കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാപ്റ്റനെതിരെ സിദ്ദുവിനെ ഇറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന, ചര്‍ച്ചകള്‍ ഈ മൂന്ന് സീറ്റുകളില്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അപ്രതീക്ഷിതമായൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്ന സാഹചര്യത്തില്‍, ശക്തനായൊരു സ്ഥാനാര്‍ത്ഥിയെ അദ്ദേഹത്തിനെതിരെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് താല്‍പര്യപ്പെടുന്നത്. സിദ്ദുവിനെ അമരീന്ദര്‍ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നേരിട്ട് മത്സരിച്ച് വിജയിച്ചാല്‍ സിദ്ദുവിന്റെ ജനപ്രീതി ഇരട്ടിയായി വര്‍ധിക്കും. ക്യാപ്റ്റനെ രാഷ്ട്രീയമായി ഇല്ലാതാക്കേണ്ടത് കോണ്‍ഗ്രസിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യമുള്ള കാര്യമാണ്.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

1

സിദ്ദുവിനെതിരെ മത്സരിക്കുമെന്ന് അമരീന്ദര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇത്തവണയും അദ്ദേഹം രണ്ട് സീറ്റില്‍ തന്നെ മത്സരിക്കാനുള്ള സാധ്യതയും ശക്തമാണ്. അതുകൊണ്ട് സിദ്ദുവും രണ്ട് സീറ്റില്‍ മത്സരിച്ചേക്കാന്‍ സാധ്യതയുണ്ട്. പട്യാല അര്‍ബന്‍, ബട്‌ല, ജലാലാബാദ് എന്നീ സീറ്റുകളിലാണ് നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. ഇതില്‍ പട്യാല സീറ്റില്‍ നിന്ന് സിദ്ദു മത്സരിക്കാനാണ് സാധ്യത. ഈ സീറ്റില്‍ അമരീന്ദര്‍ മത്സരിക്കാനാണ് സാധ്യത. അതേസമയം പട്യാലയില്‍ അവസാന നിമിഷം കോണ്‍ഗ്രസ് സിദ്ദുവിനെ മാറ്റുമോ എന്നതും വ്യക്തമല്ല. പട്യാലയില്‍ സിദ്ദു പുഷ്പം പോലെ വിജയിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണ ബാദല്‍ കുടുംബത്തെ രാഷ്ട്രീയമായി നേരിട്ടിരുന്നു അമരീന്ദര്‍. ഇതേ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് അനുകൂല തരംഗമാണ് ക്യാപ്റ്റനെ മുഖ്യമന്ത്രിയാക്കുന്നതിലേക്ക് നയിച്ചത്. ബാദലുകള്‍ക്കെതിരെ ക്യാപ്റ്റന്‍ തോറ്റെങ്കിലും അദ്ദേഹത്തിന് അനുകൂലമായി പഞ്ചാബ് ജനത മാറുകയും ചെയ്തു. ഇത്തവണ സിദ്ദുവിനെതിരെ പോരാടിയാല്‍ അത്തരമൊരു തരംഗം തന്റെ പുതിയ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് അമരീന്ദറിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ സംഘടനാ അടിത്തറയില്ലാത്തത് ഈ പ്രതീക്ഷ ഇല്ലാതാക്കും. അതേസമയം ജലാലാബാദിലും ഇത്തവണ കോണ്‍ഗ്രസ് മാറ്റം കൊണ്ടുവരും. നിലവില്‍ രമീന്ദര്‍ അവ്‌ലയാണ് ഇവിടെ നിന്നുള്ള എംഎല്‍എ.

അവ്‌ലയെ ഇത്തവണ ഗുരുഹര്‍സായിയില്‍ നിന്ന് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബട്‌ല സീറ്റിലും ചര്‍ച്ചകള്‍ തുടരുകയാണ്. മുന്‍ എംഎല്‍എ അശ്വനി ഷെഖ്രി ഇവിടെ നിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഖാദിയാല്‍ എംഎല്‍എ ഫത്തേഹ് ബജ്വ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയിരുന്നു.ഇയാള്‍ തിരിച്ചുവരില്ലന്ന് ഉറപ്പായിട്ടുണ്ട്. ഇനി 38 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഒരു കുടുംബം ഒരു സീറ്റ് എന്ന ഫോര്‍മുല പൂര്‍ണമായും നടപ്പാക്കാന്‍ പറ്റില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഫിറോസ്പൂര്‍ റൂറല്‍, ഫസീല്‍ക്ക, ജലാലാബാദ്, ഗില്‍, സാഹ്നേവാല്‍, ബംഗ, നവാസ്‌ഷെഹര്‍ സീറ്റുകളില്‍ പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുക.

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

കോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റികോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റി

English summary
congress may fielf navjot singh sidhu against captain amarinder singh, focus on patiala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X