കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം വന്നിട്ടും രക്ഷയില്ല.... ഗോവയില്‍ ഗതിപിടിക്കാതെ കോണ്‍ഗ്രസ്, അധികാരം ഇത്തവണ കിട്ടിയേക്കില്ല

Google Oneindia Malayalam News

ദില്ലി: ഗോവയില്‍ കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയില്‍. ഹൈക്കമാന്‍ഡ് പി ചിദംബരത്തെയാണ് കാര്യങ്ങള്‍ നോക്കാനായി ഏല്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ ദിഗ്വിജയ് സിംഗിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത് പോലെയായിരിക്കുകയാണ് ഇത്തവണ. ചിദംബരം തമിഴ്‌നാട് കോണ്‍ഗ്രസിനെ തകര്‍ത്തവരില്‍ പ്രധാനിയാണ്.

ആര്യനെതിരെ 2 വകുപ്പുകള്‍ നിര്‍ണായകം, വാട്‌സ്ആപ്പ് രേഖകള്‍ പണിയാവും, സ്വസ്ഥതയില്ലാതെ ഷാരൂഖ് ഖാന്‍ആര്യനെതിരെ 2 വകുപ്പുകള്‍ നിര്‍ണായകം, വാട്‌സ്ആപ്പ് രേഖകള്‍ പണിയാവും, സ്വസ്ഥതയില്ലാതെ ഷാരൂഖ് ഖാന്‍

ദിഗ്വിജയ് സിംഗ് ആണെങ്കില്‍ മധ്യപ്രദേശ് കോണ്‍ഗ്രസിനെ തകര്‍ത്തവരില്‍ പ്രധാനിയും. 15 വര്‍ഷമാണ് അവിടെ കോണ്‍ഗ്രസിന് അധികാരം കിട്ടാതെ പോയത്. ഇങ്ങനെയുള്ള നേതാക്കളെ അയച്ച നേതൃത്വത്തിനെയാണ് ആദ്യം കുറ്റപ്പെടുത്തേണ്ടത്.

1

2022ല്‍ ഗോവയും 2024ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് ചിദംബരം വെല്ലുവിളിച്ചിരിക്കുന്നത്. 2007ല്‍ ഗോവയില്‍ വിജയിച്ചതും 2009ല്‍ പാര്‍ലമെന്റിലേക്ക് വീണ്ടും വിജയിച്ചതുമാണ് ചിദംബരം ചൂണ്ടിക്കാണിച്ചത്. 2012 ഗോവ നഷ്ടമായെന്നും, 2014ല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടെന്നും ചിദംബരം ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് ഗോവ പിടിക്കുക എന്നത് പ്രധാനപ്പെട്ട ടാര്‍ഗറ്റാണ്. ഗോവ പിടിച്ചാല്‍ ഉറപ്പായും ഇന്ത്യയുടെ ഭരണവും കോണ്‍ഗ്രസ് നേടുമെന്ന് ചിദംബരം പറയുന്നു. എന്നാല്‍ പല വിഭാഗങ്ങളായി കിടക്കുന്ന ഗോവ കോണ്‍ഗ്രസിന് അധികാരം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവരെ ഒന്നിപ്പിക്കാന്‍ ചിദംബരത്തിന് സാധിച്ചിട്ടുമില്ല.

2

2017ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും തിരഞ്ഞെടുപ്പ് തോറ്റത് ചിദംബരം എടുത്ത് പറഞ്ഞു. 17 സീറ്റ് കോണ്‍ഗ്രസിന് കിട്ടിയിരുന്നു. എന്നാല്‍ ദിഗ്വിജയ് സിംഗിന്റെ പിടിപ്പുകേട് കൊണ്ടായിരുന്നു അധികാരം കിട്ടാതെ പോയത്. സര്‍ക്കാരുണ്ടാക്കാനാവാതെ പോയതോടെ പല എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. വെറും നാല് എംഎല്‍എമാരാണ് ഇനി ബാക്കിയുള്ളത്. കൂറുമാറിയവര്‍ക്ക് ഞങ്ങള്‍ മാപ്പുനല്‍കും, എന്നാല്‍ ആ വഞ്ചന ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും ചിദംബരം പറഞ്ഞു. അവര്‍ക്കൊരിക്കലും കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാവില്ല. ആ നാണംകെട്ട അധ്യായത്തിന് ഞങ്ങളൊരു അവസാനമുണ്ടാക്കും.

