കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻ ട്വിസ്റ്റ്; ബിജെപിയെ ഒതുക്കാൻ സോണിയയുടെ നീക്കം!! എച്ച്ഡി ദേവഗൗഡയെ ഇറക്കും, ഒപ്പം ഖാർഗെയും

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അവസാന നിമിഷം കോൺഗ്രസ് ജെഡിഎസുമായി സഖ്യത്തിലെത്തുന്നത്. എന്നാൽ അധികാരത്തിലേറെ വൈകാതെ തന്നെ സഖ്യത്തിൽ ഭിന്നത ഉടലെടുത്തു. ഇത് മുതലെടുത്ത് ബിജെപി ഓപ്പറേഷൻ താമര പയറ്റിയതോടെ സഖ്യസർക്കാർ നിലംപതിക്കുകയും ചെയ്തു. എന്നാൽ അധികാരം നഷ്ടമായി മാസങ്ങൾക്കിപ്പുറം ബിജെപിയെ പൂട്ടാൻ പുതിയ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

 സഖ്യത്തിലേക്ക്

സഖ്യത്തിലേക്ക്

അധികാര നഷ്ടത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും തനിച്ചാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ വിജയം ബിജെപിക്കൊപ്പമായിരുന്നു. മൂന്ന് സീറ്റിൽ കോൺഗ്രസിന് വിജയിക്കാനായി. അതേസമയം ജെഡിഎസ് സംപൂജ്യരായി. എന്നാൽ വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പോടെ കോൺഗ്രസ്-ജെഡിഎസും തമ്മിൽ വീണ്ടും സഖ്യത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

 ജൂൺ അവസാനത്തോടെ

ജൂൺ അവസാനത്തോടെ

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ രാജ്യസഭ തിരഞ്ഞെടുപ്പ് നീണ്ട് പോകുകയാണ്. ജൂൺ അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി സീറ്റ് പങ്കിടാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. സംയുക്ത സ്ഥാനാർത്ഥികൾക്ക് വിജയം എളുപ്പമാകും.

 കോൺഗ്രസ് ആലോചന

കോൺഗ്രസ് ആലോചന

ജെഡിഎസിൽ നിന്ന് പാർട്ടി തലവൻ എച്ച്ഡി ദേവഗൗഡയേയും കോൺഗ്രസിൽ നിന്ന് മല്ലികാർജ്ജുൻ ഖാർഗയേയും മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ദേവഗൗഡ മത്സരിക്കണമെന്ന ആവശ്യമാണ് സോണിയ ഗാന്ധി ഉയർത്തുന്നത്. ദേവഗൗഡ മത്സരിക്കുകയാണെങ്കിൽ മാത്രമേ ജെഡിഎസിനെ പിന്തുണയ്ക്കുകയുള്ളൂവെന്നുമാണ് സോണിയയുടെ നിലപാട്.

 പരാജയപ്പെട്ടിരുന്നു

പരാജയപ്പെട്ടിരുന്നു

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ദേവഗൗഡ പരാജയപ്പെട്ടിരുന്നു. കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്കായി മത്സരിക്കാൻ തന്റെ സിറ്റിങ്ങ് സീറ്റായ ഹസൻ വിട്ടുകൊടുത്ത ദേവഗൗഡ തുംകുരുവിലാണ് മത്സരിച്ചത്. എന്നാൽ പരാജയം രുചിച്ചു. ദേവഗൗഡ രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യമാണ് പാർട്ടി നേതാക്കളും ഉന്നയിക്കുന്നു.

 4 സീറ്റുകൾ

4 സീറ്റുകൾ

നാല് സീറ്റുകളിലാണ് കർണാടകത്തിൽ ഒഴിവ് വരുന്നത്. കോൺഗ്രസിന്റെ രാജീവ് ഗൗഡ, ബിഎച്ച് ഹരിപ്രസാദ്, ബിജെപിയുടെ പ്രഭാകർ കോരെ, ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡി എന്നിവരുടേ കാലാവധിയാണഅ അവസാനിക്കുന്നത്. നിലവിലെ സീറ്റ് നില അനുസരിച്ച് കോൺഗ്രസിന് ഒരു സീറ്റിൽ വിജയിക്കാൻ സാധി്കും.

 ജെഡിഎസിനെ പിന്തുണയ്ക്കും

ജെഡിഎസിനെ പിന്തുണയ്ക്കും

കോൺഗ്രസിന് 64 സീറ്റുകളാണ് ഉള്ളത്. ജെഡിഎസിന് 34 സീറ്റുകളും. 48 സീറ്റുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. അതുകൊണ്ട് തന്നെ രണ്ട് സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ജെഡിഎസിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഒരുങ്ങന്നത്.

