കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കോണ്‍ഗ്രസ് മേധാവിയെ ഉടന്‍ തിരഞ്ഞെടുക്കും; സന്ദീപ് ദീക്ഷിതോ കീർത്തി ആസാദോ?

  • By Desk
Google Oneindia Malayalam News

ദില്ലി കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ദില്ലി കോണ്‍ഗ്രസ് നേതാക്കളുടെയും ദില്ലി യുടെ ചുമതലയുള്ള പിസി ചാക്കോയുടെയും ഒരു പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ദില്ലി യൂണിറ്റ് മേധാവിയുടെ അന്തിമ നാമം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ദില്ലി യൂണിറ്റ് വിഭാഗത്തില്‍പ്പെടുന്ന വിവിധ ഗ്രൂപ്പുകള്‍ പരസ്പരം മത്സരിക്കുന്നതാണ് സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനത്തില്‍ കാലതാമസമുണ്ടാക്കുന്നത്.

 മുത്തൂറ്റ് സമരം അവസാനിച്ചു; ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും മുത്തൂറ്റ് സമരം അവസാനിച്ചു; ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

കീര്‍ത്തി ആസാദിനെ ദില്ലി കോണ്‍ഗ്രസ് മേധാവിയായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യതയാണ് കൂടുതലെന്ന് റി്‌പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നത്. ധന്‍ബാദില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി പശുപതി നാഥ് സിങ്ങിനോട് 5 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായി ദര്‍ബംഗയില്‍ നിന്ന് 2014 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും 2015 ല്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

congress

ദില്ലി കോണ്‍ഗ്രസില്‍ ഷീലാ ദീക്ഷിത്തിനെ പിന്തുണയ്ക്കുന്നവര്‍ സന്ദീപ് ദീക്ഷിതിനൊപ്പമുണ്ട്. കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള രണ്ടുതവണ ലോക്‌സഭാ എംപിയാണ് അദ്ദേഹം. കീര്‍ത്തി ആസാദ്, സന്ദീപ് ദീക്ഷിത് എന്നിവരെ കൂടാതെ ജെ പി അഗര്‍വാളും ദില്ലി കോണ്‍ഗ്രസ് മേധാവി സ്ഥാനത്തേക്ക് മത്സരിക്കുന്നു. അഗര്‍വാളിനെ സോണിയ ഗാന്ധിയുമായി അടുത്തയാളായാണ് കണക്കാക്കുന്നത്. മറ്റൊരു സാധ്യത ദില്ലിയില്‍ പാര്‍ട്ടി ആവശ്യപ്പെടുന്ന പുനര്‍നിര്‍മ്മാണം പരിഗണിച്ച് ഒരു യുവ നേതാവിന് ദില്ലി യൂണിറ്റിന്റെ അധികാരങ്ങള്‍ നല്‍കണം എന്നതാണ്. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഹാരൂണ്‍ യൂസഫ്, ദേവേന്ദ്ര യാദവ്, രാജേഷ് ലിലോത്തിയ എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നു. ഏതായാലും വെള്ളിയാഴ്ചയോടെ അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

English summary
Congress may declare its Dilli PCC president soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X