കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഇഫക്ടിന് മൂര്‍ച്ച കൂട്ടാന്‍ കോണ്‍ഗ്രസ്, മിഷന്‍ 2022ല്‍ മാറ്റം, സീനിയേഴ്‌സിനെയും പരിഗണിക്കും

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെത്തിയിട്ടും പ്രതീക്ഷിച്ച തരത്തിലുള്ള ഒരു മാറ്റം കോണ്‍ഗ്രസിനുണ്ടായിട്ടില്ല. ഇപ്പോഴും പാര്‍ട്ടി നാലാം സ്ഥാനത്ത് മാത്രം നില്‍ക്കുന്ന പാര്‍ട്ടി തന്നെയാണ്. പക്ഷേ പ്രതീക്ഷിക്കാത്ത കുറച്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് മാറ്റങ്ങള്‍ അടിത്തട്ടില്‍ മുതല്‍ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതേസമയം പ്രിയങ്ക മുഴുവന്‍ സമയ നേതാവായി യുപിയില്‍ ഉണ്ടാവാത്തതാണ് തോല്‍വിക്ക് പ്രധാന കാരണമെന്നാണ് നേതാക്കള്‍ പരാതിപ്പെടുന്നത്.

സംഘടനയില്‍ അഴിച്ചുപണി

സംഘടനയില്‍ അഴിച്ചുപണി

യുപി ഉപതിരഞ്ഞെടുപ്പില്‍ വിചാരിച്ച ഫലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നിരാശയിലാണ്. അതുകൊണ്ട് സംഘടനാ തലത്തില്‍ മാറ്റങ്ങളാണ് ഒരുങ്ങുന്നത്. അജയ് കുമാര്‍ ലല്ലു സുരക്ഷിതനാണ്. എന്നാല്‍ ജിതിന്‍ പ്രസാദ അടക്കമുള്ളവരുടെ അഭാവം ശരിക്കും കോണ്‍ഗ്രസിനെ ബാധിക്കുന്നുണ്ട്. ഡിസംബര്‍ 28ന് ഉള്ളില്‍ ബ്ലോക്ക് തല പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. എന്നാല്‍ എല്ലാ ജില്ലകളിലും സംഘടനാ സംവിധാനം വളരെ ദുര്‍ബലമാണ്. പ്രവര്‍ത്തിക്കാതെ ടിക്കറ്റ് കിട്ടില്ലെന്ന് നേതാക്കളും പറയുന്നു.

പ്രിയങ്ക ഇഫക്ടിന് മൂര്‍ച്ച കൂട്ടണം

പ്രിയങ്ക ഇഫക്ടിന് മൂര്‍ച്ച കൂട്ടണം

പ്രിയങ്ക ഇഫക്ട് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിളിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രത്തിന് ഇതുവരെ യുപിയില്‍ ചലനമുണ്ടാക്കാനായിട്ടില്ല. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തി എന്നത് വലിയ നേട്ടമാണ്. 200 സീറ്റില്‍ അധികം കേന്ദ്രീകരിച്ചുള്ള പ്രിയങ്കയുടെ ശൈലി മാറ്റാനാണ് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളിലും, രണ്ടാം സ്ഥാനത്ത് എത്തിയ സീറ്റുകളിലും മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രിയങ്ക നിര്‍ദേശിക്കുന്നത്.

ബീഹാറിലെ ഗുണപാഠം

ബീഹാറിലെ ഗുണപാഠം

ബീഹാറില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ വിജയസാധ്യത കുറഞ്ഞത് യുപിയിലെ നേതൃത്വത്തിനും ഗുണപാഠമാണ്. 70 സീറ്റില്‍ മത്സരിച്ചപ്പോള്‍ 19 സീറ്റാണ് വിജയിച്ചത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മതിയെന്നാണ് നേതാക്കള്‍ പ്രിയങ്കയോട് നിര്‍ദേശിക്കുന്നത്. സംഘടനാ സംവിധാനം ഒരുവര്‍ഷം കൊണ്ട് അതിശക്തമാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കൂടുതല്‍ സീറ്റില്‍ മത്സരിച്ചാല്‍ പ്രചാരണം ദുര്‍ബലമാകും. എന്നാല്‍ 2009ലേത് പോലെ ഇത്ര മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ ജയസാധ്യത ശക്തമാക്കാന്‍ സാധിക്കും. 2009ല്‍ കോണ്‍ഗ്രസ് 21 സീറ്റ് നേടിയിരുന്നു.

രാഹുല്‍ ഫാക്ടറില്ല

രാഹുല്‍ ഫാക്ടറില്ല

2009ല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു. രാഹുലിന്റെ പ്രചാരണവും അന്ന് ജനങ്ങളെ ഒന്നടങ്കം ഇളക്കിമറിച്ചു. എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധി യുപിയില്‍ ഫാക്ടറല്ല. കാരണം യോഗി ആദിത്യനാഥിന്റെ അതിശക്തമായ പ്രതിച്ചായ തന്നെയാണ്. അഖിലേഷ് യാദവിനോട് പോലും രാഹുലിന് മുട്ടാന്‍ ഇന്ന് കരുത്തില്ല. മുസ്ലീം-ദളിത് വോട്ടുകളാണ് 2009ല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കിയത്. ഇന്ന് അവര്‍ കോണ്‍ഗ്രസിനെയും രാഹുലിനെയും വിശ്വസിക്കുന്നില്ല. ഇവര്‍ക്കിടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത്.