 കുറവ് സീറ്റുകൾ

കുറവ് സീറ്റുകൾ

ജെഡിഎസിന് വിജയിക്കണമെങ്കിൽ 14 സീറ്റുകളുടെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ദേവഗൗഡയെ മത്സരിപ്പിക്കാൻ കോൺഗ്രസ് ചരടുവലിക്കുന്നത്. ബിജെപിക്കെതിരെ രാജ്യസഭയിൽ പ്രതിരോധം തീർക്കാൻ ഗൗഡയെ പോലൊരു നേതാവിനെ ആവശ്യമാണെന്ന് സോണിയ കണക്കാക്കുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച് ദേവഗൗഡ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 മനസ് തുറക്കാതെ ഗൗഡ

മനസ് തുറക്കാതെ ഗൗഡ

മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി കോൺഗ്രസ് ഓഫർ സ്വീകരിക്കണമെന്ന് ഗൗഡയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ മനസ് തുറക്കാൻ തയ്യാറായിട്ടില്ല. അതേസമയം മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഗാർഖേയാണ് കോൺഗ്രസിനായി കളത്തിലിറങ്ങന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുൽബർഗ ലോക്സഭ മണ്ഡലത്തിൽ നി്നന് ഗാർഖെ പരാജയപ്പെട്ടിരുന്നു.

 ഗാർഖെയും കളത്തിൽ

ഗാർഖെയും കളത്തിൽ

ബിജെപി നേതാാവായ ഉമേഷ് ജാദവിനോടായിരുന്നു ഖാർഗെ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഖാർഗെയോടും മകനോടും ഇടഞ്ഞ് പാർട്ടി വിട്ട നേതാവാണ് ജാദവ്. ഖാർഗെയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്ന് മോദി ലോക്സഭയിൽ പരസ്യമായി വെല്ലുവിളിച്ചിരുന്നു.

 ചൊടിച്ച് സിദ്ധരാമയ്യ

ചൊടിച്ച് സിദ്ധരാമയ്യ

അതേസമയം ജെഡിഎസുമായി സീറ്റ് പങ്കിടാനുള്ള കോൺഗ്രസിന്റെ തിരുമാനം കോൺഗ്രസ് മുൻ മുഖ്യനായ സിദ്ധരാമയ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അധികാരത്തിന് വേണ്ടി കോൺഗ്രസ് ബന്ധം ജെഡിഎസ് മുതലെടുക്കുകയാണെന്ന വിമർശനമാണ് സിദ്ധരാമയ്യ ഉയർത്തുന്നത്.

 എതിർത്തു, പക്ഷേ

എതിർത്തു, പക്ഷേ

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി കൈകോർക്കാനുള്ള കോൺഗ്രസ് തിരുമാനത്തെ ആദ്യം എതിർത്തതും സിദ്ധരമായ്യയായിരുന്നു. അതേസമയം സഖ്യത്തിനായി ഹൈക്കമാന്റായിരുന്നു മുൻകൈയെടുത്തത്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറന്റെ നേതൃത്വത്തിൽ ജെഡിഎസ് സഖ്യത്തിനായുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.

 ഡികെയുടെ നീക്കം

ഡികെയുടെ നീക്കം

ഗൗഡുടെ പിറന്നാൾ ആഘോഷത്തിൽ ഡികെ ശിവകുമാർ പങ്കെടുത്തത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടപന്നത്. സന്ദർശന വേളയിൽ രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ഡികെ ഗൗവയോട് ആവശ്യപ്പെട്ടുവെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.വരും തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചാണ് ഡികെയുടെ നീക്കങ്ങൾ. അധികാരം ലഭിക്കാൻ ഡികെയ്ക്ക് ജെഡിഎസിന്റെ പിന്തുണ ആവശ്യമാണ്.

 ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

ഈ സാഹചര്യത്തിലാണ് ജെഡിഎസുമായി അടുക്കാൻ ഡികെ ശ്രമം ശക്തമാക്കിയിരിക്കുന്നത്. ജെഡിഎസുമായി കടുത്ത വിരോധം പുലർത്തിയിരുന്ന നേതാവായിരുന്നു ഡികെ ശിവരുമാർ. എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ശത്രുതകൾ മാറ്റിവെച്ച് സഖ്യത്തിലേർപ്പെടുകയായിരുന്നു.

പിജെ ജോസഫ് എല്‍ഡിഎഫിലേക്ക്; മറു തന്ത്രവുമായി കോണ്‍ഗ്രസ്, പിളര്‍ത്തും, പിള്ളയെ മടക്കി കൊണ്ടുവരുംപിജെ ജോസഫ് എല്‍ഡിഎഫിലേക്ക്; മറു തന്ത്രവുമായി കോണ്‍ഗ്രസ്, പിളര്‍ത്തും, പിള്ളയെ മടക്കി കൊണ്ടുവരും

English summary
Congress may join hands with JDS in Rajya sabha poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X