കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ സ്ഥാനാര്‍ത്ഥി പട്ടിക വൈകും, 20 സീറ്റില്‍ ഇപ്പോഴും ബലാബലം, റാവത്തിന് മുന്‍തൂക്കമില്ല

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുത്തെങ്കിലും ഉത്തരാഖണ്ഡില്‍ സ്ഥാനാര്‍ത്ഥി പട്ടിക വൈകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്. പ്രധാനമായും ഇരുപത് സീറ്റിലെ തര്‍ക്കവും, ഒപ്പം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന ഭയവുമാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിക്കാന്‍കാരണം. സ്‌ക്രീനിംഗ് കമ്മിറ്റികള്‍ പലതവണ ചേര്‍ന്നുവെങ്കിലും 45 സീറ്റിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ഇതുവരെ തീരുമാനിച്ചിട്ടുള്ളത്.

ദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളും

ഇരുപതില്‍ അധികം സീറ്റുകളില്‍ നടക്കുന്ന തര്‍ക്കത്തില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ആധിപത്യമില്ലാത്തതും തടസ്സമാണ്. റാവത്ത് ഈ സീറ്റുകളില്‍ തന്റെ വിശ്വസ്തരെ മത്സരിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന് അടക്കം ഇക്കാര്യത്തില്‍ തടസ്സമുണ്ട്.

1

45 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ തീരുമാനിച്ചിട്ടുള്ളത്. 70 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇത്രയും സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ വന്‍ തോതില്‍ പാര്‍ട്ടിയില്‍ രാജിയുണ്ടാവുമെന്ന് ഹരീഷ് റാവത്ത് ഭയപ്പെടുന്നുണ്ട്. ടിക്കറ്റ് കിട്ടാത്തവര്‍ ഉറപ്പായും പാര്‍ട്ടി വിടുമെന്നാണ് സൂചന. ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സരിത ആര്യ ഇക്കാര്യം പരസ്യമാക്കി കഴിഞ്ഞു. തനിക്ക് നൈനിറ്റാളില്‍ നിന്ന് മത്സരിക്കാനുള്ള സീറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ പിന്നെ താന്‍ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും, ബിജെപിയില്‍ ചേരുമെന്നും അവര്‍ വ്യക്തമാക്കി. 2012 മുതല്‍ 2017 വരെ നൈനിറ്റാളില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ആര്യ. എന്നാല്‍ 2017ല്‍ ബിജെപിയുടെ സഞ്ജീവ് ആര്യയോട് അവര്‍ പരാജയപ്പെട്ടിരുന്നു.

2

അതേസമയം 50 സീറ്റില്‍ കോണ്‍ഗ്രസ് ഉറച്ച വിജയപ്രതീക്ഷയിലാണ്. ഈ സീറ്റില്‍ ഏകദേശം സ്ഥാനാര്‍ത്ഥികളെയും ഉറപ്പിച്ച് കഴിഞ്ഞു. 20 സീറ്റില്‍ ഇപ്പോഴും തര്‍ക്കം നടക്കുന്നുണ്ട്. റാവത്തിന്റെയും പ്രതിപക്ഷ നേതാവ് പ്രിതം സിംഗിന്റെയും ക്യാമ്പുകള്‍ വ്യത്യസ്ത സ്വഭാവത്തിലുള്ള നേതാക്കളെ ഇതില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡെറാഡൂണ്‍, റായ്പൂര്‍, ദോയ്വാല, റിഷികേഷ്, മസൂറി, സാഹസ്പൂര്‍ എന്നീ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. സാഹസ്പൂരില്‍ ആരേന്ദ്ര ശര്‍മ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. പ്രിതം സിംഗ് ക്യാമ്പിലെ നേതാവാണ് അദ്ദേഹം. എന്നാല്‍ യുവ നേതാവ് രാകേഷ് സിംഗ് നെഗി വന്നതോടെ ഈ ഫോര്‍മുല തന്നെ മാറിയിരിക്കുകയാണ്. ശക്തനായ നേതാവ് രാകേഷ് സിംഗ് നെഗി.

3

അതേസമയം സരിത ആര്യ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് യശ്പാല്‍ ആര്യ വെല്ലുവിളിയാണ്. യശ്പാല്‍ അടുത്തിടെയാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ മകളാണ് സഞ്ജീവ് ആര്യ. സഞ്ജീവ് നൈനിറ്റാളില്‍ നിന്ന് മത്സരിക്കാനായി ടിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സരിതയ്ക്ക് സീറ്റ് നല്‍കാനുള്ള സാധ്യത വളരെ കുറവാണ്. അവര്‍ പാര്‍ട്ടി വിടുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുന്നത് കോണ്‍ഗ്രസ് വൈകിപ്പിച്ചത്. സരിതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നേതൃത്വം നടത്തുന്നുണ്ട്. പകരം സീറ്റ് നല്‍കി പ്രശ്‌നം അവസാനിക്കുമോ എന്നും വ്യക്തമല്ല.

4

അതേസമയം മുന്‍ സംസ്ഥാന അധ്യക്ഷനായ കിഷോര്‍ ഉപാധ്യായയെ എല്ലാ പദവിയില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇയാള്‍ ബിജെപി നേതാക്കളുമായി ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കിഷോര്‍ ഉപാധ്യായയും സരിത ആര്യയും വൈകാതെ തന്നെ കോണ്‍ഗ്രസ് വിടും. ബിജെപിയുടെ കേന്ദ്ര നേതാക്കളുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ഉപാധ്യായ. അതേസമയം സീനിയര്‍ നേതാവായ മോഹന്‍ പ്രകാശിനെ സംസ്ഥാന തിരഞ്ഞെടുപ്പ് നിരീക്ഷകനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണിത്.

5

ഹരീഷ് റാവത്ത് തന്നെയാണ് പാര്‍ട്ടിയുടെ മുഖം. അദ്ദേഹത്തോട് മത്സരിക്കാന്‍ തന്നെയാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ചില സീറ്റില്‍ പ്രതിപക്ഷ നേതാവ് പ്രിതം സിംഗ് റാവത്തിനെ മറികടന്ന് തീരുമാനമെടുക്കുന്നുണ്ട്. റാവത്ത് ക്യാമ്പിലെ ഹീരാ സിംഗ് ബിഷ്ത് ദോയ് വാലയില്‍ നിന്ന് മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹം റായ്പൂരിലേക്ക് മാറുമെന്നും സൂചനയുണ്ട്. എന്നാല്‍ റായ്പൂരില്‍ പ്രഭുലാല്‍ ബഹുഗുണയും മഹേന്ദ്ര നെഗി ഗുരുജിയും തമ്മില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരമുണ്ട്. മസൂറിയില്‍ ജോട്‌സിംഗ് ഗുണസോലയെ മത്സരിപ്പിച്ചേക്കും. എന്നാല്‍ ഗോദാവരി തപ്ലി ഇവിടെ വെല്ലുവിളിയാണ്.

യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

English summary
congress may delay candidate list in uttarakhand after debate going on in 20 plus seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X