3

2017ല്‍ സംഭവിച്ചതിന് ഞാന്‍ മാപ്പുചോദിക്കുന്നു. അതൊരിക്കലും ഇനി ആവര്‍ത്തിക്കില്ലെന്നും ചിദംബരം വ്യക്തമാക്കി. ഗോവയിലെ സാഹചര്യം അറിയാതെയാണ് ചിദംബരം സംസ്ഥാനത്തെത്തിയത്. രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ അത് നടക്കാത്ത കാര്യമാണെന്ന് ചിദംബരത്തിന് മനസ്സിലായിരിക്കുകയാണ്. പുതിയ സഖ്യകക്ഷികളെ കണ്ടെത്താനും കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണ്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായുള്ള സഖ്യവും തീരുമാനിച്ചിട്ടില്ല. ലൂസീഞ്ഞോ കൂടി പോയതോടെ കോണ്‍ഗ്രസ് ദുര്‍ബലമായ അവസ്ഥയിലാണ്. കത്തോലിക്കാ വോട്ടര്‍മാരില്‍ വലിയ സ്വാധീനവും മൂന്ന് എംഎല്‍എമാരും ജിഎഫ്പിക്കുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവരെ കൂടെ കൂട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

4

ഏഴോളം മണ്ഡലങ്ങളില്‍ ജിഎഫ്പിയുണ്ടെങ്കില്‍ ജയം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. എംജിപിയുമായും സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എംജിപി നേതാവ് സുദിന്‍ ധാവാലിക്കര്‍ സനാതന്‍ സസ്തയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. നേരത്തെ ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയത്. ഇതെല്ലാം ചേരുമ്പോള്‍ സഖ്യം സാധ്യമല്ല. ഇവര്‍ക്കും ഏഴ് മണ്ഡലങ്ങളില്‍ സ്വാധീനമുണ്ട്. ഇവര്‍ രണ്ട് പേരുമുണ്ടെങ്കില്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാം. പക്ഷേ ഗോവ നേതൃത്വം പറഞ്ഞാല്‍ ചിദംബരം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. ഹൈക്കമാന്‍ഡും അതേ തീരുമാനം തന്നെയെടുക്കും.

5

ലൂസിഞ്ഞോ ഫലെയ്‌റോ പോയതോടെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഗോവയില്‍ നേരിട്ടത്. നാലോളം മണ്ഡങ്ങളില്‍ ലൂസീഞ്ഞോ വിചാരിച്ചാല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാവുമായിരുന്നു. ദക്ഷിണ ഗോവ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവും. ലൂസീഞ്ഞോയുടെ കരുത്ത് തൃണമൂലിന് ഗുണമാവും. പുതിയ കക്ഷികളെയും സ്വതന്ത്രരെയും കൂടെ കൂട്ടാന്‍ നേരത്തെ ചിദംബരം ശ്രമിച്ചിരുന്നു. സ്വതന്ത്ര എംഎല്‍എ പ്രസാദ് ഗോവോന്‍കറെ കൂടെ കൂട്ടാനുള്ള ശ്രമവും നടന്നില്ല. ഇയാള്‍ ടിഎംസിക്ക് പിന്തുണയറിയിച്ചു. മറ്റൊരു സ്വതന്ത്രന്‍ രോഹന്‍ കൗണ്ടെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ചിദംബരത്തിന് ഇക്കാര്യത്തില്‍ കഷ്ടപ്പെടേണ്ടി വരും.

6

കോണ്‍ഗ്രസിനുള്ളിലെ മറ്റൊരു വിഭാഗം മൈക്കിള്‍ ലോബോയെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന മന്ത്രിയാണ് അദ്ദേഹം. ലോബോയുടെ ഭാര്യ ഡെലൈലയ്ക്ക് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നില്ല. ലോബോയ്ക്കും ടിക്കറ്റ് നിഷേധിക്കാനാണ് സാധ്യത. ജിഎഫ്പി ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ്. ജിഎഫ്പി തൃണമൂലുമായി ലയിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് ഇത്. ജിഎഫ്പി നേതാവ് സര്‍ദേശായിയെ തൃണമൂല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കും. കോണ്‍ഗ്രസിനെ തള്ളിയാണ് സര്‍ദേശായിയുടെ നീക്കം.

സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
congress may face setback in goa, chidambaram effect not seen in party work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X