ഒറ്റയ്ക്കുള്ള മത്സരം ദുര്‍ബലമാക്കും

ഒറ്റയ്ക്കുള്ള മത്സരം ദുര്‍ബലമാക്കും

കോണ്‍ഗ്രസ് യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് വന്‍ അബദ്ധമാണ്. കാരണം പല സീറ്റുകളിലും കോണ്‍ഗ്രസിന് വോട്ട് വരുന്നുണ്ട്. ജയിക്കാന്‍ പക്ഷേ ഇവര്‍ മതിയാകില്ല. സഖ്യമുണ്ടെങ്കില്‍ ഉറപ്പായും കോണ്‍ഗ്രസ് ജയം നേടും. സമാജ് വാദി പാര്‍ട്ടിയാണ് അവര്‍ക്ക് പറ്റിയ സഖ്യം. ഉപതിരഞ്ഞെടുപ്പ് എസ്പിക്കും കോണ്‍ഗ്രസിനും ഒരേ സൂചനയാണ് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എസ്പിക്ക് കിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി അഖിലേഷ് യാദവ് പറയുന്നത്. ഇത് പരിഹരിക്കാന്‍ പ്രിയങ്ക മുന്‍കൈ എടുക്കും. അടുത്ത ആറുമാസത്തിനുള്ളില്‍ എസ്പിയുമായി ചേരാനുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

സീനിയേഴ്‌സിന്റെ വരവ്

സീനിയേഴ്‌സിന്റെ വരവ്

സീനിയേഴ്‌സിനെ പ്രിയങ്ക വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ തഴഞ്ഞിരുന്നു. ഇവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ പ്രിയങ്ക നിര്‍ബന്ധിതയാവും. ഡിസംബര്‍ 28ന് കോണ്‍ഗ്രസിന്റെ സ്ഥാപക ദിനം കൂടിയാണ്. അന്ന് സീനിയര്‍ നേതാക്കളെ ഫ്‌ളാഗ് മാര്‍ച്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എമാരും എംപിമാരും ഇതില്‍ പങ്കെടുക്കും. പ്രിയങ്കയും ചടങ്ങിനെത്തുമെന്നാണ് സൂചന. ഇവരില്‍ പലരും മുമ്പ് തെരഞ്ഞെടുപ്പ് ജയിച്ചവരാണ്. അതുകൊണ്ട് യുപി രാഷ്ട്രീയത്തെ കൃത്യമായി അറിയാവുന്നവരാണ്. തെരഞ്ഞെടുപ്പ് ടീമിലേക്ക് ഇവരെയും ഉള്‍പ്പെടുത്തിയേക്കും.

പ്രിയങ്ക കളത്തിലില്ല

പ്രിയങ്ക കളത്തിലില്ല

പ്രിയങ്ക ഗാന്ധി കളത്തില്‍ ഇറങ്ങുന്നില്ല എന്നാണ് പ്രധാന പരാതി. ഇത്തവണ പ്രചാരണത്തിനും പ്രിയങ്ക എത്തിയിട്ടില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിംഗാണ് പ്രിയങ്ക പാലിക്കുന്നത്. പക്ഷേ ലഖ്‌നൗ പാര്‍ട്ടി ആസ്ഥാനത്ത് ഡിസംബര്‍ മുതല്‍ എത്തിയിട്ടില്ല പ്രിയങ്ക. യുപിയില്‍ രണ്ട് തവണയാണ് ആകെ വന്നത്. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ തീര്‍ത്തും യുപിയില്‍ ദുര്‍ബലമായിരിക്കുകയാണ് പ്രവര്‍ത്തകര്‍ പറയുന്നു. ആശയവിനിമയില്‍ ധാരാളം പിഴവുകളുമുണ്ട്. പ്രിയങ്ക വര്‍ക്ക് ഫ്രം ഹോമിലാണെന്ന് അവരുടെ ടീം പറയുന്നു. പ്രിയങ്ക ട്വിറ്ററിലെ മാത്രം നേതാവാണെന്നും പാര്‍ട്ടിയില്‍ അടക്കം പറച്ചിലുണ്ട്. നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടതും, പ്രിയങ്കയിലേക്ക് കാര്യങ്ങളൊന്നും എത്താത്തതും യുപിയിലെ സംഘടനയുടെ പ്രധാന പോരായ്മയാണ്. 2022ല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുക പ്രയാസമാണെന്ന് ഇവരും സമ്മതിക്കുന്നു.

Recommended Video

cmsvideo
UP assembly bypolls: Early trends show BJP leading in 5 seats

English summary
congress may have changes in uttar pradesh organisation to strengthen poll prospects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X