കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്... സിപിഎമ്മും സിപിഐയും സഖ്യത്തില്‍

Google Oneindia Malayalam News

ഹൈദരാബാദ്: കേരളത്തിന് പുറത്ത് കോണ്‍ഗ്രസ് സിപിഎം ബന്ധം ശക്തിപ്പെടുന്നു. ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലങ്കാനയിലും സഖ്യത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ 2004ന് സമാനമായ ഒരു സഖ്യത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതേസമയം ഒറ്റയ്ക്ക് മത്സരിച്ചാല്‍ കേരളത്തിന് പുറത്ത് വലിയ സാധ്യതയില്ലെന്നറിഞ്ഞാണ് സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത്.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിനായി നേരത്തെ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇതിന് വലിയ എതിര്‍പ്പ് നേരിടുന്നുണ്ട്. പക്ഷേ സംസ്ഥാന സമിതിയോട് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം കേരളത്തില്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബന്ധം വലിയ ചലനങ്ങളുണ്ടാക്കുമെന്ന് പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പാണ് പ്രധാനമെന്ന് യെച്ചൂരി പറയുന്നു.

ബംഗാളിലെ തീരുമാനം

ബംഗാളിലെ തീരുമാനം

ബംഗാളില്‍ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. ഇതാണ് ഇടതുപക്ഷവുമായുള്ള ബന്ധത്തിന് തുടക്കമിട്ടത്. ബംഗാളില്‍ മമതാ ബാനര്‍ജിക്കും ബിജെപിക്കുമെതിരെയാണ് ഇരുവരും ഒന്നിച്ചത്. അതേസമയം പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്ന ആരോപണം ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം നേരിടുന്നുണ്ട്. അതേസമയം യെച്ചൂരി ഈ സഖ്യത്തിനെ ഇതുവരെ എതിര്‍ത്തിട്ടില്ല.

തെലങ്കാനയില്‍ സഖ്യം

തെലങ്കാനയില്‍ സഖ്യം

തെലങ്കാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഇവിടെ സിപിഎമ്മും സിപിഐയും ഒരുമിച്ചാണ് മത്സരിക്കുന്നത്. ഈ സഖ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമാവാന്‍ ഒരുങ്ങുന്നത്. ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ സമ്മതവും ഇക്കാര്യത്തില്‍ തേടുന്നുണ്ട് സിപിഎം സംസ്ഥാന സമിതി.

ടിഡിപിയെ വെട്ടി

ടിഡിപിയെ വെട്ടി

ടിഡിപിയുമായി ബന്ധം വേണ്ടെന്നാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ നിലനിന്നിരുന്ന പല കോട്ടകളും തെലങ്കാന രാഷ്ട്രസമിതി നേടിയത് ടിഡിപിയുമായി ബന്ധമുള്ളത് കൊണ്ടാണ്. വലിയ എതിര്‍പ്പ് ഇക്കാര്യത്തിലുണ്ട്. ടിഡിപിയുടെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ചില്ലെന്ന ആരോപണമുണ്ട്. പിന്‍വാതില്‍ വഴിയുള്ള സഖ്യമാണ് ഇതെന്നാണ് വോട്ടെടുപ്പില്‍ തെളിഞ്ഞത്.

ഇടത് പാര്‍ട്ടികള്‍ ഇറങ്ങും

ഇടത് പാര്‍ട്ടികള്‍ ഇറങ്ങും

തെലങ്കാനയിലെ 17 സീറ്റാണ് ഉള്ളത്. ഇതില്‍ എട്ടില്‍ അധികം മേഖല മാവോവാദി സ്വാധീനം ഉള്ളതാണ്. അവിടെ സിപിഎമ്മിന് വലിയ വോട്ടുബാങ്കുണ്ട്. സിപിഐക്കുമുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് കൂടി ലഭിച്ചാല്‍ ഇവിടെ ജയം നേടാന്‍ ഇവര്‍ക്ക് സാധിക്കും. എന്നാല്‍ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മാല്‍കങ്കിരി മേഖലയില്‍ മാത്രമാണ് എന്തെങ്കിലും നേട്ടം ഇതിലൂടെ ഉണ്ടാവുക.

രാഹുലിന്റെ സമ്മതം

രാഹുലിന്റെ സമ്മതം

സിപിഎമ്മുമായി ബന്ധമാവാമെന്ന നിലപാടാണ് രാഹുലിനുള്ളത്. പ്രധാനമായും സീതാറാം യെച്ചൂരിയുമായുള്ള അടുപ്പമാണ് ഇതിന് കാരണം. യുപിഎ സര്‍ക്കാരില്‍ 59 സീറ്റോടെ മുന്നില്‍ നിന്ന പാര്‍ട്ടിയായിരുന്നു സിപിഎം. ഒന്നാം യുപിഎ സര്‍ക്കാര്‍ അതുകൊണ്ട് തന്നെ മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷേ കേരളത്തിലെ പ്രശ്‌നങ്ങളുടെ പേരിലാണ് രണ്ട് പേരും ദേശീയ തലത്തില്‍ പിന്നീട് ഒന്നിക്കാതിരുന്നത്. പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകം ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമാവാമെന്നാണ് യെച്ചൂരിയുടെ നിലപാട്.

ഒഡീഷയില്‍ മഹാസഖ്യം

ഒഡീഷയില്‍ മഹാസഖ്യം

ഒഡീഷയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവരാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. ബിജെപിയെയും ബിജെഡിയെയും വീഴ്ത്താനാണ് ഈ സഖ്യമൊരുങ്ങുന്നത്. അതേസമയം ബിജെപിയുടെ ശക്തമായ മേഖലകളില്‍ കോണ്‍ഗ്രസ് ബൂത്ത് തല പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മാവോവാദി മേഖലയില്‍ സിപിഎമ്മിനുള്ള പിന്തുണ ഒഡീഷയിലും ഗുണം ചെയ്യും.

നേട്ടം കോണ്‍ഗ്രസിന്

നേട്ടം കോണ്‍ഗ്രസിന്

സിപിഎമ്മിനെ ഒപ്പം കൂട്ടുന്നതിലൂടെ നേട്ടം കോണ്‍ഗ്രസിനാണ്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ഇത് കോണ്‍ഗ്രസിനെ സഹായിക്കും. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പിന്തുണ നേടുന്നതിനും ഇത് ഗുണം ചെയ്യും. സിപിഎമ്മിന്റെ വോട്ടുബാങ്ക് കോണ്‍ഗ്രസിലേക്ക് പോകില്ല. മറിച്ച് നിരവധി മണ്ഡലങ്ങളില്‍ അതിന്റെ ഗുണമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ഇതാണ് രാഹുല്‍ ഗാന്ധി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

ചലോ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധി.... ബിജെപി ഭരിക്കുന്ന 250 സീറ്റുകളില്‍ പുതുമുഖങ്ങള്‍!!ചലോ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധി.... ബിജെപി ഭരിക്കുന്ന 250 സീറ്റുകളില്‍ പുതുമുഖങ്ങള്‍!!

അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മന്‍മോഹന്‍ സിംഗ്..... അമരീന്ദര്‍ സിംഗിന് പകരക്കാരന്‍!!അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മന്‍മോഹന്‍ സിംഗ്..... അമരീന്ദര്‍ സിംഗിന് പകരക്കാരന്‍!!

English summary
congress may have join hands with left in telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X