ദില്ലി: കുറച്ച് കാലം മുമ്പായിരുന്നുവെങ്കില്‍ കോണ്‍ഗ്രസായിരുന്നു എല്ലാവരുടെയും മുഖ്യ എതിരാളി. എന്നാല്‍ 2014ന് ശേഷം കോണ്‍ഗ്രസ് എന്ന് കേട്ടാല്‍ നാമവശേഷമായ പാര്‍ട്ടി എന്ന് വരെ പലരും പറയാന്‍ തുടങ്ങി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി കുതിപ്പ് തുടങ്ങിയതോടെ കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ മാത്രമല്ല പല സംസ്ഥാനങ്ങളില്‍ പോലും അധികാരം നഷ്ടമായി. അടുത്തിടെയാണ് കോണ്‍ഗ്രസ് ഒരു തിരിച്ചുവരവ് നടത്തിയത്. വമ്പന്‍ ജയങ്ങളൊന്നും നേടിയില്ലെങ്കിലും ബിജെപിക്കെതിരെ പ്രതിപക്ഷം ഐക്യം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ഈ ഐക്യത്തെ ബിജെപി ഭയപ്പെടുന്നുമുണ്ട്.

അതുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. വെറും 250 സീറ്റില്‍ മാത്രം മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര കുറഞ്ഞ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. ബാക്കിയുള്ള സീറ്റുകള്‍ യുപിഎയിലെ ഘടകകക്ഷികള്‍ നല്‍കുമെന്നും സൂചനയുണ്ട്.

മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം

മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം

മോദി ജനാധിപത്യത്തിനും കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനും ഭീഷണിയാണ്. മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനാണ് ഈ നീക്കങ്ങളെല്ലാം നടത്തുന്നത്. തങ്ങള്‍ക്ക് ജയസാധ്യത കുറഞ്ഞയിടങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ജയസാധ്യത വര്‍ധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഒരുപക്ഷേ സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇത്ര കുറഞ്ഞ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ആദ്യമായിട്ടാണ്. ഇത് ജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

രാഹുലിന്റെ ന്യുജനറേഷന്‍ തന്ത്രം

രാഹുലിന്റെ ന്യുജനറേഷന്‍ തന്ത്രം

ജയത്തിനായി ഇപ്പോഴുള്ള തന്ത്രങ്ങളൊന്നും പോര എന്ന തോന്നലിനെ തുടര്‍ന്നാണ് രാഹുല്‍ ഈ പദ്ധതി സ്വീകരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ന്യൂജനറേഷന്‍ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്താല്‍ യുപിഎയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ചേരുമെന്ന് രാഹുലിന് വ്യക്തമായി അറിയാം. ബിജെപി വിരുദ്ധരുടെ കൂട്ടായ്മയായി യുപിഎയെ വളര്‍ത്താനാണ് രാഹുലിന്റെ തീരുമാനം. സീറ്റ് സംബന്ധിച്ചും കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങളെ കുറിച്ചും മഹാസഖ്യത്തില്‍ രാഹുല്‍ ചര്‍ച്ച ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.

ആന്റണിയുടെ നേതൃത്വത്തില്‍ കമ്മിറ്റി

ആന്റണിയുടെ നേതൃത്വത്തില്‍ കമ്മിറ്റി

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരവധി പദ്ധതികളാണ് രാഹുല്‍ തയ്യാറാക്കിയിട്ടുള്ളത്. പ്രത്യേക ടീമിനെയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത് കൈകാര്യം ചെയ്യുന്നത്. 2019ല്‍ വിജയിക്കാന്‍ ആവശ്യമായ പദ്ധതികള്‍ പ്ലാന്‍ ചെയ്യാനാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം. ജില്ലാ-സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ പ്രതികരണമെന്താണെന്നും കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും രാഹുലിനെ അറിയിക്കിനാണ് നിര്‍ദേശം.

പരമാവധി കക്ഷികള്‍

പരമാവധി കക്ഷികള്‍

പരമാവധി കക്ഷികളെ കൂടെ നിര്‍ണമെന്നാണ് രാഹുലിന് യുവനേതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് 250 സീറ്റുകളില്‍ മത്സരിച്ചാല്‍ മതിയെന്ന ധാരണയിലെത്തിയത്. ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഏതെല്ലാം പാര്‍ട്ടികളെ കൂടെ നിര്‍ത്തണം അതിനായി എത്ര സീറ്റുകള്‍ വരെ അവര്‍ക്ക് വിട്ടുകൊടുക്കാം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. മഹാസഖ്യം ഉണ്ടാക്കി ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം 2014ല്‍ ജയിച്ച 44 സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുക്കില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ത്ഥികള്‍

ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ത്ഥികള്‍

പാര്‍ട്ടിയില്‍ ക്ലീന്‍ ഇമേജുള്ളവരെ മാത്രം നിര്‍ത്തിയാല്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നാണ് രാഹുലിന്റെ തീരുമാനം. അതേസമയം വിജയസാധ്യത കൂടുതലുള്ളവരെയും പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അതേസമയം കഴിഞ്ഞ തവണ ജയിച്ച സീറ്റുകള്‍ കോണ്‍ഗ്രസ് തന്നെ കൈവശം വെക്കുമെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ബൂത്ത് തലം തൊട്ട് ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സ്വന്തം സീറ്റുകള്‍ വര്‍ധിപ്പിക്കാനും പ്രാദേശിക കക്ഷികളുടെ പിന്തുണ ലഭിക്കാനും കാരണമാകുമെന്നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടനുണ്ടാവില്ല... തീരുമാനം പുന:സംഘടനയ്ക്ക് ശേഷം, മുരളീധരന്‍ മന്ത്രിയാവും?ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടനുണ്ടാവില്ല... തീരുമാനം പുന:സംഘടനയ്ക്ക് ശേഷം, മുരളീധരന്‍ മന്ത്രിയാവും?

ചെരിപ്പ് വരെ പോലീസുകാരെ കൊണ്ട് കഴിക്കും! എഡിജിപി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗവാസ്കര്‍‍ചെരിപ്പ് വരെ പോലീസുകാരെ കൊണ്ട് കഴിക്കും! എഡിജിപി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗവാസ്കര്‍‍

English summary
Congress may contest on 250 seats in 2019 elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X