കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും

Google Oneindia Malayalam News

ദില്ലി: പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലുള്ള കാലതാമസം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി സമ്മാനിക്കുമെന്ന് പ്രമുഖരായ നേതാക്കള്‍ അഭിപ്രായപ്പെട്ടതോടെ നടപടികള്‍ വേഗത്തിലാക്കി. രാജിവച്ച അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിഷയത്തില്‍ ഇടപെട്ടു. വേഗത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടതത്രെ.

പാര്‍ലമെന്റില്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഇടക്കാല പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ ആഴ്ച പുതിയ ഇടക്കാല പ്രസിഡന്റിനെ പ്രഖ്യാപിക്കും. പ്രിയങ്കാ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും രാഹുല്‍ നിരുല്‍സാഹപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

 മെയ് 25ന് രാജി പ്രഖ്യാപനം

മെയ് 25ന് രാജി പ്രഖ്യാപനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് മെയ് 25ന് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. അന്ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചിട്ടില്ല. എന്നാല്‍ രാജിയില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

 ഫലം കാണാതെ നേതാക്കള്‍ കുഴങ്ങി

ഫലം കാണാതെ നേതാക്കള്‍ കുഴങ്ങി

ഈ സാഹചര്യത്തില്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. രാഹുല്‍ രാജി പിന്‍വലിക്കില്ലെന്ന ബോധ്യമായ നേതാക്കള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

 ഇടക്കാല പ്രസിഡന്റിലേക്ക്...

ഇടക്കാല പ്രസിഡന്റിലേക്ക്...

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് പ്രവര്‍ത്തകരായിരിക്കണം, സംഘടാന തിരഞ്ഞെടുപ്പിലൂടെ ആയിരിക്കണം തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇടക്കാല പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുംവരെ ഇടക്കാല പ്രസിഡന്റ് തുടരും.

വിഷയത്തില്‍ രാഹുല്‍ ഇടപെട്ടു

വിഷയത്തില്‍ രാഹുല്‍ ഇടപെട്ടു

ചൊവ്വാഴ്ച വൈകീട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഇനി അല്‍പ്പം പോലും വൈകരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇടക്കാല പ്രസിഡന്റിനെ വരുംദിവസം തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് നാലിനകം ചുമതലയേല്‍ക്കും

ഓഗസ്റ്റ് നാലിനകം ചുമതലയേല്‍ക്കും

ഓഗസ്റ്റ് നാലിനകം ഇടക്കാല പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് നേതൃയോഗത്തിലെ തീരുമാനം. ഗാന്ധി കുടുംബത്തില്‍ നിന്ന ആരെയും തിരഞ്ഞെടുക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ചില നേതാക്കള്‍ പ്രിയങ്കയുടെ പേര് നിര്‍ദേശിച്ചപ്പോഴാണ് രാഹുല്‍ ഇങ്ങനെ വ്യക്തമാക്കിയത്. നേരത്തെയും അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

പ്രമുഖ നേതാവിന്റെ പ്രതികരണം

പ്രമുഖ നേതാവിന്റെ പ്രതികരണം

ഇടക്കാല പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുക്കും. ഈ ആഴ്ച തന്നെ പേര് പ്രഖ്യാപിക്കും. ശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുംവരെ ഇടക്കാല പ്രസിഡന്റ് തുടരും. പ്രവര്‍ത്തക സമിതിയായിരിക്കും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയെന്നും മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 പരസ്യപ്രകടനങ്ങള്‍ വന്നു...

പരസ്യപ്രകടനങ്ങള്‍ വന്നു...

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മുതിര്‍ന്ന നേതാക്കളയാ കരണ്‍ സിങ്, ശശി തരൂര്‍ എംപി എന്നിവരെല്ലാം ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ വൈകുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. ചില അഭിപ്രായ പ്രകടനങ്ങള്‍ വിവാദമാകുകയും ചെയ്തു. ഇതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.

പ്രിയങ്കയുടെ പേര് മാത്രം

പ്രിയങ്കയുടെ പേര് മാത്രം

സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ പേരുകളാണ് പ്രധാനമായും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്. കൂടുതല്‍ പേര്‍ പ്രിയങ്ക അധ്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഇനിയും പദവിയിലെത്താന്‍ സാധ്യതയില്ല. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ അധ്യക്ഷപദവിയില്‍ എത്തിയാല്‍ കോണ്‍ഗ്രസ് പിളരുമെന്നാണ് മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിങ് അഭിപ്രായപ്പെട്ടത്.

 ഇടക്കാല പ്രസിഡന്റ് പട്ടികയില്‍ ഇവര്‍

ഇടക്കാല പ്രസിഡന്റ് പട്ടികയില്‍ ഇവര്‍

അതേസമയം, ഇടക്കാല പ്രസിഡന്റ് പദവിയിലേക്ക് അഞ്ച് പേരുകള്‍ പരിഗണിക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെസി വേണുഗോപാല്‍ എന്നിവരെയാണ് ഇടക്കാല പ്രസിഡന്റുമാരായി പരിഗണിക്കുന്നത്. പേര്് ഈ ആഴ്ച പ്രഖ്യാപിക്കും.

നാഥനില്ലാ കളരി

നാഥനില്ലാ കളരി

ദേശീയ അധ്യക്ഷന്‍ ഇല്ലാത്ത കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും എംപിമാരും എംഎല്‍മാരും ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തു. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് തകരുമെന്നാണ് ഉന്നത പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

 അമേഠിയില്‍ സംഭവിച്ചത്

അമേഠിയില്‍ സംഭവിച്ചത്

അമേഠിയിലെ രാജകുടുംബാഗവും രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്ന രാജ്യസഭാംഗം രാജ്യസഭാംഗം സഞ്ജയ് സിങും ഭാര്യ അമിത സിങും കോണ്‍ഗ്രസില്‍ നിന്ന രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത് ചൊവ്വാഴ്ചയാണ്. ഇതോടെ അമേഠിയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയാത്ത വിധമുള്ള തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ്

യൂത്ത് കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ്

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ശ്രീനിവാസ് ബി വിയെ നിയമിച്ചു. കര്‍ണാടകത്തിലെ ഷിമോഗയിലുള്ള ബദ്രാവതി സ്വദേശിയായ ഇദ്ദേഹത്തെ ഇടക്കാല പ്രസിഡന്റായിട്ടാണ് നിയമിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കേശവ് ചന്ദ് യാദവ് രാജിവെച്ചതിനെ തുടര്‍ന്നാണ് ശ്രീനിവാസിന്റെ നിയമനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് യാദവ് രാജിവെച്ചത്.

ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്

English summary
Congress May Get Interim President by This Weekend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X