കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ മുന്നിലെത്തി ബിജെപി... കോണ്‍ഗ്രസ് അധ്യക്ഷനില്ലാതെ ഇഴയുന്നു!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന വാദങ്ങള്‍ തകരുന്നു. ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഉള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേതാക്കളില്‍ പലരും അറിഞ്ഞിട്ട് പോലുമില്ല. അതേസമയം ബിജെപി ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.

ഓരോ മേഖല കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരമുണ്ടായിട്ടുണ്ടെങ്കിലും നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അതേസമയം സംസ്ഥാന അധ്യക്ഷന്‍മാര്‍ നേരിട്ട് ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ബിജെപിക്കൊപ്പമെത്താന്‍ സാധിച്ചില്ല.

അധ്യക്ഷനില്ലാതെ തളരുന്നു

അധ്യക്ഷനില്ലാതെ തളരുന്നു

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയൊഴിഞ്ഞത് സംസ്ഥാന അധ്യക്ഷന്‍മാരെ തളര്‍ത്തിയിരിക്കുകയാണ്. അതാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നത്. മൂന്ന് സംസ്ഥാനത്തും സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പിന്നിലാണ്. അതേസമയം സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് പുറമേ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം വളരുന്നതും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇത്തവണ പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ

ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ

ഗ്രൗണ്ട് റിപ്പോര്‍ട്ടിലും കോണ്‍ഗ്രസിന് നിരാശയാണ് ഉള്ളത്. കടുത്ത ഭരണവിരുദ്ധ വികാരവും മോശം മുഖ്യമന്ത്രിമാരും ഉള്ള സംസ്ഥാനമായ ഹരിയാനയിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ആരും പറയുന്നില്ല. ഹരിയാനയിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന് പത്ത് സീറ്റ് തികച്ച ലഭിക്കുമോ എന്ന് പോലും പറയാനാവാത്ത അവസ്ഥയാണ്. ഹരിയാനയില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസില്‍ നിന്ന് സജീവമല്ല.

ഹരിയാനയില്‍ ബിജെപി

ഹരിയാനയില്‍ ബിജെപി

ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നേരത്തെ തുടങ്ങിയ സംസ്ഥാനമാണ് ഹരിയാന. ഇവിടെ ആകെയുള്ള 90 സീറ്റാണ്. കഴിഞ്ഞ തവണ വെറും 17 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ലോക്ദളുമായി ഒരു സഖ്യത്തിന് ഇത്തവണ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലോക്ദള്‍ പിളര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ് ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു നേതാവ് പോലും സംസ്ഥാനത്തെത്തിയിട്ടില്ല.

സംസ്ഥാന സമിതി മാറണം

സംസ്ഥാന സമിതി മാറണം

ഹരിയാനയില്‍ സംസ്ഥാന സമിതി മുഴുവനായും മാറണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സംസ്ഥാന അധ്യക്ഷനും എത്തണമെന്ന് ആവശ്യമുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേന തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിട്ടും കോണ്‍ഗ്രസ് ഇറങ്ങിയിട്ടില്ല. ആദിത്യ താക്കറെ രാഷ്ട്രീയ യാത്ര ആരംഭിച്ചിട്ടുണ്ട്. ബിജെപി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ മറ്റൊരു യാത്രയും തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ അനങ്ങിയിട്ടില്ല. ഇവിടെ നിയമസഭാ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത തകര്‍ച്ച നേരിടുമെന്നാണ് വ്യക്തമാകുന്നത്.

ഫലം ഇങ്ങനെയായിരിക്കും

ഫലം ഇങ്ങനെയായിരിക്കും

ജാര്‍ഖണ്ഡിലടക്കം കോണ്‍ഗ്രസ് തോറ്റ് തുന്നം പാടുമെന്ന് വ്യക്തമാണ്. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായും ആര്‍ജെഡിയുമായും സഖ്യം വേണമോ എന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. ഇവിടെ സംസ്ഥാന അധ്യക്ഷന്‍ പുറത്ത് നിന്നുള്ളയാളാണെന്നും മാറ്റണമെന്നുമാണ് ആവശ്യം. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിക്കുന്നതോടെ കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതാവുന്ന അവസ്ഥയിലേക്ക് എത്തും. രാഹുല്‍ തിരിച്ചെത്തുന്നതോടെ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകൂ.

യെഡിയൂരപ്പയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, 56 പേരെ ഒപ്പം നിര്‍ത്തണം, മന്ത്രിപദത്തില്‍ പ്രശ്‌നങ്ങള്‍യെഡിയൂരപ്പയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, 56 പേരെ ഒപ്പം നിര്‍ത്തണം, മന്ത്രിപദത്തില്‍ പ്രശ്‌നങ്ങള്‍

English summary
congress may loose state polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X